ETV Bharat / sitara

ഹാപ്പി ബര്‍ത്ത് ഡേ ദിലീപ്

author img

By

Published : Oct 27, 2019, 4:19 PM IST

നൂറിലധികം സിനിമകളില്‍ അഭിനയിച്ച ദിലീപിന് വെള്ളരിപ്രാവിന്‍റെ ചങ്ങാതി എന്ന സിനിമയിലെ അഭിനയത്തിന് 2011ലെ മികച്ച നടനുളള സംസ്ഥാന പുരസ്കാരം ലഭിച്ചു

ഹാപ്പി ബര്‍ത്ത് ഡേ ദിലീപ്

മലയാളത്തിലെ കഴിവുറ്റ നടന്മാരുടെ പട്ടികയില്‍ ഇടംനേടിയ ജനപ്രിയ നായകന്‍ ദിലീപ് അമ്പത്തിരണ്ടിന്‍റെ നിറവില്‍. മിമിക്രി താരമായി കരിയർ ആരംഭിച്ച താരം പിന്നീട് സംവിധാന സഹായിയായി തുടർന്ന് ചെറിയ വേഷങ്ങളില്‍ പ്രത്യക്ഷപ്പെട്ടു. പിന്നാലെ നായകനായി മലയാളികളുടെ മനസ് കവർന്നു. ഇപ്പോൾ മലയാളത്തിന്‍റെ ജനപ്രിയനായകനായി. 1968 ഒക്ടോബര്‍ 27നാണ് ആലുവക്കാരനായ പത്മനാഭന്‍ പിള്ളയുടേയും സരോജത്തിന്‍റെയും മൂത്ത മകനായി ഗോപാലകൃഷ്ണൻ പത്മനാഭന്‍ പിള്ള എന്ന ദിലീപ് ജനിക്കുന്നത്.

  • " class="align-text-top noRightClick twitterSection" data="">

ഒരേ കഥാപാത്രശൈലി പിന്തുടരാതെ സ്ത്രീയായും, കുഞ്ഞിക്കൂനനായും, പച്ചക്കുതിരയായും വേഷപ്പകര്‍ച്ച നടത്തി കൈയ്യടി വാങ്ങിയ നടനാണ് ദിലീപ്. ഏഴരക്കൂട്ടം, മാനത്തെ കൊട്ടാരം, സല്ലാപം തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് താരം ജനശ്രദ്ധ പിടിച്ചുപറ്റിയത്. ജോക്കറിന് ശേഷം ചിത്രങ്ങൾ ഒന്നിന് പുറകെ ഒന്നായി ഹിറ്റായതോടെ ദിലീപിന്‍റെ താരമൂല്യം കുതിച്ചുയർന്നു. മാനത്തെ കൊട്ടാരം മുതൽ പിന്നീട് നിരവധി ചിത്രങ്ങളിൽ നായകനായി. താരത്തിന്‍റെ നേതൃത്വത്തിലുള്ള നിര്‍മാണ കമ്പനിയാണ് ഗ്രാന്‍റ് പ്രൊഡക്ഷൻസ്. സഹോദരൻ അനൂപാണ് നിർമാണ കമ്പനിയുടെ സാരഥി. നാല് ചിത്രങ്ങൾ ഗ്രാന്‍റ് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ തീയേറ്ററുകളില്‍ എത്തിയിട്ടുണ്ട്. ഇതില്‍ മലയാളത്തിലെ വമ്പന്‍ താരനിര മുഴുവന്‍ അണിനിരന്ന ട്വന്‍റി ട്വന്‍റി മലയാള സിനിമയിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നാണ്.

വെള്ളരിപ്രാവിന്‍റെ ചങ്ങാതി എന്ന ചിത്രത്തിലെ അഭിനയത്തിന് കേരള സർക്കാരിന്‍റെ മികച്ച നടനുള്ള 2011ലെ പുരസ്കാരം ദിലീപിന് ലഭിച്ചിട്ടുണ്ട്. സൗണ്ട് തോമ, ശൃംഗാരവേലൻ, തിളക്കം, കല്യാണരാമൻ എന്നീ സിനിമകൾക്ക് വേണ്ടി താരം ഗാനങ്ങളും ആലപിച്ചിട്ടുണ്ട്. നൂറിലധികം ചിത്രങ്ങളില്‍ താരം ഇതിനകം അഭിനയിച്ച് കഴിഞ്ഞു. താരത്തിന്‍റെ ആദ്യ പ്രണയവും ഒളിച്ചോട്ടവും ഒക്കെ വലിയ വാര്‍ത്തകളായിരുന്നു. പിന്നീട് അത് വേർപിരിയലിലെത്തി അവസാനിച്ചു. ഒടുവിൽ ഒരു സുപ്രഭാതത്തിൽ മറ്റൊരു വിവാഹം. നടി കാവ്യ മാധവനുമായി. പിന്നാലെ പല വിവാദങ്ങളും ദിലീപിനെ വേട്ടയാടി. ഇപ്പോഴും അത് തുടരുന്നുണ്ട്. എങ്കിലും സിനിമയിലെ പല മേഖലകളിലായി സൃഷ്ടിച്ച പേരും പവറും ദിലീപിനൊപ്പം തന്നെയുണ്ട്.

ദിലീപിനും കാവ്യ മാധവനും പെണ്‍കുഞ്ഞ് പിറന്നത് കഴിഞ്ഞ വിജയദശമി നാളിലായിരുന്നു. അടുത്തിടെ കുഞ്ഞിന്‍റെ ഒന്നാം പിറന്നാൾ വിപുലമായി ആഘോഷിച്ചു താരവും കുടുംബവും. നിരവധി ആരാധകരും സഹപ്രവര്‍ത്തകരും താരത്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിട്ടുണ്ട്. അണിയറയില്‍ ഒരുങ്ങുന്ന ജാക്ക് ഡാനിയലാണ് താരത്തിന്‍റെതായി ഇനി പുറത്തിറങ്ങാനുള്ള ചിത്രം.

Intro:Body:

DILEEP

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.