മണ്മറഞ്ഞ സിനിമാ താരം ശ്രീദേവിയുടെ ജീവിതം പുസ്തകമാകുന്നു. 'Sridevi; Girl. Woman. Superstar' എന്ന പേരില്‍ സത്യാർഥ് നായക് എഴുതിയ ശ്രീദേവിയുടെ ജീവിത കഥ പ്രസിദ്ധീകരിക്കുന്നത് പെൻഗ്വിൻ റാൻഡം ഹൌസ് ആണ്.
“ശ്രീദേവിയുടെ വലിയ ആരാധകനാണ് ഞാൻ. ഇന്ത്യ സ്നേഹിച്ച സ്ക്രീൻ ദേവതയുടെ ജീവിതയാത്ര ആഘോഷിക്കാനുള്ള ഒരു അവസരമായാണ് ഈ പുസ്തകത്തെ കാണുന്നത്. ശ്രീദേവിയുടെ സിനിമാ ജീവിതത്തിൽ അവർ ഇടപെട്ടിട്ടുള്ള സഹപ്രവർത്തകരോട് സംസാരിച്ചു, അവരുടെ ഓർമ്മകളിലൂടെ, ഒരു ബാലതാരം എന്ന നിലയിൽ നിന്നും ഇന്ത്യയുടെ ആദ്യ വനിതാ സൂപ്പർ സ്റ്റാർ എന്ന പദവിയിലേക്കുള്ള ശ്രീദേവിയുടെ യാത്രയാണ് പ്രതിപാദിക്കുന്നത്,” സത്യാർഥ് നായക് പറയുന്നു.
ഫെബ്രുവരി 25, 2018 ശനിയാഴ്ചയാണ് ദുബായില്‍ താസിച്ചിരുന്ന ഹോട്ടല്‍ മുറിയിലെ ശുചിമുറിയിലെ ബാത്ത് ടബ്ബില്‍ ബോധരഹിതയായ നിലയില്‍ ശ്രീദേവിയെ ഭര്‍ത്താവ് ബോണി കപൂര്‍ കണ്ടത്. ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും അപ്പോഴേക്കും അവർ മരിച്ചിരുന്നു. മരണാന്തരം ശ്രീദേവിയ്ക്ക് 'മോം' എന്ന ചിത്രത്തിന് മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്‌കാരം ലഭിക്കുകയുണ്ടായി.