കുഞ്ഞിക്കൂനന്‍, പച്ചക്കുതിര, ചാന്തുപൊട്ട് തുടങ്ങിയ ചിത്രങ്ങളിലെ വെല്ലുവിളി നിറഞ്ഞ കഥാപാത്രങ്ങളിലൂടെ വിസ്‌മയിപ്പിച്ച നടനാണ് ദിലീപ്. നാദിര്‍ഷയുടെ അടുത്തിടെ പ്രഖ്യാപിച്ച ഏറ്റവും പുതിയ സിനിമ കേശു ഈ വീടിന്‍റെ നാഥനിലും ഇതുവരെ പ്രേക്ഷകര്‍ കാണാത്ത ഗെറ്റപ്പിലാണ് ദിലീപ് എത്താന്‍ പോകുന്നത്. കഷണ്ടി കയറി മധ്യവയസ്‌കന്‍റെ വേഷമാണ് ദിലീപിന്. ആദ്യമായി ദിലീപിന്‍റെ നായികയായി ഉര്‍വശി എത്തുന്നുവെന്ന പ്രത്യേകതയും കേശു ഈ വീടിന്‍റെ നാഥന്‍ എന്ന സിനിമയ്‌ക്കുണ്ട്. കേശു എന്ന കഥാപാത്രത്തെ ദിലീപ് അവതരിപ്പിക്കുമ്പോള്‍ രത്നമ്മ എന്ന കഥാപാത്രത്തെയാണ് ഉര്‍വശി അവതരിപ്പിക്കുക. തണ്ണീർമത്തൻ ഫെയിം നസ്‌ലിൻ, ജൂൺ ഫെയിം വൈഷ്ണവി എന്നിവരാണ് ഇരുവരുടെയും മക്കളായി അഭിനയിക്കുന്നത്.
- " class="align-text-top noRightClick twitterSection" data="
">
വിഷു ആശംസിച്ച് ചിത്രത്തിന്‍റെ പുതിയ പോസ്റ്റര്‍ സംവിധായകനും ദിലീപും ചേര്‍ന്ന് പുറത്തിറക്കിയിട്ടുണ്ട്. ഓണത്തിനോടനുബന്ധിച്ച് ചിത്രം നേരിട്ട് തിയേറ്ററില്‍ റിലീസ് ചെയ്യും. സിനിമയുടെ രചനയും സംഗീതവും സംവിധാനവും നിര്‍വഹിക്കുന്നതും നാദിര്‍ഷ തന്നെയാണ്. രചന സജീവ് പാഴൂർ, ഛായാഗ്രഹണം അനില്‍ നായര്‍. ഗാനരചന ബി.കെ ഹരി നാരായണന്‍, ജ്യോതിഷ്, നാദിര്‍ഷാ എന്നിവരാണ് നിര്‍വഹിക്കുന്നത്. പശ്ചാത്തല സംഗീതം ബിജി ബാലും എഡിറ്റിംഗ് സാജനും കോസ്റ്റ്യൂം സഖി എല്‍സയും നിര്‍വഹിക്കുന്നു. ഫാമിലി കോമഡി എന്‍റര്‍ടെയ്‌നര്‍ ജോണറിലാണ് സിനിമ ഒരുങ്ങുന്നത്. സിദ്ദിഖ്, അനുശ്രീ, സലിംകുമാര്‍, കലാഭവന്‍ ഷാജോണ്‍, ഹരിശ്രീ അശോകന്‍, ഹരീഷ് കണാരന്‍, ജാഫര്‍ ഇടുക്കി, സാദിഖ്, ഗണപതി, കോട്ടയം നസീര്‍, ബിനു അടിമാലി, ശ്രീജിത്ത് രവി, ഏലൂര്‍ ജോര്‍ജ്, പ്രജോദ് കലാഭവന്‍, അരുണ്‍ പുനലൂര്‍, കൊല്ലം സുധി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.