ETV Bharat / sitara

ഉമ്പായിക്ക് സ്മാരകമൊരുക്കാന്‍ കോഴിക്കോട്

ഹിന്ദുസ്ഥാനി സംഗീതം പഠിക്കാൻ സംസ്ഥാനത്ത് തുടങ്ങുന്ന ആദ്യത്തെ അക്കാദമിയാണിത്. മലബാർ ഗ്രൂപ്പ് അവരുടെ ആസ്ഥാനകേന്ദ്രമായ കുറ്റിക്കാട്ടൂർ മൊണ്ടാന എസ്റ്റേറ്റിനു സമീപം 20 സെന്‍റ് സ്ഥലം വിട്ടുനൽകിയിട്ടുണ്ട്.

Umbai memorial calicut  Umbai  mavoor  ഉമ്പായി  ഉമ്പായി വാര്‍ത്ത  ഉമ്പായി സ്മാരകം  ഉമ്പായി സ്മാരകം വാര്‍ത്ത  ഹിന്ദുസ്ഥാനി സംഗീതം  ഗസൽ ഗായകൻ ഉമ്പായി
ഉമ്പായിക്ക് സ്മാരകമൊരുക്കാന്‍ കോഴിക്കോട്
author img

By

Published : Aug 5, 2021, 7:34 PM IST

കോഴിക്കോട്: ഗസൽ ഗായകൻ ഉമ്പായിക്ക് കോഴിക്കോട്ട് സ്മാരകമുയരുന്നു. ഉമ്പായി മ്യൂസിക് അക്കാദമിയുടെ നിർമാണപ്രവർത്തനങ്ങൾ കുറ്റിക്കാട്ടൂരിൽ ഉടൻ തുടങ്ങും. ഹിന്ദുസ്ഥാനി സംഗീതം പഠിക്കാൻ സംസ്ഥാനത്ത് തുടങ്ങുന്ന ആദ്യത്തെ അക്കാദമിയാണിത്. മലബാർ ഗ്രൂപ്പ് അവരുടെ ആസ്ഥാനകേന്ദ്രമായ കുറ്റിക്കാട്ടൂർ മൊണ്ടാന എസ്റ്റേറ്റിനു സമീപം 20 സെന്‍റ് സ്ഥലം നൽകിയിട്ടുണ്ട്.

10 സെന്‍റ് നൽകാമെന്നായിരുന്നു വാഗ്ദാനമെങ്കിലും പിന്നീട് 20 സെന്‍റ് നൽകുകയായിരുന്നു. സ്ഥലത്തിന്‍റെ രജിസ്ട്രേഷൻ പൂർത്തിയായാൽ ഉടൻ കെട്ടിട നിർമാണം തുടങ്ങുമെന്ന് ഉമ്പായി മ്യൂസിക് അക്കാദമി കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. മ്യൂസിയം, ആർട് ഗാലറി, ഹൈടെക് ക്ലാസ് മുറികൾ, ഉന്നതനിലവാരമുള്ള റെക്കോഡിങ് സ്റ്റുഡിയോകൾ, സംഗീതോപകരണങ്ങൾ, ഓപ്പൺഎയർ തിയറ്റർ എന്നിവ ഇതിന്‍റെ ഭാഗമായുണ്ടാകും.

കൂടുതല്‍ വായനക്ക്: മലയാളത്തെ ഗസല്‍ മഴയില്‍ നനയിച്ച ഉമ്പായി വിട പറഞ്ഞിട്ട് ഒരു വർഷം

വിവിധ സർവകലാശാകളുടെ അംഗീകാരം ലഭിക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്. എം.എ ഹിന്ദുസ്ഥാനി, ബി.എ ഹിന്ദുസ്ഥാനി വോക്കൽ, ബി.എ ഹിന്ദുസ്ഥാനി ഇൻസ്ട്രുമെന്റൽ, ബി.എ ഹിന്ദുസ്ഥാനി ലളിതസംഗീതം, സംഗീത ഡിപ്ലോമ എന്നീ കോഴ്സുകളാണ് ഇവിടെ പഠിക്കാൻ കഴിയുക.

പത്തുകോടി രൂപ ചെലവിലാണ് അക്കാദമി നിർമിക്കുന്നത്. ബജറ്റിൽ അക്കാദമിക്കായി 50 ലക്ഷം ആദ്യഗഡുവായി അനുവദിച്ചിരുന്നു. ധനമന്ത്രി കെ.എൻ.ബാലഗോപാലുമായി ചർച്ച നടത്തി പണി ഉടൻ തുടങ്ങാനാണ് ശ്രമം. ഉമ്പായി വിടവാങ്ങിയിട്ട് മൂന്നുവർഷം പൂർത്തിയാകുമ്പോഴാണ് സ്മാരകത്തിന്‍റെ നിർമാണ പ്രവൃത്തികൾ ആരംഭിക്കുന്ന്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.