ശരീരസൗന്ദര്യം കാത്തുസൂക്ഷിക്കുന്ന കാര്യത്തിൽ യുവതാരങ്ങളിൽ ഏറ്റവും മുൻപന്തിയിലാണ് സുദേവ് നായർ. നടൻ മാത്രമല്ല ഒരു മോഡൽ കൂടിയായ സുദേവ് സംസ്ഥാന ചലചിത്ര അവാർഡ് ജേതാവ് കൂടിയാണ്. തൻ്റെ സിക്സ് പാക്ക് ചിത്രങ്ങൾ മാത്രം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്ന താരം ഇപ്പോഴിതാ ആരാധകരെയെല്ലാം ഞെട്ടിച്ചുകൊണ്ട് വ്യത്യസ്തമായ ഒരു ചിത്രമാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.
- " class="align-text-top noRightClick twitterSection" data="">
വയർ ചാടി കുടവയറനായി നിൽക്കുന്ന ഒരു ചിത്രമാണ് കഴിഞ്ഞ ദിവസം താരം പങ്കുവച്ചത്. സിനിമയ്ക്കുള്ള മേക്കോവർ ആണെന്നാണ് ആദ്യം കരുതിയത്. എന്നാൽ അങ്ങനെയല്ലെന്ന് താരം പറയുന്നു. മുംബൈയിൽ സ്ഥിരതാമസമാക്കിയ സുദേവ് കേരളത്തിൽ എത്തിയപ്പോഴാണ് ഇത് സംഭവിച്ചത്. കേരളത്തിലെ പൊറോട്ടയും ഐസ്ക്രീമും വാഫിൾസും ബിയറുമെല്ലാം കഴിച്ചാണ് താൻ ഇങ്ങനെയായതെന്ന് താരം പറയുന്നു. എത്രയൊക്കെ വ്യായാമം ചെയ്താലും കേരളത്തിലെ രുചിയുള്ള ഭക്ഷണം കഴിച്ചാൽ എത്ര വലിയ ബോഡി ബില്‍ഡറും ഇങ്ങനെ ആകുമെന്നാണ് സുദേവ് നായർ പറയുന്നത്.
ഹനീഫ് അദേനി-നിവിൻ പോളി ചിത്രം 'മിഖായേൽ', ഫഹദ് ഫാസിൽ സായ് പല്ലവി എന്നിവരൊന്നിച്ച 'അതിരൻ' എന്നിവയായിരുന്നു താരത്തിൻ്റെ ഈ വർഷം പുറത്തിറങ്ങിയ ചിത്രങ്ങൾ.