ETV Bharat / sitara

മമ്മുക്കക്ക് ഫാൻ ബോയ് സണ്ണി വെയ്ൻ്റെ നൂറുമ്മകൾ; വൈറലായി പോസ്റ്റ് - perambu

മമ്മുട്ടിയെയും പേരൻപ് എന്ന ചിത്രത്തെയും പ്രശംസിച്ച് സോഷ്യൽ മീഡിയയിലാണ് നടൻ സണ്ണി വെയ്ൻ പോസ്റ്റിട്ടത്. 'പേരന്‍പ് കണ്ടു, മനുഷ്യത്വത്തിൻ്റെ അതിജീവനമാണ് പേരന്‍പ്. മമ്മൂക്കക്ക് നൂറുമ്മകള്‍, അന്‍പോടെ ഫാന്‍ ബോയ് '' താരം കുറിച്ചു.

sunny1
author img

By

Published : Feb 2, 2019, 2:40 PM IST

റാമിൻ്റെ സംവിധാനത്തിൽ മമ്മുട്ടി നായകനായെത്തിയ പേരൻപ് കഴിഞ്ഞ ദിവസമാണ് കേരളത്തിൽ പ്രദർനത്തിനെത്തിയത്. ചിത്രത്തിൻ്റെ ആദ്യ ഷോ കഴിഞ്ഞതു മുതൽ മമ്മുട്ടിയുടേയും അദ്ദേഹത്തിൻ്റെ മകളായി വേഷമിട്ട സാധന എന്ന കൊച്ചുതാരത്തിൻ്റേയും അഭിനയമികവിന് കൈയ്യടിയുമായാണ് സിനിമാലോകവും ആരാധകരും എത്തിയിരിക്കുന്നത്. ഇപ്പോഴിതാ നടൻ സണ്ണി വെയ്നും മമ്മുട്ടിയെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ്.

സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് സണ്ണി ചിത്രത്തിനും മമ്മുട്ടിക്കും അഭിനന്ദനമറിയിച്ചത്. ''പേരന്‍പ് കണ്ടു, മനുഷ്യത്വത്തിൻ്റെ അതിജീവനമാണ് പേരന്‍പ്. മമ്മൂക്കക്ക് നൂറുമ്മകള്‍, അന്‍പോടെ ഫാന്‍ ബോയ് '' സണ്ണി കുറിച്ചു.

  • " class="align-text-top noRightClick twitterSection" data="">
undefined

തമിഴകം മാത്രമല്ല മലയാളക്കരയും കാത്തിരിക്കുകയായിരുന്നു മെഗാസ്റ്റാറിൻ്റെ പേരന്‍പിനായി. സെറിബ്രല്‍ പാള്‍സി ബാധിച്ച മകളും അവളുടെ പിതാവും തമ്മിലുള്ള ബന്ധത്തെ പ്രകൃതിയുമായി ചേര്‍ത്തൊരുക്കിയാണ് റാം സിനിമയൊരുക്കിയത്. വര്‍ഷങ്ങള്‍ക്ക് മുമ്പൊരു ട്രെയിന്‍ യാത്രയ്ക്കിടയിലാണ് ഒരമ്മ തൻ്റെ മകളുടെ അവസ്ഥയെക്കുറിച്ച്‌ അദ്ദേഹത്തോട് പറഞ്ഞത്. അത്തരത്തിലുള്ളവരെ ചികിത്സിക്കുന്നവരുമായും അവരുടെ സംഘടനയുമായും പ്രവര്‍ത്തിച്ചതിന് ശേഷം റാം ഈ വിഷയം സിനിമയാക്കുകയായിരുന്നു.

ഇന്ത്യന്‍ സിനിമയ്ക്ക് തന്നെ അഭിമാനിക്കാവുന്ന തരത്തിലുള്ള പ്രകടനവുമായാണ് മമ്മൂട്ടി എത്തിയതെന്നാണ് ചിത്രം കണ്ടവർ പറയുന്നത്. അമുദവൻ്റെ കണ്ണ് നിറയുമ്പോൾ, ആ ശബ്ദം ഇടറുമ്പോള്‍ പ്രേക്ഷകരുടെ കണ്ണും നിറയുന്ന കാഴ്ചയായിരുന്നു. മകളുടെ സന്തോഷം തേടിയുള്ള അമുദവൻ്റെ അന്‍പുള്ള യാത്രയ്ക്ക് ഗംഭീര സ്വീകരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മമ്മൂട്ടി എന്ന നടനും അപ്പുറത്തേക്ക് അമുദവനായി ജീവിക്കുകയായിരുന്നു അദ്ദേഹം.

