ETV Bharat / sitara

ചോര ചൂടുപിടിപ്പിക്കാൻ ആര്യയും പാ രഞ്ജിത്തും; 'സാർപട്ടാ പരമ്പരൈ' ട്രെയിലറെത്തി

author img

By

Published : Jul 13, 2021, 1:04 PM IST

ജൂലൈ 22ന് ആമസോൺ പ്രൈമിലൂടെയാണ് സാർപട്ടാ പരമ്പരൈ റിലീസ് ചെയ്യുന്നത്.

ആര്യ പാ രഞ്ജിത്ത് വാർത്ത  സാർപട്ടാ പരമ്പരൈ സിനിമ വാർത്ത  സാർപട്ടാ പരമ്പരൈ തമിഴ് വാർത്ത  സാർപട്ടാ പരമ്പരൈ ബോക്സിങ് വാർത്ത  സാർപട്ടാ പരമ്പരൈ ട്രെയിലർ പുതിയ വാർത്ത  sarpatta parambarai trailer released news  sarpatta parambarai pashupathi news  aarya pa ranjith film together news  aarya sarpatta parambarai news  pa ranjith boxing film news  ആര്യ ബോക്സർ സിനിമ വാർത്ത
സാർപട്ടാ പരമ്പരൈ

രജനികാന്തിന്‍റെ​ കാലാക്ക് ശേഷം പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് 'സാർപട്ടാ പരമ്പരൈ'. ബോക്സിങ് പശ്ചാത്തലത്തിൽ കഥ പറയുന്ന തമിഴ് ചിത്രത്തിന്‍റെ ട്രെയിലർ പുറത്തിറങ്ങി.

വളരെ വ്യത്യസ്‌തമായ ശരീരഭാഷയോടും അവതരണത്തിലുമാണ് സാർപട്ടാ പരമ്പരൈയിൽ ആര്യ എത്തുന്നത്. 1980 കാലഘട്ടത്തിൽ വടക്കൻ ചെന്നൈയിലെ ഒരു ഗ്രാമത്തിൽ ഉണ്ടായിരുന്ന ബോക്സിങ് ഭ്രമമാണ് ചിത്രത്തിന്‍റെ ഇതിവൃത്തം.

  • " class="align-text-top noRightClick twitterSection" data="">

ബോക്സിങ് പ്രേമികളായ ഒരു നാടും നാട്ടുകാരും നേതാക്കന്മാരും, ബോക്‌സിങ്ങിൽ അഭ്യാസത്തിനോ മത്സരത്തിനോ പോലും അനുവാദമില്ലാതെ അവഗണിക്കപ്പെടുന്ന കഥാനായകനെയുമാണ് ട്രെയിലറിന്‍റെ ആദ്യഭാഗത്തിൽ കാണുന്നത്.

More Read: 'സർപട്ട പരമ്പരൈ'യിലെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തി പാ രഞ്ജിത്ത്

പശുപതി, ജോൺ കൊക്കെൻ, സന്തോഷ് പ്രദീപ്, ജോൺ വിജയ് എന്നിവരാണ് സാർപട്ടായിലെ മറ്റ് പ്രധാന താരങ്ങൾ. പാ രഞ്ജിത്ത് തന്നെയാണ്​ ചിത്രത്തിന്‍റെ രചന നിർവഹിച്ചിരിക്കുന്നത്. സന്തോഷ് നാരായണൻ ചിത്രത്തിനായി സംഗീതം ഒരുക്കുന്നു.

സെൽവ ആർ.കെയാണ് എഡിറ്റർ. ഷൺമുഖം ദക്ഷൻരാജ് നിർമിക്കുന്ന സാർപട്ടാ പരമ്പരൈ ജൂലൈ 22ന് തമിഴ്, തെലുങ്ക് ഭാഷകളിലായി ആമസോൺ പ്രൈമിൽ റിലീസിനെത്തും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.