ന്യൂഡല്‍ഹി: ബോളിവുഡ് താരം സണ്ണി ഡിയോൾ ബിജെപിയില്‍ ചേർന്നു. പാർട്ടി അധ്യക്ഷൻ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് ബിജെപിയില്‍ ചേരുന്ന വിവരം താരം പുറത്ത് വിട്ടത്. പഞ്ചാബിലെ ഗുരുദാസ്പുരില്‍ നിന്നും സണ്ണി മത്സരിച്ചേക്കുമെന്നാണ് സൂചന.
സണ്ണി ഡിയോളിന്‍റെ പിതാവും നടനുമായ ധർമേന്ദ്ര രാജസ്ഥാനിലെ ബിക്കാറില്‍ നിന്നും 2004 ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നു. 'എന്‍റെ പിതാവ് വാജ്പേയ്ക്കൊപ്പം ബിജെപിയിൽ പ്രവർത്തിച്ചിരുന്നു, അത് പോലെ മോദിക്കൊപ്പം അടുത്ത അഞ്ച് വർഷവും വികസനത്തിനായി പ്രവർത്തിക്കാനാണ് ബിജെപിയിൽ ചേർന്നിരിക്കുന്നത്', സണ്ണി ഡിയോൾ പറഞ്ഞു.
ബോളിവുഡിലെ സജീവ സാനിധ്യമാണ് 62കാരനായ സണ്ണി ഡിയോൾ. 'ബ്ലാങ്ക്' ആണ് റിലീസിന് തയ്യാറെടുത്തിരിക്കുന്ന അദ്ദേഹത്തിന്‍റെ ഏറ്റവും പുതിയ ചിത്രം.