സിനിമ സെറ്റുകളില്‍ ലഹരി ഉപയോഗം വ്യാപകമാണെന്ന നിര്‍മാതാക്കളുടെ ആരോപണം ശരിയാണെന്ന് അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവും നടനുമായ ബാബുരാജ് പറഞ്ഞു. പല സെറ്റുകളും ഇതിന് വേണ്ടി മാത്രമുള്ളതാണ്. പൊലീസ് പരിശോധിച്ചാല്‍ പലരും കുടുങ്ങുമെന്നും ബാബുരാജ് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. സിനിമ സെറ്റുകളില്‍ ലഹരി ഉപയോഗം ഫാഷനായി മാറിയിരിക്കുന്നു. പലരും ഉപയോഗിക്കുന്നത് കൂടിയ ലഹരികളാണെന്നും ബാബുരാജ് പറഞ്ഞു.
ലഹരി ഉപയോഗിക്കുന്നവര്‍ അമ്മ സംഘടനയുടെ ഭാഗമല്ലെന്നും അവര്‍ക്ക് സംഘടനയില്‍ താത്പര്യമില്ലെന്നും ബാബുരാജ് വ്യക്തമാക്കി. ഷെയ്ന്‍ നിഗത്തിന്‍റെ വിഷയത്തില്‍ ഇടപെടുന്നതിന് അമ്മക്ക് പരിമിതികളുണ്ടെന്നും ബാബുരാജ് പറഞ്ഞു. പ്രശ്നമുണ്ടായപ്പോള്‍ മാത്രമാണ് ഷെയ്ന്‍ അമ്മയില്‍ അംഗമായത്. നിര്‍മാതാവുമായുള്ള കരാര്‍ ലംഘിച്ചാല്‍ ഒന്നും ചെയ്യാന്‍ കഴിയില്ല. അതുകൊണ്ട് തന്നെ ഷെയ്നിന് പിന്തുണ നല്‍കുന്നതിന് പരിധിയുണ്ടെന്നും ബാബുരാജ് കൂട്ടിച്ചേര്‍ത്തു.