കന്നട നടന്‍ രവി പ്രകാശിനെതിരേ പൊലീസില്‍ പരാതി നല്‍കി നടി വിജയലക്ഷ്മി. ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു വിജയലക്ഷ്മി. സാമ്പത്തിക പരാധീനതകള്‍ കാരണം വിജയലക്ഷ്മിയുടെ ചികിത്സാചെവലുകള്‍ക്കായി സിനിമാ പ്രവര്‍ത്തകരോട് സഹോദരി ഉഷാദേവി സഹായം അഭ്യര്‍ഥിച്ചിരുന്നു. തുടര്‍ന്നാണ് രവി പ്രകാശ് വിജയലക്ഷ്മിയെ കാണാന്‍ ആശുപത്രിയില്‍ എത്തിയത്.
ചികിത്സാ സഹായമായി രവി പ്രകാശ് ഒരു ലക്ഷം രൂപ നല്‍കിയിരുന്നു. അത് സ്വീകരിച്ചതിന് ശേഷം രവി പ്രകാശിന്‍റെസ്വഭാവത്തില്‍ മാറ്റങ്ങള്‍ പ്രകടമായി. ഫോണില്‍ സന്ദേശങ്ങള്‍ അയച്ച് മാനസികമായി പീഡിപ്പിക്കുന്നുവെന്ന് വിജയലക്ഷ്മി ആരോപിക്കുന്നു. രവി പ്രകാശിന്‍റെശല്യം സഹിക്കാനാകുന്നില്ലെന്ന് പറഞ്ഞാണ് വിജയലക്ഷ്മി പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.
തമിഴ്, തെലുങ്ക്, മലയാളം, കന്നട സിനിമകളില്‍ ഒരു കാലത്ത് സജീവമായിരുന്ന നടിയാണ് വിജയലക്ഷ്മി. 1997 ല്‍ കന്നട സിനിമയിലൂടെ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ച വിജയലക്ഷ്മി തമിഴ്, തെലുങ്ക്, മലയാളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. മോഹന്‍ലാല്‍-ജയപ്രദ എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തിയ ദേവദൂതനില്‍ ഒരു പ്രധാനവേഷത്തില്‍ വിജയലക്ഷ്മി എത്തിയിരുന്നു.