ETV Bharat / sitara

'ആകാശഗംഗ 2'ന്‍റെ ചിത്രീകരണം ആരംഭിച്ചു - വിനയൻ ആകാശഗംഗ

ഈ വർഷത്തെ ഓണം റിലീസായി ചിത്രം പുറത്തിറക്കാനാണ് അണിയറപ്രവർത്തകരുടെ ശ്രമം.

ആകാശഗംഗ 2ന്‍റെ ചിത്രീകരണം ആരംഭിച്ചു
author img

By

Published : Apr 25, 2019, 12:26 PM IST

സംവിധായകൻ വിനയൻ സംവിധാനം ചെയ്ത ഹൊറർ ചിത്രം ആകാശ ഗംഗയുടെ രണ്ടാം ഭാഗത്തിന്‍റെ ചിത്രീകരണം ആരംഭിച്ചു. ആദ്യഭാഗം ചിത്രീകരിച്ച പാലക്കാട്ടെ വെള്ളനേഴി ഒളപ്പമണ്ണ മനയിലാണ് ചിത്രീകരണം ആരംഭിച്ചിരിക്കുന്നത്.

സലീം കുമാർ, ശ്രീനാഥ് ഭാസി, പ്രവീണ, ഇടവേള ബാബു, ശരണ്യ, ഹരീഷ് കണാരൻ, ധർമ്മജൻ ബോല്‍ഗാട്ടി തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിന് വേണ്ടി അണിനിരക്കുന്നുണ്ട്. 'ചാലക്കുടിക്കാരൻ ചങ്ങാതി'ക്ക് ശേഷം വിനയൻ സംവിധാനം ചെയ്യുന്ന ചിത്രം മലയാളത്തിലും തമിഴിലുമായാണ് ഒരുങ്ങുന്നത്.

ബിജിബാലാണ് ചിത്രത്തിന്‍റെ സംഗീതം സംവിധാനം നിർവ്വഹിക്കുന്നത്. 'ആകാശഗംഗ'യിലെ സൂപ്പർ ഹിറ്റ് ഗാനമായിരുന്ന 'പുതുമഴയായ് വന്നു നീ' എന്ന ഗാനത്തിന്‍റെ റീമിക്സ് വേർഷനും ചിത്രത്തില്‍ ഉൾപ്പെടുത്തിയിട്ടുണ്ട്. 20 വർഷങ്ങൾക്ക് മുൻപ് മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ 'ആകാശഗംഗ'യേക്കാൾ സാങ്കേതിക മേന്മയും പുതുമകളും ഉൾപ്പെടുത്തിയാണ് ആകാശഗംഗ 2 വിനയൻ ഒരുക്കുന്നത്.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.