വിനായകനെ നായകനാക്കി ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്യുന്ന 'തൊട്ടപ്പൻ' എന്ന ചിത്രത്തിന്‍റെ ടീസർ പുറത്തിറങ്ങി. ഒരു റിയലിസ്റ്റിക് ആക്ഷൻ ത്രില്ലറായാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് ടീസർ നല്‍കുന്ന സൂചന.
- " class="align-text-top noRightClick twitterSection" data="">
വിനായകനൊപ്പം പുതുമുഖ നടി പ്രിയംവദ കൃഷ്ണന്‍, റോഷന്‍, ദിലീഷ് പോത്തന്‍, മനോജ് കെ ജയന്‍, കൊച്ചുപ്രേമന്‍ തുടങ്ങി നിരവധി താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു. ഫ്രാൻസിസ് നൊറോണയുടെ തൊട്ടപ്പൻ എന്ന കഥയെ ആസ്പദമാക്കിയാണ് ചിത്രമൊരുങ്ങുന്നത്. പി എസ് റഫീഖിന്‍റേതാണ് തിരക്കഥ.
തൊട്ടപ്പനിലെ 'പ്രാന്തങ്കണ്ടലിൻ' എന്ന് തുടങ്ങുന്ന ഗാനം ഏറെ ശ്രദ്ധ നേടിയിരുന്നു. തമിഴ് പിന്നണി ഗായകൻ പ്രദീപ് കുമാറും സിത്താര കൃഷ്ണകുമാറും ചേർന്നാണ് ഗാനം ആലപിച്ചത്. അൻവർ അലിയുടെ വരികൾക്ക് സംഗീതം ഒരുക്കിയത് ലീല എൽ ഗിരീഷ് കുട്ടനാണ്.