ഒരൊറ്റ കണ്ണിറുക്കല്‍ ഗാനത്തിലൂടെ രാജ്യമൊട്ടാകെ തരംഗമായിരുന്നു ഒരു അഡാറ് ലവ് സിനിമയും അണിയറപ്രവര്‍ത്തകരും അഭിനേതാക്കളും. ഒമര്‍ ലുലുവാണ് ചിത്രം സംവിധാനം ചെയ്‌തിരിക്കുന്നത്.
ഇപ്പോള്‍ ഇതാ ഒരു അഡാര്‍ ലവിന്‍റെ ഹിന്ദി ഡബിന് റെക്കോര്‍ഡ് കാഴ്‍ചക്കാരെ കിട്ടിയതിന്‍റെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് ഒമര്‍ ലുലു. സിനിമയുടെ ഹിന്ദി ഡബ് ഏപ്രില്‍ 29നാണ് യുട്യൂബില്‍ റിലീസ് ചെയ്‍തത്. ഇത്രയും നാള്‍ കൊണ്ട് സിനിമ അഞ്ച് കോടി കാഴ്ചക്കാരെയാണ് സ്വന്തമാക്കിയിരിക്കുന്നത്.
കൂടാതെ പത്ത് ലക്ഷം ലൈക്ക്‌സും ഇതിനോടകം ലഭിച്ചിട്ടുണ്ട്. ഒരു മലയാളം സിനിമയുടെ ഹിന്ദി ഡബിന് ഇതാദ്യമായാണ് പത്ത് ലക്ഷം ലൈക്‌സ് ലഭിക്കുന്നത് എന്ന് ഒമര്‍ ലുലു പറഞ്ഞു.
ഒമര്‍ലുലുവിന്‍റെ വാക്കുകള്‍
'മലയാളത്തിൽ നിന്ന് ഹിന്ദിയിലേക്ക് ഡബ് ചെയ്‌ത ഒരു സിനിമക്ക് ചരിത്രത്തിൽ ആദ്യമായി വണ്‍ മില്യണ്‍ ലൈക്ക്... പലരും കളിയാക്കിയ, ഇപ്പോഴും കളിയാക്കുന്ന കുറച്ച് പുതുമുഖങ്ങളെ വെച്ച് ഞാന്‍ സംവിധാനം ചെയ്‌ത 'ഒരു അഡാറ് ലവിന്‍റെ' ഹിന്ദി ഡബിന് അങ്ങനെ ഒരു മില്ല്യൺ ലൈക്ക്, എന്‍റെ കരിയറിലേയും ആദ്യത്തെ ഒരു മില്ല്യൺ ലൈക്കാണ്.
- " class="align-text-top noRightClick twitterSection" data="">
നിങ്ങളെ ആരൊക്കെ കളിയാക്കിയാലും ട്രോളിയാലും ഒന്നും കാര്യമാക്കണ്ട നിങ്ങൾ ആത്മാർഥമായി ചെയ്‌ത പ്രവൃത്തി ആണെങ്കിൽ ലോകത്തിന്‍റെ ഏതെങ്കിലും കോണിൽ നിന്നും വിജയം നിങ്ങളെ തേടി വരും... അന്തിമ വിജയം കർമത്തിന്‍റെയാണ്...' ഒമര്‍ ലുലു കുറിച്ചു.
Also read: സൈബര്‍ ബുള്ളികള്‍ക്ക് മറുപടിയുമായി പാര്‍വതി തിരുവോത്ത്
ആദ്യ സിനിമയായ ഹാപ്പി വെഡിങായാലും പിന്നെ വന്ന ചങ്ക്‌സായാലും ഇപ്പോൾ തരംഗമായ അഡാറ് ലവ്വായാലും വമ്പൻ താരമൂല്യമില്ലാതെ തന്നെ സാധാരണ പ്രേക്ഷകരിൽ എത്തിക്കാൻ ഒമർ ലുലു എന്ന സംവിധായകന് സാധിച്ചിട്ടുണ്ട്.