Suresh Gopi back to Kollywood : വീണ്ടും തമിഴില്‍ സജീവമാവാനൊരുങ്ങി സുരേഷ് ഗോപി. നീണ്ട ആറ് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം 'തമിഴരശന്‍' എന്ന ചിത്രത്തിലൂടെയാണ് താരം തമിഴകത്ത് തിരിച്ചെത്തുന്നത്. ബാബു യോഗേശ്വര്‍ ഒരുക്കുന്ന ആക്ഷന്‍ എന്‍റര്‍ടെയ്‌നര്‍ ചിത്രമാണ് 'തമിഴരശന്‍'.
Tamilarasan dubbing ongoing : Tamilarasan release on December : ചിത്രത്തിന്‍റെ ഡബ്ബിങ് ജോലികള്‍ പുരോഗമിക്കുകയാണ്. ഇക്കാര്യം സുരേഷ് ഗോപി തന്നെ ഫേസ്‌ബുക്കിലൂടെ ആരാധകരെ അറിയിച്ചിരിക്കുകയാണ്. ഡിസംബറില്‍ ചിത്രം റിലീസിനെത്തുമെന്നും അദ്ദേഹം ഫേസ്‌ബുക്കില്‍ കുറിച്ചിട്ടുണ്ട്.
- " class="align-text-top noRightClick twitterSection" data="">
Tamilarasan location stills : നേരത്തെ ചിത്രത്തിന്‍റെ ലൊക്കേഷന്‍ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായിരുന്നു. താരം തന്നെയാണ് ലൊക്കേഷന്‍ ചിത്രങ്ങളും പങ്കുവെച്ചത്.
Suresh Gopi as doctor in Tamilarasan : അച്ഛനും മകനും തമ്മിലുള്ള ബന്ധത്തിന്‍റെ കഥയാണ് ചിത്രം പറയുന്നത്. വിജയ് ആന്‍റണി നായകനായെത്തുന്ന ചിത്രത്തില്‍ ഡോക്‌ടറുടെ വേഷമാണ് സുരേഷ് ഗോപിക്ക്.
Tamilarasan cast and crew : രമ്യാ നമ്പീശന്‍ ആണ് ചിത്രത്തില്‍ നായികയായെത്തുന്നത്. യോഗി ബാബു, സംഗീത, ഛായാസിങ്, കസ്‌തൂരി, രാധാരവി, മധുമിത, അശ്വിന്‍ രാജാ, റോബോ ഷങ്കര്‍, മുനിഷ് കാന്ത്, സെന്ദ്രായന്‍ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു.
എസ്‌എന്‍എസ് മൂവീസ് ആണ് നിര്‍മ്മാണം. ആര്‍.ഡി രാജശേഖര്‍ ആണ് ഛായാഗ്രഹണം. ഭുവന്‍ ശ്രീനിവാസന്‍ എഡിറ്റിങും നിര്‍വഹിക്കും. ഇളയരാജയാണ് സംഗീതം.