Vinayan About A Movie with Mohanlal : മോഹന്‍ലാലിനൊപ്പം ചേര്‍ന്ന് വലിയൊരു സിനിമ ചെയ്യണമെന്നാണ് ആഗ്രഹമെന്ന് സംവിധായകന്‍ വിനയന്‍. അദ്ദേഹം പങ്കുവച്ച ഒരു പോസ്‌റ്റിന് താഴെ ഒരു ആരാധകന്‍റെ ചോദ്യത്തിനാണ് സംവിധായകന്‍റെ മറുപടി.
Vinayan's comment on Mohanlal Movie : 'ലാലേട്ടനുമായുള്ള സിനിമ എന്നാണ് തുടങ്ങുന്നത്' എന്ന ആരാധകന്‍റെ ചോദ്യത്തിന് 'കഥ ഒത്തു വന്നിട്ടില്ല.. വലിയൊരു സിനിമ ചെയ്യണമെന്നാണ് ആഗ്രഹം.. റെഡിയായാല്‍ ഉടന്‍ കാണും' - ഇങ്ങനെയായിരുന്നു വിനയന്‍റെ മറുപടി. ഫേസ്‌ബുക്കില്‍ അദ്ദേഹത്തിന്‍റെ ഏറ്റവും പുതിയ ചിത്രമായ 'പത്തൊമ്പതാം നൂറ്റാണ്ടി'ന്‍റെ ക്യാരക്‌ടര്‍ പോസ്‌റ്റര്‍ പങ്കുവെച്ചതിന് താഴെയായിരുന്നു ആരാധകന്‍റെ ചോദ്യം.
Mohanlal's movie after Barroz : താനുമായി സിനിമ ചെയ്യാന്‍ മോഹന്‍ലാല്‍ സമ്മതിച്ചിട്ടുണ്ടെന്നും അതൊരു വലിയ സിനിമയായിരിക്കുമെന്നും വിനയന്‍ നേരത്തെ പറഞ്ഞിരുന്നു. ലാലുമായി ഒരു ചെറിയ പടം എടുക്കാന്‍ തനിക്ക് താത്‌പര്യമില്ലെന്നും അതിനാല്‍ ഒരു മാസ് എന്‍റര്‍ടെയ്‌നര്‍ തന്നെ ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. 'ബറോസി'ന് ശേഷം സിനിമ ചെയ്യാമെന്നാണ് ലാല്‍ പറഞ്ഞിരിക്കുന്നതെന്നും വിനയന്‍ വിശദീകരിച്ചിരുന്നു.
Vinayanam movie Pathonpathaam Noottaandu : സിജു വില്‍സന്‍ നായകനാകുന്ന 'പത്തൊമ്പതാം നൂറ്റാണ്ട്' ആണ് വിനയന്‍റെ ഏറ്റവും പുതിയ ചിത്രം. ഇതിന്‍റെ ചിത്രീകരണം പൂര്‍ത്തിയായിട്ടുണ്ട്.