അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ കഴിഞ്ഞ ദിവസത്തെ ട്വീറ്റ് കണ്ട് അമ്പരന്നിരിക്കുകയാണ് നടന്‍ അജു വര്‍ഗീസ്. അജു വര്‍ഗീസ് മാത്രമല്ല മലയാളികളും ട്രോളന്മാരും എല്ലാം ഞെട്ടി എന്നതാണ് സത്യം. 'റ്റൂ ബാഡ്...വി വില്‍ മിസ് യു കമല' എന്നായിരുന്നു അമേരിക്കന്‍ പ്രസിഡന്‍റിന്‍റെ ട്വീറ്റ്. ട്വീറ്റ് കണ്ട് തന്‍റെ പുതിയ ചിത്രം കമല ട്രംപ് കണ്ടോ...? അതാണോ ഈ ട്വീറ്റിന് പിറകില്‍ എന്നായിരുന്നു അജുവിന്‍റെ സംശയം. അജു വർഗീസിനെ നായകനാക്കി രഞ്ജിത്ത് ശങ്കർ ഒരുക്കിയ ചിത്രമായിരുന്നു കമല. ചിത്രം ഇപ്പോള്‍ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ട്വീറ്റ് കണേണ്ട താമസം... ട്രോളന്മാര്‍ അത് ഏറ്റെടുത്തു. പിന്നെ ട്രോളോട് ട്രോളായിരുന്നു. വെറുതെ കിട്ടിയ പ്രമോഷനല്ലേ... കളയേണ്ടെന്ന് കരുതി സംവിധായകന്‍ രഞ്ജിത് ശങ്കറും അജു വര്‍ഗീസും ട്രംപിന്‍റെ ട്വീറ്റ് സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയും ചെയ്തു.
- " class="align-text-top noRightClick twitterSection" data="">
-
Too bad. We will miss you Kamala! https://t.co/QQd9SiFc0y
— Donald J. Trump (@realDonaldTrump) December 3, 2019 " class="align-text-top noRightClick twitterSection" data="
">Too bad. We will miss you Kamala! https://t.co/QQd9SiFc0y
— Donald J. Trump (@realDonaldTrump) December 3, 2019Too bad. We will miss you Kamala! https://t.co/QQd9SiFc0y
— Donald J. Trump (@realDonaldTrump) December 3, 2019
എന്നാല്‍ സത്യത്തില്‍ മലയാള ചിത്രം കമല കണ്ടശേഷമുള്ള പ്രസിഡന്‍റിന്‍റെ പ്രതികരണമായിരുന്നില്ല ട്വീറ്റ്. അമേരിക്കയിൽ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിനെതിരെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച ഡെമോക്രാറ്റ് വനിത അംഗവും ഇന്ത്യന്‍ വംശജയുമായ കമല ഹാരിസ് പിന്മാറിയതുമായി ബന്ധപ്പെട്ടായിരുന്നു ട്രംപിന്‍റെ ട്വീറ്റ്. പ്രചരണത്തിനുള്ള ഫണ്ട് ഇല്ലാത്തതിനാല്‍ മത്സരത്തില്‍ നിന്നും പിന്‍മാറുകയാണെന്ന് കമല ഹാരിസ് അറിയിച്ചതിനെ തുടർന്നാണ് ട്രംപ് ഇവരെ പരിഹസിച്ച് ട്വീറ്റ് ചെയ്തത്. ട്രംപിന്‍റെ പരിഹാസത്തിന് കമല ഹാരിസ് അതേ നാണയത്തിൽ തന്നെ മറുപടി നൽകിയിട്ടുണ്ട്. ‘വിഷമിക്കേണ്ടതില്ല പ്രസിഡന്‍റ്... നിങ്ങളുടെ വിചാരണക്ക് നേരിൽ കാണാം’ എന്നായിരുന്നു കമലയുടെ ട്വീറ്റ്. എന്തായാലും പ്രസിഡന്‍റിന്‍റെ ട്വീറ്റ് ഗുണം ചെയ്തത് അജുവിനും കമല സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ക്കുമാണ്. രസകരമായ നിരവധി ട്രോളുകളാണ് ഇതുമായി ബന്ധപ്പെട്ട് വരുന്നത്.