ജിബു ജേക്കബ്-ബിജു മേനോന്‍ ചിത്രം വെള്ളിമൂങ്ങയ്ക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന പുതിയ ചിത്രം ആദ്യരാത്രിയുടെ ട്രെയിലര്‍ പുറത്തിറങ്ങി. മനോഹരന്‍ എന്ന കഥാപാത്രമായാണ് ബിജു മേനോന്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. മനോഹരന്‍റെ പെരുമാറ്റ രീതികള്‍ അവതരപ്പിക്കുന്ന തരത്തിലുള്ളതാണ് ആദ്യരാത്രിയുടെ രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ. കോമഡി കുടുംബചിത്രമായിരിക്കും ആദ്യരാത്രി എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. ഉദാഹരണം സുജാത, തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ അനശ്വര രാജനാണ് ചിത്രത്തിലെ നായിക.
- " class="align-text-top noRightClick twitterSection" data="">
മനോജ് ഗിന്നസ്,അജു വർഗ്ഗീസ്, വിജയരാഘവൻ, ബിജു സോപാനം, സർജാനോ ഖാലിദ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. സാമൂഹിക വിഷയം കൂടി ഉള്‍പ്പെടുത്തി ഒരുക്കിയ ചിത്രത്തിന്‍റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ക്വീൻ ഫെയിം ഷാരീസ്-ജെബിൻ എന്നിവരാണ്. ഒരു ഇന്ത്യൻ പ്രണയകഥയ്ക്ക് ശേഷം സെൻട്രൽ പിക്ച്ചേസ് നിർമിക്കുന്ന ചിത്രത്തിന്‍റെ ഛായാഹണം നിര്‍വഹിച്ചത് സാദിഖ് കബീറാണ്.