ETV Bharat / sitara

എന്നും യൗവ്വനം, പ്രണയം സിനിമയോട്, സിനിമയുടെ സൗന്ദര്യത്തിന് എഴുപത് വയസ്... - മമ്മൂട്ടി 70 ജന്മദിനം വാർത്ത

ശരീരഭാഷയിൽ, ഇമയനക്കങ്ങളിൽ, ഇരുത്തത്തിലും നടത്തത്തിലും, സംഭാഷണത്തിന്‍റെ വേഗത്തിലും ഊർജ്ജ്വത്തിലും... അങ്ങനെയങ്ങനെ വൈവിധ്യങ്ങളുടെ പകർന്നാട്ടമാണ് മമ്മൂട്ടിയെന്ന വിശ്വപുരുഷൻ.. ഇന്ന് മമ്മൂട്ടിയുടെ സപ്‌തതി..

70th birthday megastar mammootty news  mammookka birthday 70th news malayalam  mamoott birthday latest news  malayalam big star news  എഴുപത് വയസ് മമ്മൂട്ടി വാർത്ത  മമ്മൂക്ക പിറന്നാൾ വാർത്ത  മമ്മൂട്ടി 70 ജന്മദിനം വാർത്ത  സപ്‌തതി മമ്മൂട്ടി വാർത്ത
എഴുപത് വയസ്
author img

By

Published : Sep 7, 2021, 6:06 AM IST

സിനിമ തന്നെ ജീവിതമാകുമ്പോൾ പ്രായത്തിന് പോലും പ്രായമാകുന്നില്ല. എന്നും യൗവ്വനമാണ്, മലയാള സിനിമയുടെ രാജകുമാരന്.. മുഹമ്മദ് കുട്ടിയായി വന്ന് മമ്മൂട്ടിയായി മാറി, മലയാളത്തിന്‍റെ പ്രിയപ്പെട്ട മമ്മൂക്കയ്ക്ക് ഇന്ന് എഴുപത് വയസ്.

സിനിമയില്‍ ശരിക്കുമൊരു ഇതിഹാസ ജീവിതം. പറഞ്ഞാല്‍ തീരാത്ത കഥകൾ, അഭിനയിക്കാനായി ജനിച്ച മനുഷ്യൻ... മമ്മൂക്ക അഭ്രപാളിയില്‍ നിറയുമ്പോൾ സിനിമയും ജീവിതവും അതിർവരമ്പ് നഷ്ടമായ കഥകൾ മാത്രമാണ്.

ജീവിതത്തില്‍ എഴുപത് വർഷം പിന്നിടുമ്പോൾ അതില്‍ അൻപത് വർഷവും കാമറയ്ക്ക് മുന്നില്‍. സിനിമയിലെ വെള്ളിവെളിച്ചം സ്വപ്‌നം കണ്ട് മഹാരാജാസ് കോളജിൽ നിന്നും കാമറക്കണ്ണുകൾ തേടിയിറങ്ങിയ യാത്ര... അനുഭവങ്ങളും അതിലെ പാളിച്ചകളും വിജയത്തിനുള്ള മറുമരുന്നാക്കി ആവനാഴിയിൽ നിന്നും ഭാവാനിഭയത്തിന്‍റെ അമ്പുകൾ തൊടുത്തുവിട്ട ഇതിഹാസപുരുഷൻ.

മെഗാസ്റ്റാറെന്നും അഭിനയകുലപതിയെന്നും സിനിമയുടെ സുൽത്താനെന്നും വിശേഷണങ്ങൾ നിരവധി ചാർത്തുമ്പോഴും 400ലധികം ചിത്രങ്ങൾ കടന്നും സഞ്ചരിക്കുകയാണ് ഇനിയും അഭിനയിച്ചു തീരാത്ത കഥാപാത്രങ്ങൾക്കായി. വർഷങ്ങൾ പിന്നിടുമ്പോൾ ഒരു തുടക്കക്കാരന്‍റെ കൗതുകത്തോടെ ഓരോ കഥാപാത്രത്തെയും സ്വീകരിക്കുന്ന മമ്മൂട്ടിയെന്ന അഭിനേതാവ് ശരിക്കും ഒരു പാഠപുസ്‌തകമാണ്.

