തമിഴകത്ത് അതിമനോഹരമായ ത്രില്ലറുകള്‍ സിനിമാപ്രേമികള്‍ക്ക് സമ്മാനിച്ച സംവിധായകനായ മിഷ്കിന്‍ വീണ്ടും എത്തുകയാണ് സൈക്കോയെന്ന ത്രില്ലര്‍ ചിത്രത്തിലൂടെ. ചിത്രത്തിന്‍റെ ഞെട്ടിപ്പിക്കുന്ന ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ഒരു മിനിറ്റും പത്ത് സെക്കന്‍റും ദൈര്‍ഘ്യമുള്ള ടീസര്‍ ഡയലോഗുകള്‍ ഇല്ലാതെ പശ്ചാത്തലസംഗീതവും ഭയാനകമായ ദൃശ്യങ്ങളും കോര്‍ത്തിണക്കിയാണ് ഒരുക്കിയിരിക്കുന്നത്.
- " class="align-text-top noRightClick twitterSection" data="">
2017ല്‍ പുറത്തിറങ്ങിയ വിശാല്‍ ചിത്രം തുപ്പറിവാളന് ശേഷം മിഷ്കിന്‍റെ സംവിധാനത്തില്‍ പുറത്തിറങ്ങുന്ന ചിത്രം കൂടിയാണ് സൈക്കോ. സംവിധായകന്‍ തന്നെ തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ ഉദയാനിധി സ്റ്റാലിന്‍, അതിഥി റാവു, നിത്യാമേനോന്‍ എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളാകുന്നത്. എന്നും വേറിട്ട സിനിമകള്‍ സമ്മാനിച്ചിട്ടുള്ള മിഷ്‌കിന്‍ ഇക്കുറിയും ആരാധകരെ നിരാശരാക്കില്ലെന്നാണ് ടീസര്‍ സൂചിപ്പിക്കുന്നത്. ചിത്രത്തിന് ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത് ഇളയരാജയാണ്. നവംബര്‍ അവസാനത്തോടെ ചിത്രം തീയേറ്ററുകളിലെത്തും.