മന്ത്രി മുഹമ്മദ് റിയാസിന് (Minister PA Mohammed Riyas) നന്ദി പറഞ്ഞ് നടന്‍ സൂര്യ (Surya). റിലീസ് ചെയ്‌ത് രണ്ടാഴ്‌ച പിന്നിടുമ്പോഴും സൂര്യ നായകനായെത്തിയ 'ജയ് ഭീ' മിന് (Jai Bhim) മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രത്തെ പ്രശംസിച്ച് രാഷ്‌ട്രീയ-സാമൂഹ്യ-സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖര്‍ ഇതിനോടകം തന്നെ രംഗത്തെത്തിയിരുന്നു.
മന്ത്രി പി.എ മുഹമ്മദ് റിയാസും ചിത്രത്തിന് നല്ല അഭിപ്രായം രേഖപ്പെടുത്തിയിരുന്നു. 'കരുത്തുറ്റ ആവിഷ്‌കരണം, ശക്‌തമായ രാഷ്‌ട്രീയ പ്രസ്ഥാവന, അഭിനന്ദനങ്ങള്‍' -ഇപ്രകാരമായിരുന്നു മന്ത്രി റിയാസിന്‍റെ ട്വീറ്റ്. മന്ത്രിയുടെ ട്വീറ്റിന് സൂര്യ നന്ദി രേഖപ്പടുത്തിയിരിക്കുകയാണിപ്പോള്‍. 'നന്ദി സാര്‍, ഞങ്ങളുടെ സിനിമ ഇഷ്‌ടപ്പെട്ടതില്‍ സന്തോഷം' -സൂര്യ കുറിച്ചു.
-
Thank you Sir! Glad you liked our film. https://t.co/idByr0w3Sh
— Suriya Sivakumar (@Suriya_offl) November 17, 2021 " class="align-text-top noRightClick twitterSection" data="
">Thank you Sir! Glad you liked our film. https://t.co/idByr0w3Sh
— Suriya Sivakumar (@Suriya_offl) November 17, 2021Thank you Sir! Glad you liked our film. https://t.co/idByr0w3Sh
— Suriya Sivakumar (@Suriya_offl) November 17, 2021
Also Read: Marakkar | Alphonse Puthren | 'കാലാപാനിയേക്കാള്‍ വലിയ സിനിമ'; മരക്കാര്‍ കണ്ട് അല്‍ഫോണ്‍സ് പുത്രന്‍
'ജയ് ഭീമി'നെ വാനോളം പുകഴ്‌ത്തിയ മുന്‍ മന്ത്രി ശൈലജ ടീച്ചര്‍ക്കും (KK Shailaja) സൂര്യ നന്ദി രേഖപ്പെടുത്തിയിരുന്നു. ടീച്ചറില്‍ നിന്നും ലഭിച്ച അഭിപ്രായത്തില്‍ വളരെയധികം അഭിമാനിക്കുന്നുവെന്നാണ് താരം കുറിച്ചത്. 'മാം, താങ്കളില്‍ നിന്ന് ലഭിച്ച ഈ അഭിപ്രായത്തില്‍ ഞാന്‍ വളരെ അധികം അഭിമാനിക്കുന്നു. നിങ്ങള്‍ ചെയ്യുന്നതില്‍ ഏറെ ബഹുമാനമുണ്ട്. ജയ് ഭീം ടീമിന് വേണ്ടി നന്ദി അറിയിക്കുന്നു'.-സൂര്യ കുറിച്ചു.
'പരിവര്‍ത്തനാത്മകമായ മാറ്റത്തിന് പ്രചോദനം പകരുന്നതാണ് 'ജയ് ഭീം' എന്ന ചിത്രം. സമൂഹത്തിലെ വ്യവസ്ഥാപിതമായ ഹിംസയുടെയും വേര്‍തിരിവിന്‍റെയും കഠിന യാഥാര്‍ഥ്യങ്ങളുടെ സത്യസന്ധമായ അവതരണമാണ് ചിത്രത്തില്‍. മികച്ച പ്രകടനങ്ങള്‍. 'ജയ് ഭീം' ടീമിന് അഭിനന്ദനങ്ങള്‍.' - ഇങ്ങനെയായിരുന്നു കെ.കെ ശൈലജയുടെ ട്വീറ്റ്.