ചെന്നൈ: പിന്നണിഗായകന്‍ എസ്.പി ബാലസുബ്രഹ്മണ്യത്തിന്‍റെ ആരോഗ്യനില അതീവ ഗുരുതരമെന്ന് എം.ജി.എം ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. കൊവിഡ് രോഗ ലക്ഷണങ്ങളെ തുടര്‍ന്ന് ഓഗസ്റ്റ് അഞ്ചിനാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
![SP Balasubrahmanyam health remains critical Hospital എസ്.ബി ബാലസുബ്രഹ്മണ്യം ആരോഗ്യനില അതീവ ഗുരുതരം എം.ജി.എം ആശുപത്രി](https://etvbharatimages.akamaized.net/etvbharat/prod-images/img-20200819-wa0049_1908newsroom_1597838202_793.jpg)
അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന്‍റെ നില അതീവ ഗുരുതരമായി തുടരുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു. വിവിധ പരിശോധനകള്‍ക്ക് ശേഷം ആരോഗ്യ നില നിരീക്ഷിച്ചു വരികയാണ്. പിതാവിന്‍റെ ആരോഗ്യ നിലയില്‍ പുരോഗതി ഉള്ളതായി ചൊവ്വാഴ്ച മകന്‍ ചരണ്‍ വീഡിയോയിലൂടെ അറിയിച്ചിരുന്നു.