ETV Bharat / sitara

ഒരു പതിറ്റാണ്ടിനു ശേഷം സംഗീത രാജാക്കന്മാർ ഒന്നിക്കുന്നു - yesudas

വിജയ് ആൻ്റണി നായകനായെത്തുന്ന 'തമിഴരശൻ' എന്ന ചിത്രത്തിനു വേണ്ടിയാണ് ഗാനഗന്ധർവൻ യേശുദാസും ഇസൈ ജ്ഞാനി ഇളയരാജയും ഒന്നിക്കുന്നത്.

yesudas
author img

By

Published : Apr 16, 2019, 7:23 PM IST

നീണ്ട പത്തു വര്‍ഷങ്ങള്‍ക്കു ശേഷം സംഗീതമാന്ത്രികന്മാരായ യേശുദാസും ഇളയരാജയും ഒന്നിക്കുന്നു. വിജയ് ആൻ്റണി നായകനായെത്തുന്ന 'തമിഴരശൻ' എന്ന ചിത്രത്തിനു വേണ്ടിയാണ് ഇവർ ഒന്നിക്കുന്നത്. തമിഴില്‍ ഈ കൂട്ടുകെട്ട് സമ്മാനിച്ച ഒട്ടേറെ ഹിറ്റ് ഗാനങ്ങൾ ഇപ്പോഴും സംഗീതാസ്വാദകർക്ക് ഏറെ പ്രിയപ്പെട്ടതാണ്.

സംഗീത സംവിധായകനില്‍ നിന്ന് നടനിലേക്ക് വഴിമാറിയ വിജയ് ആൻ്റണി നായകനാകുന്ന ചിത്രത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. നാല് വർഷത്തെ ഇടവേളക്ക് ശേഷം സുരേഷ് ഗോപി ഒരു സിനിമയുടെ ഭാഗമാവുകയാണ്. താരം തന്നെയാണ് ചിത്രീകരണ വേളയിൽ നിന്നുള്ള ചിത്രങ്ങൾ ഫേസ്ബുക്കിൽ പങ്കുവച്ചത്. ശങ്കർ ചിത്രം 'ഐ' ആയിരുന്നു സുരേഷ് ഗോപി അഭിനയിച്ച അവസാന തമിഴ് ചിത്രം. ചെറിയ ഇടവേളക്ക് ശേഷം രമ്യ നമ്പീശന്‍ ചിത്രത്തില്‍ നായികയായി എത്തുന്നുണ്ടെന്നതും മറ്റൊരു പ്രത്യേകതയാണ്.

ബാബു യോഗേശ്വരൻ സംവിധാനം ചെയ്യുന്ന തമിഴരശന് ക്യാമറ ചലിപ്പിക്കുന്നത് ആര്‍.ഡി രാജശേഖറാണ്. എസ്.എന്‍.എസ് മൂവീസാണ് ചിത്രം തിയേറ്ററുകളില്‍ എത്തിക്കുന്നത്. ഫസ്റ്റ് ലുക്ക് പോസ്റ്റ‌ര്‍ നേരത്തേ പുറത്തുവിട്ടിരുന്നു.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.