ETV Bharat / sitara

ഇന്ത്യയുടെ ഫീല്‍ഡ് മാര്‍ഷല്‍ സാം മനേക് ഷാ ആയി വിക്കി കൗശല്‍

ഇന്ത്യയുടെ എക്കാലത്തെയും തന്ത്രശാലിയായ സൈനികനായി അറിയപ്പെടുന്ന ആളാണ് മനേക് ഷാ

ഇന്ത്യയുടെ ഫീല്‍ഡ് മാര്‍ഷല്‍ സാം മനേക് ഷാ ആയി വിക്കി കൗശല്‍
author img

By

Published : Jun 27, 2019, 4:25 PM IST

ഉറി: ദ സര്‍ജിക്കല്‍ സ്‍ട്രൈക്ക് എന്ന സൂപ്പര്‍ ഹിറ്റ് സിനിമയിലൂടെ പ്രേക്ഷകഹൃദയത്തില്‍ ഇടം നേടിയ നടനാണ് വിക്കി കൗശല്‍. ഇന്ത്യയുടെ ആദ്യത്തെ ഫീല്‍ഡ് മാര്‍ഷല്‍ ആയ സാം മനേക് ഷായുടെ ജീവിതത്തെ ആസ്പദമാക്കി മേഘ്ന ഗുല്‍സർ ഒരുക്കുന്ന ചിത്രത്തിലാണ് വിക്കി പുതുതായി അഭിനയിക്കുന്നത്.

ചിത്രത്തില്‍ മനേക് ഷാ ആയി എത്തുന്ന വിക്കി കൗശലിന്‍റെ ലുക്ക് പുറത്ത് വന്നിരിക്കുകയാണ്. അതിഗംഭീര മേയ്‍ക്കോവറിലാണ് ചിത്രത്തില്‍ താരം എത്തുന്നത്. പുതിയ ഗെറ്റപ്പ് വിക്കി കൗശല്‍ തന്നെയാണ് സാമൂഹ്യ മാധ്യമത്തിലൂടെ പുറത്തുവിട്ടത്. 'ധീരനായ രാജ്യസ്നേഹി, സാഹസികനായ ജനറല്‍, അതിലുപരി ഇന്ത്യയുടെ ആദ്യ ഫീല്‍ഡ് മാര്‍ഷല്‍ സാം മനേക് ഷാ', എന്നാണ് ലുക്ക് പങ്കുവച്ച് കൊണ്ട് വിക്കി കുറിച്ചത്. ഭവാനി അയ്യര്‍, ശന്തനു ശ്രീവാസ്‍തവ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ എഴുതുന്നത്. റോണി സ്ക്രൂവാലയാണ് ചിത്രം നിർമ്മിക്കുന്നത്.

1971ലെ യുദ്ധത്തില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത് മനേക് ഷായാണ്. 1973ല്‍ രാജ്യം ഫീല്‍ഡ് മാര്‍ഷല്‍ പദവി നല്‍കി ആദരിച്ചു. മനേക് ഷായ്‍ക്ക് പുറമേ, ഇന്ത്യയുടെ കരസേന മേധാവിയായ കെ എം കരിയപ്പയ്‍ക്ക് മാത്രമാണ് ഫീല്‍ഡ് മാര്‍ഷല്‍ പദവിയുള്ളത്. 2008 ജൂൺ 27നാണ് അദ്ദേഹം മരിക്കുന്നത്.

Intro:Body:

ഇന്ത്യയുടെ ഫീല്‍ഡ് മാര്‍ഷല്‍ സാം മനേക് ഷാ ആയി വിക്കി കൗശല്‍

ഇന്ത്യയുടെ എക്കാലത്തെയും തന്ത്രശാലിയായ സൈനികനായി അറിയപ്പെടുന്ന ആളാണ് മനേക് ഷാ.

ഉറി: ദ സര്‍ജിക്കല്‍ സ്‍ട്രൈക്ക് എന്ന സൂപ്പര്‍ ഹിറ്റ് സിനിമയിലൂടെ പ്രേക്ഷകഹൃദയത്തില്‍ ഇടം നേടിയ  നടനാണ് വിക്കി കൗശല്‍. ഇന്ത്യയുടെ ആദ്യത്തെ ഫീല്‍ഡ് മാര്‍ഷല്‍ ആയ സാം മനേക് ഷായുടെ ജീവിതത്തെ ആസ്പദമാക്കി മേഘ്ന ഗുല്‍സർ ഒരുക്കുന്ന ചിത്രത്തിലാണ് വിക്കി പുതുതായി അഭിനയിക്കുന്നത്. 

ചിത്രത്തില്‍ മനേക് ഷാ ആയി എത്തുന്ന വിക്കി കൗശലിന്‍റെ ലുക്ക് പുറത്ത് വന്നിരിക്കുകയാണ്. അതിഗംഭീര മേയ്‍ക്കോവറിലാണ് ചിത്രത്തില്‍ താരം എത്തുന്നത്. പുതിയ ഗെറ്റപ്പ് വിക്കി കൗശല്‍ തന്നെയാണ് സാമൂഹ്യ മാധ്യമത്തിലൂടെ പുറത്തുവിട്ടത്. ധീരനായ രാജ്യസ്നേഹി, സാഹസികനായ ജനറല്‍, അതിലുപരി ഇന്ത്യയുടെ ആദ്യ ഫീല്‍ഡ് മാര്‍ഷല്‍ സാം മനേക് ഷാ എന്നാണ് ലുക്ക് പങ്കുവച്ച് കൊണ്ട് വിക്കി കുറിച്ചത്. ഭവാനി അയ്യര്‍, ശന്തനു ശ്രീവാസ്‍തവ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ എഴുതുന്നത്.

 1971ലെ യുദ്ധത്തില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത് മനേക് ഷായാണ്. 1973ല്‍ രാജ്യം ഫീല്‍ഡ് മാര്‍ഷല്‍ പദവി നല്‍കി ആദരിച്ചു. മനേക് ഷായ്‍ക്ക് പുറമേ, ഇന്ത്യയുടെ കരസേന മേധാവിയായ കെ എം കരിയപ്പയ്‍ക്ക് മാത്രമാണ് ഫീല്‍ഡ് മാര്‍ഷല്‍ പദവിയുള്ളത്. 2008 ജൂൺ 27നാണ് അദ്ദേഹം മരിക്കുന്നത്.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.