വെള്ളിത്തിരയിലെത്തുന്ന തങ്ങളുടെ പ്രിയതാരങ്ങളെ അടുത്ത് കാണുക എന്നുള്ളത് ഏതൊരു സിനിമാ ആസ്വാദകന്‍റെയും ആഗ്രഹമായിരിക്കും. അത്തരത്തില്‍ ഈരാറ്റുപേട്ടകാര്‍ക്ക് സര്‍പ്രൈസ് ആയിരിക്കുകയാണ് നടി ആസിഫ് അലിയുടെ ബൈക്ക് യാത്ര. വെള്ള മുണ്ടും ഷര്‍ട്ടും ധരിച്ച് പഴയൊരു ആര്‍എക്‌സ് ഹണ്ട്രഡ് ഓടിച്ച് പോകുന്ന പയ്യനെ കണ്ട് ഈരാറ്റുപേട്ടക്കാര്‍ ഒന്ന് കൂടി സൂക്ഷിച്ച് നോക്കി... ശരിയാണ്... തെറ്റിയിട്ടില്ല... ബൈക്ക് സവാരി നടത്തുന്നത് ആസിഫ് അലി തന്നെ. ഷൂട്ടിങിന്‍റെ ഭാഗമായിട്ടായിരുന്നു ഈരാറ്റുപേട്ടയിലൂടെയുള്ള ആസിഫിന്‍റെ ബൈക്ക് യാത്ര. താരം ബൈക്കില്‍ സഞ്ചരിക്കുന്ന ഈ വീഡിയോ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാണ്. താരത്തെ കണ്ട് തിരിച്ചറിഞ്ഞവര്‍ ആകാംഷയോടെ നോക്കിനില്‍ക്കുന്നതും വീഡിയോയില്‍ കാണാം.
- " class="align-text-top noRightClick twitterSection" data="
">
ഈരാറ്റുപേട്ടയില്‍ ചിത്രീകരണം പുരോഗമിക്കുന്ന ജിബു ജേക്കബിന്‍റെ 'എല്ലാം ശരിയാകും' എന്ന സിനിമയുടെ ഷൂട്ടിങിന്‍റെ ഭാഗമായിരുന്നു ബൈക്ക് യാത്ര. ബൈക്കിന് മുന്നിലായി പോകുന്ന കാറില്‍ ക്യാമറ ഘടിപ്പിച്ച് ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്ന അണിയറപ്രവര്‍ത്തകരെയും വീഡിയോയില്‍ കാണാം. വെള്ളിമൂങ്ങ, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, ആദ്യരാത്രി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. രജിഷ വിജയനാണ് നായിക. ഷാരിസ്, നെബിന്‍, ഷാല്‍ബിന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്‍റെ രചന നിര്‍വഹിച്ചിരിക്കുന്നത്.