കണ്ണൂർ: ചലച്ചിത്രോത്സവത്തിന്‍റെ രണ്ടാം ദിനത്തിൽ പ്രദർശിപ്പിച്ച വിപിൻ അറ്റ്ലി സംവിധാനം ചെയ്‌ത മ്യൂസിക്കൽ ചെയർ എന്ന ചിത്രം പ്രക്ഷക ശ്രദ്ധ ആകർഷിച്ചു. മരണത്തെ ഭയമുള്ള നായക കഥാപാത്രത്തെ ചിത്രത്തിൽ അവതരിപ്പിക്കുന്നതും വിപിൻ അറ്റ്ലി തന്നെയാണ്. ചലച്ചിത്രോത്സവത്തിന്‍റെ രണ്ടാം ദിനം ലിബർട്ടി പാരഡൈസിലാണ് വിപിൻ അറ്റ്ലിയുടെ മ്യൂസിക്കൽ ചെയർ പ്രദർശിപ്പിച്ചത്.
മരണത്തിന്‍റെ കാരണം തേടിയുള്ള മാർട്ടിൻ എന്ന എഴുത്തുകാരന്‍റെ ജീവിതം ചർച്ച ചെയ്യുകയാണ് മ്യൂസിക്കൽ ചെയർ. തന്‍റെ ചിത്രത്തിന് ചലച്ചിത്രോത്സവത്തിൽ ശ്രദ്ധ ആകർഷിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് മൂസിക്കൽ ചെയറിന്‍റെ സംവിധായകനും നായക കഥാപാത്രം അവതരിപ്പിക്കുകയും ചെയ്‌ത വിപിൻ അറ്റ്ലി പറഞ്ഞു. ഹോംലി മീൽസ്, ബെൻ, വട്ടമേശ സമ്മേളനം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് വിപിൻ അറ്റ്ലീ.