ETV Bharat / sitara

ഇടിവി ഭാരത് എക്‌സ്‌ക്ലൂസീവ്: പണം സ്വീകരിച്ചത് പൈറസിയെ പ്രോത്സാഹിപ്പിക്കുന്നു, പോസ്റ്റ് പിൻവലിച്ചുവെന്ന് ജിയോ ബേബി - etv bharat exclusive jeo baby news

നീ സ്‌ട്രീമിലൂടെ അല്ലാതെ ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചൺ കണ്ടവർ പൈസ അയച്ചു തന്നിരുന്നു. എന്നാൽ, ഇത് സ്വീകരിച്ചത് പൈറേറ്റഡ് കോപ്പിയെ പിന്തുണക്കുകയാണെന്നും അതിനാൽ തന്നെ പിന്നീട് ഈ പോസ്റ്റ് പിൻവലിച്ചെന്നും സംവിധായകൻ ജിയോ ബേബി ഇടിവി ഭാരതിനോട് പറഞ്ഞു.

പണം സ്വീകരിച്ചത് പൈറസിയെ പ്രോത്സാഹിപ്പിക്കുന്നു ജിയോ ബേബി വാർത്ത  പോസ്റ്റ് പിൻവലിച്ചുവെന്ന് ജിയോ ബേബി വാർത്ത  ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചൺ ജിയോ ബേബി വാർത്ത  ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചൺ സംവിധായകൻ പണം വാർത്ത  director jeo baby the great indian kitchen news  director jeo baby accepting money from viewers promotes piracy news  etv bharat exclusive jeo baby news  jeo baby piracy news
പണം സ്വീകരിച്ചത് പൈറസിയെ പ്രോത്സാഹിപ്പിക്കുന്നു, പോസ്റ്റ് പിൻവലിച്ചുവെന്ന് ജിയോ ബേബി
author img

By

Published : Jan 28, 2021, 2:01 PM IST

Updated : Jan 28, 2021, 2:19 PM IST

സിനിമയുടെ വ്യാജ പതിപ്പ് കണ്ടവരില്‍ നിന്ന് പണം സ്വീകരിക്കുന്നത് സമൂഹത്തില്‍ തെറ്റായ സന്ദേശം നല്‍കുന്നുവെന്ന് സംവിധായകൻ ജിയോ ബേബി ഇടിവി ഭാരതിനോട്. അതിനാല്‍ വ്യാജ പതിപ്പ് കണ്ടതിനുശേഷം പണം അയച്ച പ്രേക്ഷകരെ കുറിച്ച് താൻ ഫേസ്ബുക്കിലിട്ട പോസ്റ്റ് പിൻവലിച്ചെന്നും ജിയോ ബേബി പറഞ്ഞു.

അടുത്തിടെ സമൂഹ മാധ്യമങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഗ്രേറ്റ് ഇന്ത്യൻ കിച്ചണ്‍ എന്ന സിനിമയുടെ സംവിധായകനാണ് ജിയോ ബേബി. സിനിമ കണ്ട് ഇഷ്ടപ്പെട്ട ഒരു ആരാധകനാണ് ആദ്യം ജിയോ ബേബിക്ക് പണം അയച്ചത്. അതില്‍ സന്തോഷം പ്രകടിപ്പിച്ച് ഫേസ് ബുക്ക് പോസ്റ്റിട്ടു. പിന്നെ ഒരുപാട് പേർ ബാങ്ക് അക്കൗണ്ട് നമ്പർ ചോദിച്ച് സംവിധായകനെ സമീപിച്ചു. "15 പേർക്ക് അക്കൗണ്ട് വിവരങ്ങൾ നൽകി. എന്നാൽ ഇത് ഒരു വിധത്തിൽ പൈറസിയെ പ്രോത്സാഹിക്കുന്നതെന്ന് മനസിലാക്കിയപ്പോൾ, ഞാൻ ഫേസ്‌ബുക്ക് പോസ്റ്റ് പിൻവലിച്ചു," ജിയോ ബേബി പറഞ്ഞു.

സിനിമ കണ്ടവരിൽ ഭൂരിഭാഗവും വ്യാജ പതിപ്പാണ് കണ്ടതെന്നും സംവിധായകൻ ആരോപിച്ചു. "ഏകദേശം 30 ലക്ഷത്തോളം പേർ ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചൺ കണ്ടുവെന്നാണ് കരുതുന്നത്. ഇതിൽ രണ്ട് ലക്ഷം പേർ മാത്രമാണ് നീ സ്‌ട്രീമിലൂടെ ചിത്രം കണ്ടത്. ബാക്കിയുള്ളവർ ടെലിഗ്രാമിലൂടെയുള്ള സിനിമയുടെ കോപ്പിയാണ് കണ്ടത്. പ്രേക്ഷകർ അക്കൗണ്ട് വഴി അയച്ചുതരുന്ന പണം സ്വീകരിച്ചാൽ അത് വ്യാജപതിപ്പിനെ പ്രോത്സാഹിപ്പിക്കുന്നതാവും," എന്നും ജിയോ ബേബി കൂട്ടിച്ചേർത്തു.

ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചൺ നീ സ്‌ട്രീം എന്ന പുതിയ ഒടിടി പ്ലാറ്റ്‌ഫോമിലൂടെയാണ് പ്രദർശനത്തിന് എത്തിയത്. 140 രൂപ പ്രൊഡ്യൂസര്‍ക്ക് തരണം എന്ന് പറഞ്ഞ് നിരവധി കോളുകള്‍ വന്നിരുന്നുവെന്നും ചിലർ പണം നൽകിയെന്നും പ്രേക്ഷകരുടെ സ്‌നേഹത്തിൽ സന്തോഷമെന്നുമാണ് ജിയോ ബേബി ഫേസ്‌ബുക്ക് പോസ്റ്റിൽ കുറിച്ചത്.

Last Updated : Jan 28, 2021, 2:19 PM IST

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.