ETV Bharat / sitara

പട്ടാള തള്ളുമായി അച്ഛനും മകനും; 'കുട്ടിമാമ' ട്രെയിലറെത്തി

വി എം വിനു സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ ആദ്യമായി ശ്രീനിവാസനും ധ്യാനും ഒന്നിക്കുകയാണ്. മീരാ വാസുദേവും ദുർഗ്ഗാ കൃഷണയുമാണ് 'കുട്ടിമാമ'യിൽ നായികമാരായെത്തുന്നത്.

kuttimaama
author img

By

Published : Apr 26, 2019, 11:36 AM IST

ശ്രീനിവാസനും മകൻ ധ്യാന്‍ ശ്രീനിവാസനും മുഖ്യവേഷത്തിലെത്തുന്ന 'കുട്ടിമാമ' എന്ന ചിത്രത്തിൻ്റെ ട്രെയിലർ പുറത്തിറങ്ങി. പൃഥ്വിരാജാണ് തൻ്റെ ഫേസ്ബുക്ക് പേജിലൂടെ ട്രെയിലർ പുറത്തുവിട്ടത്. വി എം വിനു സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ ആദ്യമായി ശ്രീനിവാസനും ധ്യാനും ഒന്നിക്കുകയാണ്.

  • " class="align-text-top noRightClick twitterSection" data="">

മീരാ വാസുദേവും ദുർഗ്ഗാ കൃഷണയുമാണ് കുട്ടിമാമയിൽ നായികമാരായെത്തുന്നത്. ഒരിടവേളക്ക് ശേഷം മീരാ വാസുദേവ് മലയാളത്തിലേക്ക് തിരിച്ചെത്തുകയാണ്. ഇവരേക്കൂടാതെ വിശാഖ് നായർ, നിർമൽ പാലാഴി, ശശി കലിംഗ, പ്രേംകുമാർ, മഞ്ജു പത്രോസ് തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നു.

മനാഫ് തിരക്കഥയൊരുക്കിയ ചിത്രത്തിന് വിഎം വിനുവിൻ്റെ മകന്‍ വരുണാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. സംഗീത സംവിധായകന്‍ രാജാമണിയുടെ മകന്‍ അച്ചു രാജാമണിയാണ് ചിത്രത്തിന് സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്നത്. ഗോകുലം ഗോപാലനാണ് നിര്‍മ്മാണം. ചിത്രം മെയ് രണ്ടാം വാരം പ്രദർശനത്തിനെത്തും.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.