ETV Bharat / sitara

പണത്തിന് മീതെ പറന്ന 'മോസ്റ്റ് വാണ്ടഡ് (Most Wanted)' സുകുമാര കുറുപ്പ് വീണ്ടും വരുമ്പോൾ - കുറുപ്പ് സിനിമ

ഒരു പ്രവാസിയുടെ മരണം അല്ലെങ്കിൽ കൊലപാതകം എന്ന് മാത്രമായി ക്രൈം രേഖകളിൽ ഒതുങ്ങിപ്പോയേക്കാമായിരുന്ന ഒരു കേസാണ് പൊലീസിന്‍റെ അന്വേഷണത്തിലും ശാസ്‌ത്രീയ തെളിവുകളുടെ കൃത്യമായ അടിസ്ഥാനത്തിലും മനസാക്ഷിയെ ഞെട്ടിക്കുന്ന കൊലപാതകം പുറത്തുവന്നത്.

sukumara kurup  Sukumarakurup case  chacko murder case  kurup movie  dulquer salmaan  സുകുമാരക്കുറുപ്പ്  സുകുമാരക്കുറുപ്പ് കേസ്  ചാക്കോ വധക്കേസ്  കുറുപ്പ് സിനിമ  ദുൽഖർ സൽമാൻ
പൊലീസ് കണ്ടെത്തിയ കൊലപാതകക്കേസും കണ്ടെത്താത്ത സുകുമാരക്കുറുപ്പും
author img

By

Published : Nov 12, 2021, 5:07 PM IST

Updated : Nov 12, 2021, 7:22 PM IST

37 വർഷങ്ങൾക്കിപ്പുറവും മലയാളിയുടെ ഓർമയില്‍ നിന്ന് മായാതെ നില്‍ക്കുന്ന രണ്ട് മുഖങ്ങളുണ്ട്. ഒരാൾ കത്തിച്ചാമ്പലായി. മറ്റൊരാൾ ഇന്നും പിടികിട്ടാപ്പുള്ളി. ലോകം മുഴുവൻ തെരഞ്ഞിട്ടും കേരള പൊലീസിന് എന്നും തലവേദനയയായ സുകുമാരക്കുറുപ്പ് വീണ്ടും വരികയാണ്. ഇത്തവണ അഭ്രപാളികളിലാണ് കുറുപ്പ് എന്ന പേര് തെളിയുന്നത്.

ദുൽഖർ സൽമാൻ സുകുമാരക്കുറുപ്പിന്‍റെ വേഷത്തിൽ എത്തുന്ന ശ്രീനാഥ് രാജേന്ദ്രൻ ചിത്രം 'കുറുപ്പ്' അഞ്ച് ഭാഷകളിലായി തിയേറ്ററുകളിലെത്തി കഴിഞ്ഞു. കേരളത്തിൽ മാത്രം 400ലേറെ തിയേറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്തത്.

ചിത്രത്തിന്‍റെ പ്രഖ്യാപനം മുതൽ വീണ്ടും സുകുമാരക്കുറുപ്പ് കേരളത്തിൽ ചർച്ചാവിഷയമായിരിക്കുകയാണ്. ആരാണ് ഈ സുകുമാരക്കുറുപ്പ്? എന്താണ് ചാക്കോ വധക്കേസ്? കൊവിഡിന് ശേഷം തിയേറ്ററുകൾ തുറക്കുമ്പോൾ പുറത്തിറങ്ങുന്ന ആദ്യ മലയാള ചിത്രം എന്നത് മാത്രമാണോ കുറുപ്പിനായി ജനങ്ങൾ ഇത്രയേറെ ആകാംക്ഷയോടെ കാത്തിരിക്കാൻ കാരണം? എങ്ങനെയാണ് സുകുമാരക്കുറുപ്പ് ഇന്‍റർപോളിന്‍റെയും ഇന്ത്യൻ പൊലീസിന്‍റെയും 'മോസ്റ്റ് വാണ്ടഡ് (Most Wanted)' ലിസ്റ്റിൽ ഇടംപിടിച്ചത്? ചോദ്യങ്ങൾ അനവധിയാണ്.

