ETV Bharat / sitara

അപ്പാ...നിങ്ങള്‍ ശരിക്കും ദൈവത്തിന്‍റെ കുഞ്ഞാണ്..; സൗന്ദര്യ രജനീകാന്ത് പറയുന്നു - rajanikanth

പോസ്റ്റിനൊനൊപ്പം എട്ട് വര്‍ഷം മുന്‍പ് നടന്ന ഒരു സംഭവത്തിന്റെ വീഡിയോയും സൗന്ദര്യ പങ്കുവെച്ചിട്ടുണ്ട്

അപ്പാ...നിങ്ങള്‍ ശരിക്കും ദൈവത്തിന്‍റെ കുഞ്ഞാണ്..; സൗന്ദര്യ രജനീകാന്ത് പറയുന്നു
author img

By

Published : Jul 15, 2019, 10:02 AM IST

നടന്‍ രജനീകാന്തിന്‍റെ മകളും ചലച്ചിത്ര സംവിധായകയുമായ സൗന്ദര്യ രജനീകാന്ത് പങ്കുവെച്ച ഒരു കുറിപ്പ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയമാവുകയാണ്. തന്‍റെ അച്ഛനും കുടുംബത്തിനും ആരാധകര്‍ നല്‍കുന്ന സ്‌നേഹത്തിനും പ്രാര്‍ഥനകള്‍ക്കും നന്ദി പറഞ്ഞാണ് സൗന്ദര്യയുടെ പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ്.

8 വര്‍ഷം മുന്‍പ് സിംഗപ്പൂരില്‍ വിദഗ്ധ ചികിത്സയ്ക്കായി പോയി വന്ന രജനികാന്തിനെയും കാത്ത് എയര്‍പോര്‍ട്ടില്‍ കാത്ത് നിന്ന വലിയ ആരാധകവൃന്ദത്തിന്‍റെ വീഡിയോ പങ്കുവച്ച് കൊണ്ടാണ് സൗന്ദര്യ ആരാധകര്‍ക്ക് നന്ദി പറഞ്ഞത്. 'എന്നെന്നും ഓര്‍ത്തിരിക്കുന്ന ദിവസം. എട്ട് വര്‍ഷം മുന്‍പ് (13-07-11) സിംഗപ്പൂരിലെ ചികിത്സയ്ക്ക് ശേഷം അപ്പയെയും കൊണ്ട് ഞങ്ങള്‍ ചെന്നൈയില്‍ തിരിച്ചെത്തിയ ദിവസം..അപ്പാ...നിങ്ങള്‍ ശരിക്കും ദൈവത്തിന്‍റെ കുഞ്ഞാണ്.. അപ്പയ്ക്കും ഞങ്ങളുടെ കുടുംബത്തിനുമായി പ്രാര്‍ഥിച്ച, ഇപ്പോഴും പ്രാര്‍ഥിച്ച് കൊണ്ടിരിക്കുന്ന നിങ്ങള്‍ ഓരോരുത്തര്‍ക്കും നന്ദി'- സൗന്ദര്യ കുറിച്ചു.

പനിയും ശ്വാസതടസവും രൂക്ഷമായതിനെ തുടര്‍ന്നാണ് 2011ലാണ് രജനിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. കിഡ്‌നി സംബന്ധമായ പ്രശ്‌നങ്ങള്‍ ഉടലെടുത്തതിനെത്തുടര്‍ന്ന് പിന്നീട് രജനിയെ വിദഗ്ധ ചികിത്സയ്ക്കായി സിംഗപ്പൂരിലേക്ക് കൊണ്ട് പോവുകയായിരുന്നു. ഇത് ആരാധകരെ കടുത്ത ആശങ്കയിലാഴ്ത്തിയിരുന്നു.

Intro:Body:

അപ്പാ...നിങ്ങള്‍ ശരിക്കും ദൈവത്തിന്റെ കുഞ്ഞാണ്..; സൗന്ദര്യ രജനീകാന്ത് പറയുന്നു

നടന്‍ രജനീകാന്തിന്റെ മകളും ചലച്ചിത്ര സംവിധായകയുമായ സൗന്ദര്യ രജനീകാന്ത് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച ഒരു കുറിപ്പ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയമാവുകയാണ്. തന്റെ അച്ഛനും കുടുംബത്തിനും ആരാധകര്‍ നല്‍കുന്ന സ്‌നേഹത്തിനും പ്രാര്‍ഥനകള്‍ക്കും നന്ദി പറഞ്ഞാണ് സൗന്ദര്യയുടെ പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. 

8 വര്‍ഷം മുന്‍പ് സിംഗപ്പൂരില്‍ വിദഗ്ധ ചികിത്സയ്ക്കായി പോയി വന്ന രജനികാന്തിനെയും കാത്ത് എയര്‍പോര്‍ട്ടില്‍  കാത്തുനിന്ന വലിയ ആരാധകവൃന്ദത്തിന്റെ വീഡിയോ പങ്കുവച്ചുകൊണ്ടാണ് സൗന്ദര്യ ആരാധകര്‍ക്ക് നന്ദി പറഞ്ഞത്. 'എന്നെന്നും ഓര്‍ത്തിരിക്കുന്ന ദിവസം. എട്ട് വര്‍ഷം മുന്‍പ് (13-07-11) സിംഗപ്പൂരിലെ ചികിത്സയ്ക്ക് ശേഷം അപ്പയെയും കൊണ്ട് ഞങ്ങള്‍ ചെന്നൈയില്‍ തിരിച്ചെത്തിയ ദിവസം..അപ്പാ...നിങ്ങള്‍ ശരിക്കും ദൈവത്തിന്റെ കുഞ്ഞാണ്.. അപ്പയ്ക്കും ഞങ്ങളുടെ കുടുംബത്തിനുമായി പ്രാര്‍ഥിച്ച, ഇപ്പോഴും പ്രാര്‍ഥിച്ച് കൊണ്ടിരിക്കുന്ന നിങ്ങള്‍ ഓരോരുത്തര്‍ക്കും നന്ദി'- സൗന്ദര്യ കുറിച്ചു. 

പനിയും ശ്വാസതടസവും രൂക്ഷമായതിനെ തുടര്‍ന്നാണ് 2011ലാണ് രജനിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. കിഡ്‌നി സംബന്ധമായ പ്രശ്‌നങ്ങള്‍ ഉടലെടുത്തതിനെത്തുടര്‍ന്ന് പിന്നീട് രജനിയെ വിദഗ്ധ ചികിത്സയ്ക്കായി സിംഗപ്പൂരിലേക്ക് കൊണ്ട് പോവുകയായിരുന്നു. ഇത് ആരാധകരെ കടുത്ത ആശങ്കയിലാഴ്ത്തിയിരുന്നു. 

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.