ETV Bharat / sitara

തമിഴില്‍ ഹൻസികക്ക് നായകനായി ശ്രീശാന്ത് - sreesanth as hansika's hero

തമിഴിലെ ആദ്യ ത്രീഡി ചിത്രമായ 'ആമ്പുലി'യുടെ സംവിധായകരായ ഹരി ശങ്കറും ഹരീഷ് നാരായണും ചേർന്നാണ് ചിത്രം ഒരുക്കുന്നത്.

ശ്രീശാന്ത്
author img

By

Published : Oct 12, 2019, 12:44 PM IST

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ശ്രീശാന്ത് നായകനാകുന്ന പുതിയ ചിത്രം ഒരുങ്ങുന്നു. ഹരിശങ്കർ, ഹരീഷ് നാരായണൻ എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്ന തമിഴ് ഹൊറർ ചിത്രത്തിലാണ് ശ്രീശാന്ത് നായകനാകുന്നത്.

തെന്നിന്ത്യൻ സുന്ദരി ഹൻസികയാണ് ചിത്രത്തില്‍ ശ്രീശാന്തിന്‍റെ നായികയായി എത്തുന്നത്. തമിഴിലെ ആദ്യ ത്രീഡി ചിത്രമായ ആമ്പുലിയുടെ സംവിധായകരാണ് ഹരി ശങ്കറും ഹരീഷ് നാരായണും. സിനിമയുടെ ചിത്രീകരണം ഈ വർഷം അവസാനം ആരംഭിക്കും. ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങൾ അണിയറപ്രവർത്തകർ പുറത്ത് വിട്ടിട്ടില്ല.

അക്‌സര്‍ 2 എന്ന ഹിന്ദി ചിത്രത്തിലൂടെയാണ് ശ്രീശാന്ത് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. പിന്നീട് ഫൈവ് എന്ന മലയാള സിനിമയില്‍ നായകനായി അഭിനയിച്ചു. കാബറെ(ഹിന്ദി), കെംപഗൗഡ തുടങ്ങിയവയാണ് ശ്രീശാന്ത് അഭിനയിച്ച മറ്റ് ചിത്രങ്ങൾ.

Intro:Body:

sreesanth new film

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.