ETV Bharat / sitara

'താങ്ക്യൂ തങ്കമേ, ഈ ദിവസത്തിന് നന്ദി', നയന്‍സിനോട് വിഗ്നേശ് - വിഘ്നേശ് ശിവൻ

നയന്‍താരയും വിജയ് സേതുപതിയും ഒന്നിച്ച 'നാനും റൗഡി താന്‍' എന്ന ചിത്രം റിലീസായിട്ട് നാല് വര്‍ഷം പൂര്‍ത്തിയാകുന്ന വേളയിലാണ് ചിത്രത്തിന്‍റെ സംവിധായകൻ കൂടിയായ വിഘ്നേശിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്.

Vignesh Sivan
author img

By

Published : Oct 22, 2019, 12:11 PM IST

കോളിവുഡില്‍ ഏറെ ആരാധകരുള്ള പ്രണയജോഡികളാണ് സംവിധായകൻ വിഘ്നേശ് ശിവനും ലേഡി സൂപ്പർസ്റ്റാർ നയൻതാരയും. ഇരുവരും എന്ന് വിവാഹിതരാകുമെന്ന് ഉറ്റുനോക്കിക്കൊണ്ടിരിക്കുകയാണ് ആരാധകര്‍. ഇപ്പോള്‍ നയന്‍സിനോട് ഒരു വലിയ നന്ദി അറിയിച്ച് കൊണ്ടുള്ള വിഗ്നേശിന്‍റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റാണ് ശ്രദ്ധേയമാവുന്നത്.

നയന്‍സിനെ 'തങ്കമേ' എന്ന് വിശേഷിപ്പിച്ച് കൊണ്ടാണ് വിഘ്നേശിന്‍റെ പോസ്റ്റ് ആരംഭിക്കുന്നത്. നയന്‍താരയും വിജയ് സേതുപതിയും ഒന്നിച്ച 'നാനും റൗഡി താന്‍' എന്ന ചിത്രം റിലീസായിട്ട് നാല് വര്‍ഷം പൂര്‍ത്തിയാകുന്ന വേളയിലാണ് ചിത്രത്തിന്‍റെ സംവിധായകൻ കൂടിയായ വിഘ്നേശിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. 'താങ്ക്യൂ തങ്കമേ.. നിന്നെ കണ്ട് മുട്ടിയതിന് ശേഷം ജീവിതം മധുരമായേ തോന്നിയിട്ടുള്ളൂ. ഈ ദിവസത്തിന് നന്ദി.. ഈ സിനിമ ചെയ്യാമെന്ന് സമ്മതിച്ചതിനും നന്ദി.. എനിക്ക് നല്ലൊരു ജീവിതം സമ്മാനിച്ചതിനും.. ദൈവം നിന്നെ അനുഗ്രഹിക്കട്ടെ.. അകവും പുറവും എന്നും ഇതുപോലെ സുന്ദരിയായി നിലകൊള്ളണം.. ഒരുപാട് സ്‌നേഹം', വിഘ്നേശ് കുറിച്ചു.

നാനും റൗഡി താൻ ഹിറ്റായത് വിഘ്നേഷിന്‍റെയും നയൻസിന്‍റെയും ജീവിതത്തില്‍ വലിയൊരു വഴിത്തിരിവായിരുന്നു. ആ ചിത്രത്തില്‍ അഭിനയിക്കാമെന്ന് നയന്‍സ് നല്‍കിയ വാക്കാണ് തന്‍റെ സിനിമാജീവിതത്തിന് വഴിത്തെളിച്ചതെന്ന് വിഘ്നേശ് തന്നെ പലവേദികളിലും തുറന്ന് പറഞ്ഞിട്ടുണ്ട്.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.