ഒരു പ്രവാസിയുടെ മരണം അല്ലെങ്കിൽ കൊലപാതകം എന്ന് മാത്രമായി ക്രൈം രേഖകളിൽ ഒതുങ്ങിപ്പോയേക്കാമായിരുന്ന ഒരു കേസാണ് പൊലീസിന്‍റെ അന്വേഷണത്തിലും ശാസ്‌ത്രീയ തെളിവുകളുടെ കൃത്യമായ അടിസ്ഥാനത്തിലും മനസാക്ഷിയെ ഞെട്ടിക്കുന്ന കൊലപാതകം പുറത്തുവന്നത്.

ചാക്കോ വധക്കേസ്

1984 ജനുവരി 22നാണ് കേസിനാസ്‌പദമായ സംഭവം പുറംലോകമറിയുന്നത്. മാവേലിക്കരയിൽ നിന്ന് ചെങ്ങന്നൂരിലേക്ക് പോകുംവഴി കൊല്ലക്കടവ് പാലത്തിന് സമീപം കുന്നം എന്ന സ്ഥലത്ത് വയലിൽ കത്തിക്കരിഞ്ഞ കാറിനകത്ത് ഒരു മൃതദേഹം കണ്ടു. പുലർച്ചെ റോഡിലൂടെ പോയ കാറിലെ യാത്രക്കാരാണ് മൃതദേഹം കണ്ടത്.

മൃതദേഹം കണ്ടവർ അയൽക്കാരെ കാര്യം ധരിപ്പിച്ചതനുസരിച്ച് അവർ വന്നപ്പോൾ പാതി കത്തിയ നിലയിലുള്ള KLQ 7831 എന്ന നമ്പറിലുള്ള അംബാസഡർ കാറും കത്തിക്കൊണ്ടിരിക്കുന്ന ശവശരീരവും കണ്ടെത്തി. കാർ ചെറിയനാടുകാരനും പ്രവാസിയുമായ സുകുമാരക്കുറുപ്പിന്‍റേതാണെന്നും ശവശരീരം സുകുമാരക്കുറുപ്പിന്‍റേതാണെന്നും പ്രദേശവാസികൾ തിരിച്ചറിഞ്ഞു.

പൊലീസ് സ്ഥലത്തെത്തി പരിശോധിച്ചപ്പോൾ വയലിന്‍റെ സമീപത്തുള്ള റോഡരികിൽ നിന്നും ഒരു തീപ്പെട്ടിയും ഒരു ജോഡി ചെരിപ്പും റബ്ബർ ഗ്ലൗസും ലഭിച്ചു. വയലിൽ നെൽച്ചടികൾ ചവിട്ടി മെതിച്ച് ആരോ ഓടിയ അടയാളങ്ങളും ഉണ്ടായിരുന്നു.

മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് തന്നെ ഒരു മറയുണ്ടാക്കി പോസ്റ്റ്‌മോർട്ടം പരിശോധന നടത്തി. എന്നാൽ പോസ്റ്റ്‌മോർട്ടം പരിശോധനയ്ക്കെത്തിയ ഫോറൻസിക് സർജൻ ഒരു കാര്യം പ്രത്യേകം ശ്രദ്ധിച്ചിരുന്നു. രണ്ടാഴ്‌ച മുൻപ് മാത്രം ഗൾഫിൽ നിന്നും എത്തിയ ആളുടെ ശവശരീരത്തിൽ ചെരിപ്പുകൾ, റിസ്റ്റ് വാച്ച്, മോതിരം മുതലായ വസ്‌തുക്കൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ഗൾഫിൽ ജോലി ചെയ്‌തിരുന്നയാളുടെ പക്കൽ ഇത്തരത്തിൽ ഒന്നും കാണാതിരുന്നത് ഫോറൻസിക് സർജന്‍റെ മനസിൽ സംശയത്തിന്‍റെ കരിനിഴൽ പടർത്തി.

