ETV Bharat / sitara

വിനായകന്‍റെ അഭിനയ മികവുമായി തൊട്ടപ്പൻ ട്രെയിലർ

author img

By

Published : Jun 4, 2019, 10:26 AM IST

ആദ്യമായാണ് വിനായകൻ ഒരു ചിത്രത്തില്‍ മുഴുനീള നായകനായി എത്തുന്നത്.

വിനായകന്‍റെ അഭിനയ മികവുമായി തൊട്ടപ്പൻ ട്രെയിലർ

കിസ്മത്തിന് ശേഷം ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്യുന്ന തൊട്ടപ്പന്‍റെ ട്രെയിലർ പുറത്തിറങ്ങി. ഹൃദയബന്ധം കൊണ്ട് പരസ്പരം ജീവിതം ചേർത്ത് പിടിച്ച ഒരച്ഛന്‍റെയും മകളുടെയും കഥയാണ് ചിത്രം പറയുന്നത്.

  • " class="align-text-top noRightClick twitterSection" data="">

വിനായകന്‍റെ മികച്ച അഭിനയം തന്നെയാണ് ട്രെയിലറിന്‍റെ ഹൈലൈറ്റ്. പ്രശസ്ത എഴുത്തുകാരന്‍ ഫ്രാന്‍സിസ് നൊറോണയുടെ 'തൊട്ടപ്പൻ' എന്ന കഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. പിഎസ് റഫീക്ക് തിരക്കഥ നിർവ്വഹിച്ച ചിത്രത്തില്‍ പുതുമുഖം പ്രിയംവദയാണ് നായിക. റോഷൻ മാത്യു മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

ദിലീഷ് പോത്തന്‍, മനോജ് കെ ജയന്‍, കൊച്ചു പ്രേമന്‍, പോളി വില്‍സണ്‍ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ഗിരീഷ് എം ലീല കുട്ടനാണ് സംഗീതം. ചിത്രം ഈദ് റിലീസായി നാളെ തിയേറ്ററുകളിലെത്തും.

Intro:Body:

വിനായകന്‍റെ അഭിനയ മികവുമായി തൊട്ടപ്പൻ ട്രെയിലർ

ഇത് ആദ്യമായാണ് വിനായകൻ ഒരു ചിത്രത്തില്‍ മുഴുനീള നായകനായി എത്തുന്നത്.

കിസ്മത്തിന് ശേഷം ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്യുന്ന തൊട്ടപ്പന്‍റെ ട്രെയിലർ പുറത്തിറങ്ങി. ഹൃദയബന്ധം കൊണ്ട് പരസ്പരം ജീവിതം ചേർത്ത് പിടിച്ച ഒരച്ഛന്‍റെയും മകളുടെയും കഥയാണ് ചിത്രം പറയുന്നത്.

വിനായകന്‍റെ മികച്ച അഭിനയം തന്നെയാണ് ട്രെയിലറിന്‍റെ ഹൈലൈറ്റ്. പ്രശസ്ത എഴുത്തുകാരന്‍ ഫ്രാന്‍സിസ് നൊറോണയുടെ തൊട്ടപ്പൻ എന്ന കഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. പിഎസ് റഫീക്ക് തിരക്കഥ നിർവ്വഹിച്ച ചിത്രത്തില്‍ പുതുമുഖം പ്രിയംവദയാണ് നായിക. റോഷൻ മാത്യൂ മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. 

ദിലീഷ് പോത്തന്‍, മനോജ് കെ ജയന്‍, കൊച്ചു പ്രേമന്‍, പോളി വില്‍സണ്‍ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ഗിരീഷ് എം ലീല കുട്ടനാണ് സംഗീതം. ചിത്രം ഈദ് റിലീസായി നാളെ തിയേറ്ററുകളിലെത്തും. 

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.