More Read: അഭിനയത്തിന്‍റെ മഹാപ്രവാഹം... മലയാളത്തിന്‍റെ നടന യൗവ്വനത്തിന് പിറന്നാൾ

ശരീരഭാഷയിൽ, ഇമയനക്കങ്ങളിൽ, ഇരുത്തത്തിലും നടത്തത്തിലും, സംഭാഷണത്തിന്‍റെ വേഗത്തിലും ഊർജ്ജ്വത്തിലും... അങ്ങനെയങ്ങനെ വൈവിധ്യങ്ങളുടെ പകർന്നാട്ടമാണ് മമ്മൂട്ടിയെന്ന വിശ്വപുരുഷൻ. അഭിനയത്തില്‍ തനിയാവർത്തനമില്ലാതെ അത്ഭുതം സൃഷ്‌ടിക്കുന്ന കുലപതി.

മഹാനടൻ സത്യന്‍റെ കാൽ തൊട്ട് വന്ദിച്ച് അദ്ദേഹത്തിന്‍റെ 'അനുഭവങ്ങൾ പാളിച്ചകൾ' എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം. പേരോ സംഭാഷണമോ ഇല്ലാത്ത വെറും രണ്ട് ഷോട്ടുകളിൽ മുഖം കാണിച്ച് കടന്നുപോയ ആ പൊടിമീശക്കാരൻ, പിന്നീട് സിനിമ ചരിത്രത്തിന്‍റെ സുപ്രധാന ഏടായി മാറുമെന്ന് അന്ന് കാലം രഹസ്യമായി കുറിച്ചിട്ടു. കഠിനാധ്വാനവും അർപ്പണബോധവും അഭിനയമോഹത്തെ പടുത്തുയർത്തി, യാഥാർഥ്യത്തിന്‍റെ പടവുകളേറുമ്പോൾ മമ്മൂട്ടി എന്ന പേര് ദേശവും ഭാഷയും കടന്ന് ഇന്ത്യൻ സിനിമയിലേക്ക് പടർന്നുകയറി.

അനുഭവങ്ങൾ പാളിച്ചകൾ എന്ന ചിത്രത്തിന് ശേഷം കാലചക്രത്തിലും ദേവലോകത്തിലും മുഖം കാണിച്ച് നടനാവാനുള്ള തന്‍റെ സ്വപ്‌നങ്ങൾക്ക് പിന്നാലെ പാഞ്ഞു. മരണക്കിണറിലെ ബൈക്ക് അഭ്യാസിയായി മേളയിലേക്കെത്തുമ്പോൾ അത് നിസ്സാരമായ ഒരു വരവല്ലെന്ന് സംവിധായകൻ കെ.ജി ജോർജ് അന്നേ മനസ്സിൽ കുറിച്ചിട്ടിരുന്നു.

വില്‍ക്കാനുണ്ട് സ്വപ്‌നങ്ങൾ, യവനിക, തൃഷ്ണ, കൂടെവിടെ, ആ രാത്രി തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളസിനിമയിലെ പുതിയ മുഖമായി താരം വളർന്നപ്പോൾ, അത് അക്ഷരാർഥത്തിൽ ശരിയായി. നായകനായി ചുവടുറപ്പിക്കുമ്പോഴും വിധേയനിലെ പ്രതിനായകനായും അനന്തരത്തിലെ സഹതാരമായും അയാൾ സിനിമയോടുള്ള അടങ്ങാത്ത പ്രണയം വെളിപ്പെടുത്തുകയായിരുന്നു. മമ്മൂട്ടിയെ താരമൂല്യത്തിലേക്ക് എത്തിച്ച ആദ്യ ചിത്രം യവനികയാണ്. പിന്നാലെ, ഭാഷാന്തരമില്ലാതെ പ്രേക്ഷകർ ഏറ്റെടുത്ത ന്യൂഡൽഹി പിറന്നു.