നീതിദേവതയുടെ കയ്യൊപ്പ്

പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്തിയ ഓരോ തെളിവുകളും സംശയങ്ങളും ഉപയോഗിച്ച് കൊലപാതകത്തിന് ശേഷം മൃതദേഹം കത്തിച്ചതാണെന്ന് ഫോറൻസിക് സർജന്‍റെ സഹായത്തോടെ അന്വേഷണ ഉദ്യോഗസ്ഥർ സംശയലേശമന്യേ കണ്ടെത്തി. ആമാശയത്തിൽ വിഷദ്രാവകം കണ്ടെത്തിയതിനാൽ മരണം വിഷം ഉള്ളിൽ ചെന്നായിരിക്കുമെന്ന് ഫോറൻസിക് സർജൻ അഭിപ്രായപ്പെട്ടു. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം സുകുമാരക്കുറുപ്പിന്‍റെ ബന്ധുക്കൾ ഏറ്റുവാങ്ങി സംസ്കരിച്ചു.

എന്നാൽ കൈയിൽ പൊള്ളലുകൾ കണ്ടെത്തിയതിനെ തുടർന്ന് സുകുമാരക്കുറുപ്പിന്‍റെ ഭാര്യസഹോദരിയുടെ ഭർത്താവിനെ ചോദ്യം ചെയ്‌തപ്പോൾ അയാൾ കുറ്റസമ്മതം നടത്തി. സുകുമാരക്കുറുപ്പിനെ കൊന്നത് താൻ ആണെന്നും വിദേശത്ത് ജോലി വാങ്ങിത്തരാമെന്ന് പറഞ്ഞ് വാങ്ങിയ അരലക്ഷം രൂപ മടക്കി നൽകാത്തതിന്‍റെ വൈരാഗ്യമാണ് കൊലപാതക കാരണമെന്നും അയാൾ സമ്മതിച്ചു.

എന്നാൽ ജഡം സുകുമാരക്കുറുപ്പിന്‍റേതെന്ന് വിശ്വസിക്കാൻ തയാറാകാതിരുന്ന കേസന്വേഷണ ചുമതല വഹിച്ചിരുന്ന ഡിവൈ.എസ്‌.പി ഹരിദാസ് രണ്ട് പൊലീസുകാരെ മഫ്‌തിയിൽ കുറുപ്പിന്‍റെ ചെറിയനാടുള്ള വീട്ടിലേക്ക് അയച്ചു. കുറുപ്പിന്‍റെ വീട്ടിലെത്തിയ പൊലീസുകാർ അയാളുടെ മരണത്തിൽ ദുഃഖിക്കുന്ന വീട്ടുകാരെ ആരെയും കണ്ടില്ല. മാത്രമല്ല, വീട്ടിൽ നിന്നും കോഴിക്കറിയുടെ മണം വന്നതും പൊലീസുകാരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു.

തുടർന്ന് നടത്തിയ അന്വേഷണങ്ങളിൽ നിന്നും ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ സുകുമാരക്കുറുപ്പിന്‍റെ ഭാര്യയുടെ സഹോദരീഭർത്താവായ ഭാസ്‌കരപിള്ളയെ കൂടുതൽ ചോദ്യം ചെയ്‌തപ്പോഴാണ് നിൽക്കക്കള്ളിയില്ലാതെ ഭാസ്‌കരപിള്ള കൊലപാതകത്തിന്‍റെ സത്യകഥ പുറത്തറിയുന്നത്.

