സൗബിന്‍ ഷാഹിറും സുരാജ് വെഞ്ഞാറമൂടും പ്രധാന വേഷത്തില്‍ എത്തുന്ന 'വികൃതി'യുടെ ടീസര്‍ പുറത്തിറക്കി. നവാഗതനായ എം.സി ജോസഫാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 46 സെക്കന്‍ഡ് മാത്രമുള്ള ടീസറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സൗബിന്‍റെ അടുത്ത ഹിറ്റായിരിക്കും ഇതെന്നാണ് ആരാധകരുടെ പ്രതീക്ഷ.
- " class="align-text-top noRightClick twitterSection" data="">
സമീര്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ സൗബിന്‍ അവതരിപ്പിക്കുന്നത്. പുതുമുഖ താരം വിന്‍സിയാണ് ചിത്രത്തിലെ നായിക. സുരഭി ലക്ഷ്മി, സുധി കോപ്പ, സുധീര്‍ കരമന, മാമുക്കോയ, ബാബുരാജ്, ഭഗത് മാനുവല്‍, ഇര്‍ഷാദ്, ജാഫര്‍ ഇടുക്കി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്.
കട്ട് 2 ക്രിയേറ്റ് പിക്‌ചേഴ്‌സിന്‍റെ ബാനറില്‍ എ.ഡി ശ്രീകുമാര്‍, ഗണേഷ് മേനോന്‍, ലക്ഷ്മി വാര്യര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന വികൃതിയുടെ ഛായാഗ്രഹണം ആല്‍ബിയാണ് നിര്‍വഹിക്കുന്നത്. അജീഷ് പി. തോമസ് കഥയും തിരക്കഥയും ഒരുക്കുന്ന ഈ ചിത്രത്തിന്‍റെ സംഭാഷണം ജോസഫ് വിജീഷ്, സനൂപ് എന്നിവര്‍ എഴുതുന്നു. സന്തോഷ് വര്‍മയുടെ വരികള്‍ക്ക് ബിജിബാല്‍ സംഗീതം പകരുന്നു. അമ്പിളിക്ക് ശേഷം സൗബിൻ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് വികൃതി.