മമ്മുക്കക്ക് ഫാൻ ബോയ് സണ്ണി വെയ്ന്റെ നൂറുമ്മകൾ; വൈറലായി പോസ്റ്റ്

റാമിന്റെ സംവിധാനത്തിൽ മമ്മുട്ടി നായകനായെത്തിയ പേരൻപ് കഴിഞ്ഞ ദിവസമാണ് കേരളത്തിൽ പ്രദർനത്തിനെത്തിയത്. ചിത്രത്തിന്റെ ആദ്യ ഷോ കഴിഞ്ഞതു മുതൽ മമ്മുട്ടിയുടേയും അദ്ദേഹത്തിന്റെ മകളായി വേഷമിട്ട സാധന എന്ന കൊച്ചുതാരത്തിന്റേയും അഭിനയമികവിന് കൈയ്യടിയുമായാണ് സിനിമാലോകവും ആരാധകരും എത്തിയിരിക്കുന്നത്. ഇപ്പോഴിതാ നടൻ സണ്ണി വെയ്നും മമ്മുട്ടിയെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ്. 

സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് സണ്ണി ചിത്രത്തിനും മമ്മുട്ടിക്കും അഭിനന്ദനമറിയിച്ചത്. ''പേരന്‍പ് കണ്ടു, മനുഷ്യത്വത്തിന്റെ അതിജീവനമാണ് പേരന്‍പ്. മമ്മൂക്കക്ക് നൂറുമ്മകള്‍, അന്‍പോടെ ഫാന്‍ ബോയ് '' സണ്ണി കുറിച്ചു. 

തമിഴകം മാത്രമല്ല മലയാളക്കരയും കാത്തിരിക്കുകയായിരുന്നു മെഗാസ്റ്റാറിന്റെ പേരന്‍പിനായി. സെറിബ്രല്‍ പാള്‍സി ബാധിച്ച മകളും അവളുടെ പിതാവും തമ്മിലുള്ള ബന്ധത്തെ പ്രകൃതിയുമായി ചേര്‍ത്തൊരുക്കിയാണ് റാം സിനിമയൊരുക്കിയത്. വര്‍ഷങ്ങള്‍ക്ക് മുമ്പോരു ട്രെയിന്‍ യാത്രയ്ക്കിടയിലാണ് ഒരമ്മ തന്റെ മകളുടെ അവസ്ഥയെക്കുറിച്ച്‌ അദ്ദേഹത്തോട് പറഞ്ഞത്. അത്തരത്തിലുള്ളവരെ ചികിത്സിക്കുന്നവരുമായും അവരുടെ സംഘടനയുമായും പ്രവര്‍ത്തിച്ചതിന് ശേഷം റാം ഈ വിഷയം സിനിമയാക്കുകയായിരുന്നു.

ഇന്ത്യന്‍ സിനിമയ്ക്ക് തന്നെ അഭിമാനിക്കാവുന്ന തരത്തിലുള്ള പ്രകടനവുമായാണ് മമ്മൂട്ടി എത്തിയതെന്നാണ് ചിത്രം കണ്ടവർ പറയുന്നത്. അമുദവന്റെ കണ്ണ് നിറയുമ്പോൾ, ആ ശബ്ദം ഇടറുമ്പോള്‍ പ്രേക്ഷകരുടെ കണ്ണും നിറയുന്ന കാഴ്ചയായിരുന്നു. മകളുടെ സന്തോഷം തേടിയുള്ള അമുദവന്റെ അന്‍പുള്ള യാത്രയ്ക്ക് ഗംഭീര സ്വീകരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മമ്മൂട്ടി എന്ന നടനും അപ്പുറത്തേക്ക് അമുദവനായി ജീവിക്കുകയായിരുന്നു അദ്ദേഹം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.