കൊലപാതകത്തിൽ അവസാനിച്ച പണക്കൊതി

കുറുപ്പിന് ഗൾഫിൽ 50 ലക്ഷം രൂപയുടെ ഇൻഷുറൻസ് പോളിസിയുണ്ട്. സുകുമാരക്കുറുപ്പ് മരണപ്പെട്ടതായി രേഖയുണ്ടാക്കിയാൽ ഈ തുക തട്ടിയെടുക്കാം. അപകടത്തിൽ മരണമടഞ്ഞാൽ കൂടുതൽ തുക കിട്ടും. കുറുപ്പ് അപകടത്തിൽ മരണമടഞ്ഞുവെന്ന് വരുത്തിതീർക്കാൻ കുറുപ്പും കൂട്ടാളികളും പല പദ്ധതികളും പ്ലാൻ ചെയ്‌തു. ആദ്യം കുറുപ്പിന്‍റെ ഉയരവും ശരീര ഘടനയുമുള്ള ആളുടെ ശവശരീരം കണ്ടെത്തി അത് കാറിൽ ഇട്ട് കത്തിച്ചാൽ കുറുപ്പ് അപകടത്തിൽ മരിച്ചതാണെന്ന് ഇൻഷുറൻസ് കമ്പനിക്ക് രേഖ നൽകാം എന്നതായിരുന്നു ആദ്യത്തെ പദ്ധതി. എന്നാൽ മൃതദേഹം കിട്ടാതെ വന്നതോടെ ആ പദ്ധതി ഉപേക്ഷിച്ചു.

അങ്ങനെയാണ് കുറുപ്പിന്‍റെ ശരീരപ്രകൃതിയുള്ള ഒരാളെ കണ്ടെത്തി കൊലപ്പെടുത്താൻ കുറുപ്പ് തീരുമാനിക്കുന്നത്. അതിനായുള്ള അന്വേഷണത്തിനിടയിലാണ് കരുവാറ്റക്ക് സമീപമുള്ള ഹരി തിയേറ്ററിന് മുന്നിൽ നിന്ന് ഒരു ചെറുപ്പക്കാരൻ ഇവർ സഞ്ചരിച്ചിരുന്ന കാറിന് ലിഫ്റ്റ് ചോദിക്കുന്നത്. കാറിൽ കയറ്റിയ യുവാവിനെ ബലംപ്രയോഗിച്ച് ബോധം കെടുത്താൻ ഉപയോഗിക്കുന്ന രാസവസ്‌തുവായ ഈഥർ കലർത്തിയ മദ്യം കുടിപ്പിച്ചു.

ബോധം നഷ്‌ടപ്പെട്ട യുവാവിനെ കഴുത്തിൽ തോർത്ത് മുറുക്കി കൊന്ന ശേഷം മൃതദേഹം ചെറിയനാടുള്ള ഭാസ്‌കരപ്പിള്ളയുടെ വീട്ടിലേക്ക് കൊണ്ടുപോയി. അവിടുത്തെ കുളിമുറിയിൽ വച്ച് മൃതദേഹത്തിന്‍റെ തലമുടിയും മുഖവും പെട്രോൾ ഒഴിച്ച് പൂർണമായും കത്തിച്ചു. അതിന് ശേഷം മൃതദേഹവുമായി കാർ കുന്നത്തെ വയലിൽ എത്തിച്ച ശേഷം കാറിൽ ഇട്ട് മൃതദേഹം പൂർണമായും കത്തിച്ചു.

കൊലപാതകത്തെ കുറിച്ചുള്ള എല്ലാ വിവരങ്ങളും മനസിലാക്കിയ പൊലീസുകാർ പ്രദേശത്ത് നിന്ന് ആരെയെങ്കിലും കാണാതായിട്ടുണ്ടോ എന്ന് അന്വേഷിച്ചു. അതിനിടയിലാണ് ആലപ്പുഴ സ്വദേശിയായ ഫിലിം റെപ്രസന്‍റേറ്റീവിനെ കാണാനില്ല എന്ന വിവരം ലഭിക്കുന്നത്. ഹരി തിയേറ്ററിൽ തലേദിവസം ഫിലിം പെട്ടിയുമായി പോയതാണെന്ന വിവരം കൂടി ചാക്കോയുടെ ഭാര്യയുടെ പക്കൽ നിന്ന് ലഭിച്ചതോടെ മരിച്ചത് ചാക്കോ ആണെന്ന് പൊലീസ് ഏതാണ്ട് ഉറപ്പിച്ചു. പൊലീസുകാർ മൃതദേഹം വീണ്ടും കുഴിച്ചെടുത്ത് പോസ്റ്റ്‌മോർട്ടം നടത്തി. സൂപ്പർ ഇമ്പോസിഷൻ ഉൾപ്പെടെയുള്ള ശാസ്‌ത്രീയ പരീക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ മരിച്ചത് ചാക്കോ ആണെന്ന് കണ്ടെത്തി.

