ETV Bharat / sitara

വിക്രംവേദ ഹിന്ദിയിലേക്ക്; ആമിർ ഖാനും സെയ്ഫ് അലി ഖാനും നായകന്മാരാകും - aamir khan

2017ലെ മികച്ച തമിഴ് ചിത്രങ്ങളില്‍ ഒന്നായിരുന്നു ‘വിക്രം വേദ’.

ആമിർ ഖാനും സെയ്ഫ് അലി ഖാനും നായകന്മാരാകും
author img

By

Published : Aug 3, 2019, 1:28 PM IST

മറ്റൊരു തമിഴ് ചിത്രം കൂടി ബോളിവുഡിലേക്ക്. മക്കൾ സെല്‍വൻ വിജയ് സേതുപതിയും മാധവനും ഒന്നിച്ച സൂപ്പർഹിറ്റ് ചിത്രം വിക്രംവേദയാണ് ഭാഷയുടെ അതിരുകൾ താണ്ടി ബോളിവുഡിലേക്ക് പോകുന്നത്. പുഷ്കര്‍-ഗയത്രി എന്നിവര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ മാധവന്‍, വിജയ്‌ സേതുപതി എന്നിവരാണ് മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ചിത്രം ഹിന്ദിയില്‍ എത്തുമ്പോള്‍ മാധവന്‍റെ വേഷം സെയ്ഫ് അലി ഖാന്‍ ചെയ്യും എന്നും വിജയ്‌ സേതുപതി അവതരിപ്പിച്ച വേഷം ആമിര്‍ ഖാന്‍ ചെയ്യും എന്നുമാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പുഷ്കര്‍-ഗായത്രി എന്നിവര്‍ തന്നെയായിരിക്കും ഹിന്ദിയിലും ചിത്രം സംവിധാനം ചെയ്യുന്നത്. 2020 മാർച്ചോടെ ചിത്രീകരണം ആരംഭിക്കും. നീരജ് പാണ്ടേയാണ് ചിത്രം നിർമ്മിക്കുന്നത്.

ഒരു ത്രില്ലറായി ഒരുക്കിയ വിക്രംവേദ ബോക്സ് ഓഫീസില്‍ മികച്ച വിജയം നേടിയിരുന്നു. നായകനും വില്ലനുമായുള്ള മാധവന്‍റെയും സേതുപതിയുടെയും പ്രകടനവും ഏറെ പ്രശംസ നേടിയിരുന്നു.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.