ജൂലൈ മാസത്തിൽ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ തെന്നിന്ത്യൻ ചലച്ചിത്രതാരം യഷിക ആനന്ദിനെ ഐസിയുവിൽ നിന്ന് വാർഡിലേക്ക് മാറ്റി. ചെന്നൈയിലേക്ക് മടങ്ങവേ മഹാബലിപുരത്തിന് അടുത്ത് വച്ചാണ് ജൂലൈ 24ന് നടിയും സുഹൃത്തുക്കളും അപകടത്തിൽപെട്ടത്. സംഭവസ്ഥലത്ത് വച്ചുതെന്ന യഷികയുടെ സുഹൃത്ത് ഭവാനി മരിച്ചിരുന്നു.
നടിയും മറ്റ് സുഹൃത്തുക്കളും ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ അതിതീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. താരത്തെ ശസ്‌ത്രക്രിയയ്ക്ക് വിധേയയാക്കിയെന്നും തുടർന്ന് ബോധം തിരിച്ചുകിട്ടിയതോടെ വാർഡിലേക്ക് മാറ്റിയെന്നും ആശുപത്രി അധികൃതർ അറിയിക്കുന്നു. ഇനിയും കുറച്ച് മാസങ്ങൾ കൂടി വിശ്രമം വേണമെന്നും നടിയുടെ ബന്ധുക്കൾ വ്യക്തമാക്കിയിട്ടുണ്ട്.
Also Read: തമിഴ്, തെലുങ്ക് താരം യഷിക ആനന്ദിന്‍റെ കാർ അപകടത്തിൽപ്പെട്ടു; ഗുരുതരാവസ്ഥയിൽ താരം
തമിഴിലും തെലുങ്കിലും സജീവമായ യഷിക ആനന്ദ് നിരവധി പുതിയ സിനിമകളുടെയും ഭാഗമായിരുന്നു. എന്നാൽ, യഷിക സുഖം പ്രാപിക്കാൻ കൂടുതൽ സമയം ആവശ്യമുള്ളതിനാൽ നടിയ്‌ക്ക് പകരം മറ്റ് താരങ്ങളെ കണ്ടെത്താനും നിർമാതാക്കൾ ആലോചിച്ചുവരികയാണ്.