ETV Bharat / sitara

ടിവി സീരിയലുകള്‍ക്കും റിയാലിറ്റി ഷോകള്‍ക്കും സെന്‍സറിങ് വേണം; സന്തോഷ് പണ്ഡിറ്റ് ഹൈക്കോടതിയില്‍ - censorship

മിമിക്രിയെന്ന പേരിൽ ആൾമാറാട്ടം നടത്തി തന്നെ വ്യക്തിഹത്യ ചെയ്തുവെന്നാണ് സന്തോഷ് പണ്ഡിറ്റിൻ്റെ ആരോപണം.

സന്തോഷ് പണ്ഡിറ്റ് (ഫയല്‍ ചിത്രം)
author img

By

Published : Mar 29, 2019, 11:37 PM IST

ടെലിവിഷന്‍ സീരിയലുകള്‍, മിമിക്രി പരിപാടികൾ, റിയാലിറ്റി ഷോകള്‍ എന്നിവക്ക് സെന്‍സറിങ് വേണമെന്ന് ആവശ്യപ്പെട്ട് നടൻ സന്തോഷ് പണ്ഡിറ്റ് ഹൈക്കോടതിയെ സമീപിച്ചു. നടന്‍ സുരാജ് വെഞ്ഞാറമൂട് തന്നെ ഒരു സ്വകാര്യ ചാനലിൽ വ്യക്തിഹത്യ ചെയ്തുവെന്നാരോപിച്ച്‌ സുരാജിനും ചാനലിനുമെതിരെ സന്തോഷ് പണ്ഡിറ്റ് മുമ്പ് കേസ് നല്‍കിയിരുന്നു. എന്നാൽ നടപടിയൊന്നും ഉണ്ടാകാത്തതിനെ തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.എന്നാല്‍ പ്രതികരണമൊന്നും ലഭിച്ചില്ല. പിന്നീട് നടനെതിരെ ക്രിമിനല്‍ കേസ് നല്‍കി. അമ്പത് ലക്ഷം രൂപ നഷ്ടപരിഹാരവും ആവശ്യപ്പെട്ടിരുന്നു. തങ്ങളുടെ ഭാഗത്ത് തെറ്റില്ലെന്ന് കാണിച്ച്‌ ചാനലില്‍ നിന്നും ലഭിച്ച കത്തല്ലാതെ മറ്റു കാര്യമായ പ്രതികരണങ്ങളൊന്നും പിന്നീടുമുണ്ടായില്ല എന്നതിനാലാണ് താന്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നതെന്ന് സന്തോഷ് പണ്ഡിറ്റ് പറഞ്ഞു.

മിമിക്രിയെന്ന പേരിൽ ആൾമാറാട്ടം നടത്തിയെന്നാണ് പണ്ഡിറ്റിൻ്റെആരോപണം. ചില നടന്മാരെല്ലാം വ്യക്തിവൈരാഗ്യം തീർക്കാനാണ് ഇത്തരം മിമിക്രി ഷോകൾ ഉപയോഗിക്കുന്നതെന്നും പണ്ഡിറ്റ് പറഞ്ഞു. അനുകരണത്തിൻ്റെപേരിൽ ആള്‍മാറാട്ടം നടത്തി വ്യക്തിഹത്യ ചെയ്യുന്നത് ശരിയാണോയെന്നും സന്തോഷ് പണ്ഡിറ്റ് ചോദിക്കുന്നു.കഴിഞ്ഞ ഓഗസ്റ്റില്‍ സുരാജ് വെഞ്ഞാറമൂട് ജഡ്ജായി എത്തിയ ഒരു ചാനലിലെ ഹാസ്യ പരിപാടിയിലാണ് തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന തരത്തില്‍ അനുകരിച്ചുവെന്ന് സന്തോഷ് പണ്ഡിറ്റ് ആരോപണമുന്നയിക്കുന്നത്.

Intro:Body:

ടിവി സീരിയലുകള്‍ക്കും റിയാലിറ്റി ഷോകള്‍ക്കും സെന്‍സറിങ് വേണമെന്നാവശ്യപ്പെട്ട് സന്തോഷ് പണ്ഡിറ്റ് ഹൈക്കോടതിയില്‍

ടെലിവിഷന്‍ സീരിയലുകള്‍, മിമിക്രി പരിപാടികൾ, റിയാലിറ്റി ഷോകള്‍ എന്നിവയ്ക്ക് സെന്‍സറിങ് വേണമെന്ന് ആവശ്യപ്പെട്ട് നടൻ സന്തോഷ് പണ്ഡിറ്റ് ഹൈക്കോടതിയില്‍. നടൻ സുരാജ് വെഞ്ഞാറമൂട് തന്നെ വ്യക്തിഹത്യ ചെയ്തെന്നാരോപിച്ച് പണ്ഡിറ്റ് ആദ്യം കേസ് നൽകിയിരുന്നു. എന്നാൽ നടപടിയൊന്നും ഉണ്ടാകാത്തതിനെ തുടർന്നാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. 

സുരാജ് വെഞ്ഞാറമൂട് തന്നെ ഒരു സ്വകാര്യ ചാനലിൽ വ്യക്തിഹത്യ ചെയ്തുവെന്നാരോപിച്ച്‌ സുരാജിനും ചാനലിനുമെതിരെ സന്തോഷ് പണ്ഡിറ്റ്   ആദ്യം കേസ് നല്‍കിയിരുന്നു. എന്നാല്‍ പ്രതികരണമൊന്നും ലഭിച്ചില്ല. പിന്നീട് നടനെതിരെ ക്രിമിനല്‍ കേസ് നല്‍കി. അമ്പത് ലക്ഷം രൂപ നഷ്ടപരിഹാരവും ആവശ്യപ്പെട്ടിരുന്നു. തങ്ങളുടെ ഭാഗത്ത് തെറ്റില്ലെന്ന് കാണിച്ച്‌ ചാനലില്‍ നിന്നും ലഭിച്ച കത്തല്ലാതെ മറ്റു കാര്യമായ പ്രതികരണങ്ങളൊന്നും പിന്നീടുമുണ്ടായില്ല എന്നതിനാലാണ് താന്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നതെന്ന് സന്തോഷ് പണ്ഡിറ്റ് പറഞ്ഞു. 

മിമിക്രിയെന്ന പേരിൽ ആൾമാറാട്ടം നടത്തിയെന്നാണ് പണ്ഡിറ്റിന്റെ ആരോപണം. ചില നടന്മാരെല്ലാം വ്യക്തിവൈരാഗ്യം തീർക്കാനാണ് ഇത്തരം മിമിക്രി ഷോകൾ ഉപയോഗിക്കുന്നതെന്നും പണ്ഡിറ്റ് പറഞ്ഞു. അനുകരണത്തിന്റെ പേരിൽ ആള്‍മാറാട്ടം നടത്തി വ്യക്തിഹത്യ ചെയ്യുന്നത് ശരിയാണോയെന്നും സന്തോഷ് പണ്ഡിറ്റ് ചോദിക്കുന്നു.

കഴിഞ്ഞ ഓഗസ്റ്റില്‍ സുരാജ് വെഞ്ഞാറമൂട് ജഡ്ജായി എത്തിയ ഒരു ചാനലിലെ ഹാസ്യ പരിപാടിയിലാണ് തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന തരത്തില്‍ അനുകരിച്ചുവെന്ന് സന്തോഷ് പണ്ഡിറ്റ് ആരോപണമുന്നയിച്ചത്. 

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.