ETV Bharat / sitara

കാസ്റ്റിങ് കൗച്ച് അനുഭവം തുറന്ന് പറഞ്ഞ് സുര്‍വീണ്‍ ചൗള

ബോളിവുഡില്‍ നിന്ന് രണ്ട് തവണയും തെന്നിന്ത്യയില്‍ നിന്ന് മൂന്ന് തവണയും താന്‍ കാസ്റ്റിങ് കൗച്ച് അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട് എന്നാണ് സുര്‍വീണ്‍ പറയുന്നത്.

സുര്‍വീണ്‍
author img

By

Published : Sep 24, 2019, 3:09 PM IST

ടെലിവിഷന്‍ ഷോകളിലൂടെ ശ്രദ്ധേയയായ താരമാണ് സുര്‍വീണ്‍ ചൗള. കന്നട, തെലുങ്ക്, പഞ്ചാബി, ഹിന്ദി ചിത്രങ്ങളില്‍ എല്ലാം സുര്‍വീണ്‍ അഭിനയിച്ചിട്ടുണ്ട്. ഈയടുത്താണ് താരം ഒരു പെണ്‍കുഞ്ഞിന് ജന്‍മം നല്‍കിയത്. എന്നാല്‍ ഇപ്പോള്‍ സുര്‍വീണ്‍ വാര്‍ത്തകളില്‍ നിറയുന്നത്, തനിക്ക് നേരിടേണ്ടി വന്ന ചില കാസ്റ്റിങ് കൗച്ച് അനുഭവങ്ങള്‍ തുറന്ന് പറഞ്ഞാണ്.

ബോളിവുഡില്‍ നിന്ന് രണ്ട് തവണയും തെന്നിന്ത്യയില്‍ നിന്ന് മൂന്ന് തവണയും താന്‍ കാസ്റ്റിങ് കൗച്ച് അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട് എന്നാണ് സുര്‍വീണ്‍ പറയുന്നത്. തെന്നിന്ത്യയിലെ ഒരു ദേശീയ അവാര്‍ഡ് ജേതാവായ സംവിധായകന്‍ തന്നോട് അപമര്യാധയായി പെരുമാറിയതായി താരം പറയുന്നു. ഔദ്യോഗികമല്ലാത്ത കാര്യങ്ങള്‍ക്ക് വേണ്ടി തന്നെ മുംബൈയിലേക്ക് ക്ഷണിച്ചു എന്നും പിന്നീട് അയാളുടെ ഫോണ്‍ കോള്‍ എടുക്കാതെയിരിക്കുകയാണ് താൻ ചെയ്തതെന്നുമാണ് സുര്‍വീണ്‍ പറയുന്നത്. 'മറ്റൊരു തെന്നിന്ത്യന്‍ സംവിധായകൻ എന്‍റെ ശരീരത്തിന്‍റെ അളവുകള്‍ അറിയണം എന്നായിരുന്നു ആവശ്യപ്പെട്ടത്. എന്നാല്‍ ഞാൻ എന്‍റെ നിലപാട് വ്യക്തമാക്കുകയും അവരുടെ ചിത്രത്തില്‍ നിന്ന് ഒഴിവാകുകയും ചെയ്തു', സുർവീൻ വെളിപ്പെടുത്തി.

ബോളിവുഡില്‍ നിന്നും സുര്‍വീണിന് വളരെ മോശം അനുഭവങ്ങള്‍ നേരിടേണ്ടി വന്നു. അത് രണ്ടും കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ സംഭവിച്ചതാണെന്നും താരം വ്യക്തമാക്കി. ഒരു സംവിധായകന്‍ തന്‍റെ ക്ലീവേജ് കാണണമെന്ന് ആവശ്യപ്പെട്ടതായി താരം പറുന്നു. ഇതിനെല്ലാം പുറമെ, താന്‍ ഭീകരമായ ബോഡിഷേമിങ്ങിനും ഇരയായിട്ടുണ്ടെന്ന് താരം വെളിപ്പെടുത്തി. തനിക്ക് തടി കൂടുതലാണെന്നും കുറയ്ക്കണമെന്നുമായിരുന്നു സംവിധായകന്‍ പറഞ്ഞത്. എന്നാല്‍ ആ സമയത്ത് തന്‍റെ ഭാരം വെറും 56 കിലോ മാത്രമായിരുന്നെന്ന് നടി പറയുന്നു.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.