സില്‍ക്ക് സ്‌മിത എന്ന അഭിനേത്രിക്ക് ഒരു മുഖവുര ആവശ്യമില്ല.... 1980-90 കാലഘട്ടത്തിലെ മാദക സൗന്ദര്യമായിരുന്നു ആന്ധ്രക്കാരി വിജയലക്ഷ്‌മി എന്ന സില്‍ക്ക് സ്‌മിത. വെള്ളിത്തിരയില്‍ ചുവടുകള്‍ കൊണ്ടും ഉടലുകൊണ്ടും ആരാധകരെ സൃഷ്ടിച്ച നടി. മലയാളത്തിലും തമിഴിലുമായി തിളങ്ങി നിന്ന സ്‌മിത രജനീകാന്ത്, കമല്‍ഹാസന്‍, മോഹന്‍ലാല്‍, മമ്മൂട്ടി, ചിരഞ്ജീവി തുടങ്ങിയ സൂപ്പര്‍ താരങ്ങള്‍ക്കെല്ലാം ഒപ്പം അഭിനയിച്ചു. മുപ്പത്തിയാറാം വയസില്‍ സ്‌മിത തന്‍റെ ജീവിതം അവസാനിപ്പിച്ചപ്പോള്‍ ഒരു കാലഘട്ടം അവസാനിച്ച പ്രതീതിയായിരുന്നു.
- " class="align-text-top noRightClick twitterSection" data="">
സ്‌മിത വിടവാങ്ങി 24 വര്‍ഷം പിന്നിടുമ്പോള്‍ അതേ രൂപസാദൃശ്യമുള്ള ഒരു പെണ്‍കുട്ടിയെ ടിക് ടോക്ക് വീഡിയോ സോഷ്യല്‍ മീഡിയകളില്‍ നിറയുകയാണ്. താര ആർ.കെ എന്ന ടിക് ടോക്ക് പ്രൊഫൈലിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. സ്മിതയുമായുള്ള പെണ്‍കുട്ടിയുടെ അസാധ്യ രൂപസാദൃശ്യം കാഴ്ചക്കാരെ അത്ഭുതപ്പെടുത്തുകയാണ്. മോഹന്‍ലാല്‍-ഭദ്രന്‍ കൂട്ടുകെട്ടില്‍ പിറന്ന എക്കാലത്തെയും സൂപ്പര്‍ ഹിറ്റ് ചിത്രം സ്ഫടികത്തിലെ സില്‍ക്കിന്‍റെ സംഭാഷണങ്ങളാണ് വീഡിയോയ്ക്കായി പെണ്‍കുട്ടി ഉപയോഗിച്ചിരിക്കുന്നത്. വിനു ചക്രവര്‍ത്തിയുടെ വണ്ടി ചക്രം എന്ന ചിത്രത്തിലൂടെയാണ് സ്‌മിത സിനിമയിലെത്തിയത്. തമിഴില്‍ ഗ്ലാമര്‍ വേഷങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചതോടെ വിജയലക്ഷ്‌മിക്ക് സില്‍ക്ക് സ്‌മിത എന്ന പേര് നല്‍കിയതും വിനു ചക്രവര്‍ത്തിയാണ്. 1996 സെപ്‌തംബര്‍ 23നായിരുന്നു സില്‍ക്ക് സ്‌മിതയെ ചെന്നൈയിലെ വീടിനുള്ളില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.