മമ്മൂട്ടിയുടെ കരിയർ അവസാനിച്ചുവെന്ന് വിധിയെഴുതിയവരെ തിരുത്തിക്കുറിച്ച ജോഷിയുടെ ന്യൂഡൽഹി ബോക്സ് ഓഫീസിൽ വമ്പൻ ചരിത്രം പടുത്തുയർത്തി. റഫ് ആൻഡ് ടഫ് നായകനായും ആക്ഷൻ ഹീറോയായും നിഷ്‌കളങ്കനായ നാട്ടിൻപുറത്തുകാരനായും പ്രാരാബ്‌ധങ്ങളുടെ ഗൃഹനാഥനായും അയൽവീട്ടിലെ കുസൃതി നിറഞ്ഞ യുവാവായും മലയാളസിനിമയുടെ വളർച്ചയുടെ ആക്കം കൂട്ടി എഴുപതുകളിൽ നിന്നും രണ്ടായിരത്തിലേക്ക് മമ്മൂട്ടി യാത്ര തുടർന്നു. ഇൻസ്‌പെക്‌ടർ ബൽറാം മുതൽ മണികണ്‌ഠൻ സിപി വരെയുള്ള പൊലീസ് വേഷങ്ങളിലൂടെ അദ്ദേഹം മലയാളസിനിമയിലെ കാക്കിവേഷങ്ങളുടെ അവസാനവാക്കായി മാറി.

തനിയാവർത്തനവും പാഥേയവും ഒരു വടക്കൻ വീരഗാഥയുമെല്ലാം അമരവും ജനകീയ ക്ലാസിക് കൾട്ടായി. കേസിന് തുമ്പുണ്ടാവണമെങ്കിൽ സിബിഐ വരണമെന്ന് മലയാളി പറഞ്ഞുതുടങ്ങിയത് മമ്മൂട്ടിയുടെ സിബിഐ സിനിമകളിലൂടെയാണ്. ഇനി വീണ്ടും സിബിഐക്ക് ഒരു അഞ്ചാം പതിപ്പൊരുങ്ങുമ്പോഴും റിട്ടേർഡ് ഉദ്യോഗസ്ഥനായല്ല, നായകനായുള്ള പരിവേഷത്തിൽ നിത്യയൗവ്വനത്തോടെ മമ്മൂട്ടി കടന്നുവരുന്നതിനായി കാത്തിരിക്കുകയാണ് ഓരോ സിനിമാപ്രേമിയും.

പുത്തൂരം തറവാട്ടിലെ ആരോമൽ ചേകവർ വരെ വടക്കൻപാട്ടുകളിലെ നായകനായി കണ്ട മലയാളം, മമ്മൂട്ടിയുടെ ചന്തുവിനെ ഉള്ളറിഞ്ഞ് മനസിലാക്കി നായകനായി പുനഃപ്രതിഷ്‌ഠ നടത്തി.

കോട്ടയം കുഞ്ഞച്ചൻ, നായർസാബ്, ഉത്തരം, ശ്രീധരന്‍റെ ഒന്നാം തിരുമുറിവ്, കാതോട് കാതോരം, വല്യേട്ടൻ, ക്രോണിക് ബാച്ച്‌ലർ, വാത്സല്യം, ദുബായ്, കാഴ്ച, രാജമാണിക്യം, കറുത്ത പക്ഷികൾ, തുറുപ്പു ഗുലാൻ, മായാവി, ബിഗ് ബി, ഒരേ കടൽ, അണ്ണൻ തമ്പി സൂര്യമാനസം, സാഗരം സാക്ഷി, മഴയെത്തും മുമ്പേ, സാമ്രാജ്യം, പാലേരി മാണിക്യം, കുട്ടി സ്രാങ്ക്, പോക്കിരി രാജാ, പ്രാഞ്ചിയേട്ടൻ ആൻഡ് ദി സെയിന്‍റ്, പഴശ്ശിരാജ, ബെസ്റ്റ് ആക്‌ടർ, ബിഗ് ബി തുടങ്ങി അഭിനയത്തിന്‍റെ മഹാപ്രഭാവം കേരളത്തിൽ നിറഞ്ഞൊഴുകിയ നാല് ദശകങ്ങൾ. ദളപതി, ബാബാ അംബേദ്‌കർ, പേരൻപ്, യാത്ര സിനിമകളിലൂടെ ഇന്ത്യൻ സിനിമ അനുഭവിച്ചറിഞ്ഞ നടനവിസ്‌മയം.

