ETV Bharat / sitara

ഞാൻ വന്നിരിക്കുന്നത് 'കാവലിനാ'... ആരാച്ചാര്‍ ആക്കരുത്! മാസ് ലുക്കില്‍ സുരേഷ് ഗോപി - കാവൽ

സുരേഷ് ഗോപിക്ക് പുറമെ രഞ്ജി പണിക്കർ, പത്മരാജ് രതീഷ്, മുത്തുമണി, റേച്ചൽ ഡേവിഡ്, സന്തോഷ് കീഴാറ്റൂർ, ശങ്കർ രാമകൃഷ്ണൻ എന്നിവർ കാവലിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

suresh gopi  kaaval movie  nithin renji panicker  suresh gopi starrer kaaval movie trailer out  മാസ് ലുക്കിലും ഡയലോഗിസും സുരേഷ് ഗോപി  കാവലിന്‍റെ ട്രെയിലർ പുറത്ത്  സുരേഷ് ഗോപി  കാവൽ  നിതിൻ രഞ്ജി പണിക്കർ
suresh gopi starrer kaaval movie trailer out
author img

By

Published : Jul 17, 2021, 6:50 AM IST

നിഥിൻ രഞ്ജി പണിക്കർ തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന സുരേഷ് ഗോപി ചിത്രം കാവലിന്‍റെ ട്രെയിലർ പുറത്തിറങ്ങി. കസബയ്ക്ക് ശേഷം നിതിൻ രഞ്ജി പണിക്കർ സംവിധാനം ചെയ്യുന്ന സിനിമയാണ് കാവൽ. രഞ്ജി പണിക്കർ ആണ് ചിത്രത്തിന്‍റെ ടെയിൽ എൻഡ് എഴുതുന്നത്.

  • " class="align-text-top noRightClick twitterSection" data="">

പ്രഖ്യാപനം മുതൽ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സുരേഷ് ഗോപിയുടെ കാവല്‍. സിനിമയുടെ ചിത്രീകരണം കഴിഞ്ഞ വർഷം അവസാനം പൂർത്തിയാക്കിയിരുന്നു. തിയറ്ററുകളിൽ തന്നെ സിനിമ റിലീസ് ചെയ്യുമെന്ന് അണിയറ പ്രവർത്തകർ നേരത്തെ അറിയിച്ചിരുന്നു.

ഹൈറേഞ്ച് പശ്ചാത്തലത്തിൽ രണ്ട് കാലഘട്ടത്തിന്‍റെ കഥയാണ് സിനിമ പറയുന്നത്. സുരേഷ് ഗോപിയുടെ മാസ് ഡയലോഗുകളും പ്രകടനവും വീണ്ടും സിനിമയിലൂടെ കാണാൻ കഴിയുമെന്ന് ട്രെയിലർ പ്രേക്ഷകർക്ക് പ്രതീക്ഷ നൽകുന്നുണ്ട്.

Also Read: 51-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു

സുരേഷ് ഗോപിക്ക് പുറമെ രഞ്ജി പണിക്കർ, പത്മരാജ് രതീഷ്, മുത്തുമണി, റേച്ചൽ ഡേവിഡ്, സന്തോഷ് കീഴാറ്റൂർ, ശങ്കർ രാമകൃഷ്ണൻ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

ഗുഡ്‌വിൽ എന്‍റർടെയ്ൻമെന്‍റിന്‍റെ ബാനറിൽ ജോബി ജോർജ് ആണ് സിനിമ നിർമിക്കുന്നത്. നിഖിൽ എസ്.പ്രവീൺ ഛായാഗ്രഹണവും മൻസൂർ മുത്തൂട്ടി ചിത്രത്തിന്‍റെ എഡിറ്റിങും നിർവഹിക്കുന്നു. ജോസഫ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംഗീത സംവിധായകൻ രഞ്ജിൻ രാജ് ആണ് ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കുന്നത്.

ഞാൻ വന്നിരിക്കുന്നത് 'കാവലിനാ'... ആരാച്ചാര്‍ ആക്കരുത്! മാസ് ലുക്കില്‍ സുരേഷ് ഗോപി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.