കാണാമറയത്തെ സുകുമാരക്കുറുപ്പ്

എന്നാൽ സുകുമാരക്കുറുപ്പിനെ കണ്ടെത്താനുള്ള പൊലീസിന്‍റെ അന്വേഷണം മാത്രം ഇന്ന് വരെയും വിജയം കണ്ടില്ല. സുകുമാരക്കുറുപ്പ് ഉണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിൽ രാജ്യത്തിന്‍റെ പല ഭാഗത്തും പൊലീസ് തെരച്ചിൽ നടത്തി. എന്നാൽ അവിടെയൊന്നും സുകുമാരക്കുറുപ്പിനെ പിടികൂടാനായില്ല. പൊലീസ് എത്തുന്നതിന് മുൻപ് തന്നെ അയാൾ അവിടെനിന്നും അപ്രത്യക്ഷനാകുകയായിരുന്നു. അങ്ങനെ കുറുപ്പിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. സ്വത്ത് വകകൾ കണ്ടുകെട്ടി.

സിനിമ കഥ പറയട്ടെ...

ചിത്രത്തിന്‍റെ പ്രഖ്യാപനത്തോടെ ഒരു കൊലപാതകിയെ ഗ്ലോറിഫൈ ചെയ്യുന്ന തരത്തിൽ ചിത്രം കാണിക്കുന്നത് ശരിയല്ലെന്നുൾപ്പെടെയുള്ള വാദവുമായി നിരവധി പേർ രംഗത്തെത്തിയിരുന്നു. ചാക്കോ കൊല്ലപ്പെടുമ്പോൾ ചാക്കോയുടെ ഭാര്യ ശാന്തമ്മ ഗർഭിണിയായിരുന്നു. ചാക്കോയുടെ മകൻ ജിതിൻ ചാക്കോയും തന്‍റെ അപ്പന്‍റെ കൊലയാളിയെ ഗ്ലോറിഫൈ ചെയ്യുന്ന ചിത്രം പുറത്തിറക്കരുതെന്ന് പറഞ്ഞിരുന്നു. എന്നാൽ റിലീസിന് മുൻപ് ചിത്രം അണിയറ പ്രവർത്തകർ ചാക്കോയുടെ കുടുംബത്തെ കാണിക്കുകയും വിവാദങ്ങൾക്ക് മറുപടി നൽകുകയും ചെയ്‌തു.

സിനിമ കണ്ട ജിതിൻ ചാക്കോ 'കുറുപ്പ്' സുകുമാരക്കുറുപ്പിനെ ഒരു തരത്തലും ഗ്ലോരിഫൈ ചെയ്യുന്നില്ലെന്ന് അഭിപ്രായപ്പെട്ടു. മാത്രമല്ല, തന്‍റെ അപ്പന്‍റെ ഘാതകൻ ഒരുപാട് കുറ്റകൃത്യങ്ങൾ ചെയ്‌തിട്ടുണ്ടെന്നും അതെല്ലാം സിനിമയിലൂടെ പുറത്ത് വരണമെന്നും ജിതിൻ പറയുന്നു. ബാക്കിയെല്ലാം സിനിമ പറയട്ടെ...

Last Updated : Nov 12, 2021, 7:22 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.