തീക്ഷ്ണമായ നോട്ടം, ഗർജനം പോലെ മൂർച്ചയുള്ള ശബ്‌ദം, സ്വരത്തിൽ ആരോഹണ അവരോഹണക്രമീകരണത്തിലൂടെ മാസും റൊമാൻസും പകർന്നാടുന്ന നാട്യം.

നടനാവുക എന്നത് അയാളുടെ ദൃഢനിശ്ചയമായിരുന്നു. എഴുപതിന്‍റെ നിറവിലും പതിനേഴുകാരന്‍റെ ചുറുചുറുക്കാണ് മമ്മൂട്ടിക്ക്. വർക്ക് ഔട്ടിലൂടെയും ചിട്ടയായ ജീവിതശൈലിയിലൂടെയും ആരോഗ്യപരിപാലനത്തിലൂടെയും സിനിമയിൽ നിറഞ്ഞുനിൽക്കുകയാണ് മുഹമ്മദ് കുട്ടി ഇസ്മായിൽ പനിപ്പറമ്പിൽ എന്ന മമ്മൂട്ടി.

വീണിടത്ത് നിന്ന് കുതിച്ചുപാഞ്ഞ ചരിത്രമാണ് അദ്ദേഹത്തിന്‍റേത്. അതിനാലാണ് അയാളെ തിരിച്ചുവരവുകളുടെ തമ്പുരാൻ എന്ന് വിശേഷിപ്പിക്കുന്നതും. 'മമ്മൂട്ടി ഇന്നും മത്സരിക്കുന്നത് പുതുമുഖങ്ങളോടാണ്. മലയാളസിനിമയിൽ സർവകാല പുതുമുഖമെന്ന് പറയാവുന്ന ഒരു മുഖമേ ഞാനിതുവരെ കണ്ടിട്ടുള്ളൂ.. അത് മമ്മൂട്ടിയുടേതാണ്. ഇന്നും ശരീരം കൊണ്ടും മനസ് കൊണ്ടും മമ്മൂട്ടി പുതുമുഖമാണ്,' സംവിധായകൻ സത്യൻ അന്തിക്കാട് പറഞ്ഞ വാക്കുകൾ.

അഞ്ച് ദശകങ്ങൾ കഴിഞ്ഞു... ജി.കെയെ കണ്ട് കൈയടിച്ചവരുടെ തൊട്ടുപിന്നാലെ വന്ന തലമുറ വല്യേട്ടനെ കണ്ട് ആർപ്പ് വിളിച്ചതും, ബിലാലിന്‍റെ മാസ് സീനുകൾ ഇരുപതിലെ ചെറുപ്പത്തെ കോരിത്തരിപ്പിച്ചതും ഒരൊറ്റ മനുഷ്യനായാണ്... എന്നാൽ, തിരശ്ശീലയ്‌ക്ക് മുന്നിൽ അയാൾ പകർന്നാട്ടത്തിനപ്പുറം അവാച്യമായ ഒരു മാന്ത്രികനും. കാത്തിരിക്കുകയാണ് മലയാളത്തിന്‍റെ സ്വന്തം മമ്മൂക്ക ഇനിയും അഭിനയിച്ചു തീരാത്ത കഥാപാത്രങ്ങൾക്കായി. അഭിനയിക്കാൻ ആഗ്രഹമല്ല, ആർത്തിയാണെന്ന് പറഞ്ഞതും അതേ മമ്മൂക്ക തന്നെ... പ്രിയ താരത്തിന് നൂറായിരം പിറന്നാൾ ആശംസകൾ....

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.