ETV Bharat / sitara

എരിയുന്ന വയറിന്‍റെ തീയാണ് പ്രശ്നം; അനില്‍ രാധാകൃഷ്ണനെതിരെ സോഷ്യല്‍ മീഡിയ

തന്‍റെ സിനിമയിൽ ചാൻസ് ചോദിച്ച് നടക്കുന്ന മൂന്നാംകിട നടനൊപ്പം വേദി പങ്കിടാനാകില്ലെന്ന് ദേശീയ അവാർഡ് ജേതാവായ സംവിധായകൻ അനില്‍ രാധാകൃഷ്ണൻ സംഘാടകരെ അറിയിക്കുകയായിരുന്നു.

ബിനീഷ്
author img

By

Published : Nov 1, 2019, 8:17 AM IST

Updated : Nov 1, 2019, 9:23 AM IST

പാലക്കാട് : നടൻ ബിനീഷ് ബാസ്റ്റിൻ മുഖ്യാതിഥിയായി എത്തുന്ന വേദിയില്‍ പങ്കെടുക്കില്ലെന്ന് പറഞ്ഞ സംവിധായകൻ അനില്‍ രാധാകൃഷ്ണനെതിരെ രൂക്ഷ പ്രതികരണവുമായി സോഷ്യല്‍ മീഡിയ. അനിലിന്‍റെ ഫേസ്ബുക്ക് പേജില്‍ കമന്‍റുകളായാണ് ആളുകള്‍ പ്രതിഷേധം അറിയിക്കുന്നത്.

പാലക്കാട് സർക്കാർ മെഡിക്കല്‍ കോളേജിലെ കോളേജ് ഡേയില്‍ മുഖ്യാതിഥിയായി ക്ഷണിച്ചത് ബിനീഷിനെ ആയിരുന്നു. എന്നാല്‍ തന്‍റെ സിനിമയിൽ ചാൻസ് ചോദിച്ച് നടക്കുന്ന ഒരു മൂന്നാംകിട നടനൊപ്പം വേദി പങ്കിടാനാകില്ലെന്ന് മറ്റൊരു അതിഥിയായ അനില്‍ രാധാകൃഷ്ണൻ കോളേജ് അധികൃതരെ അറിയിച്ചു. തുടർന്ന് പരിപാടി തുടങ്ങുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് പ്രിൻസിപ്പലും യൂണിയൻ ചെയർമാനും ബിനീഷ് താമസിച്ച ഹോട്ടലിൽ എത്തി ചടങ്ങിന്‍റെ ഉദ്ഘാടനം കഴിഞ്ഞ് വന്നാൽ മതിയെന്ന് അറിയിക്കുകയായിരുന്നു. കാരണം തിരക്കിയപ്പോഴാണ് മാഗസിൻ റിലീസിങ്ങിന് വരാമെന്നേറ്റ സംവിധായകന്‍ അനിൽ രാധാകൃഷ്ണ മേനോൻ ബിനീഷ് വേദിയിൽ എത്തിയാൽ ഇറങ്ങി പോകുമെന്ന് ഭീഷണി മുഴക്കിയെന്ന് അധികൃതർ അറിയിച്ചത്.

പക്ഷേ പിന്മാറാന്‍ ബിനീഷ് തയ്യാറായില്ല. സംഘാടകരുടെ എതിർപ്പ് വകവെക്കാതെ വേദിയിലെത്തിയ നടൻ തറയിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു. ബിനീഷിനോട് ഇറങ്ങി വരാനും പൊലീസിനെ വിളിക്കുമെന്നും മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ പറയുന്നത് ഫേസ്ബുക്കിലൂടെ പ്രചരിക്കുന്ന വീഡിയോയിൽ കാണാനാകും. അനുനയിപ്പിക്കാന്‍ ശ്രമിച്ച സംഘാടകരോട് എനിക്ക് ഒരു മുപ്പത് സെക്കന്‍റ് സംസാരിക്കണം എന്ന് ബിനീഷ് ആവശ്യപ്പെട്ടു. '' ജീവിതത്തിലെ ഏറ്റവും വലിയ ഇന്‍സല്‍ട്ടിംഗ് അനുഭവിക്കേണ്ടി വന്ന നിമിഷമാണ് ഇന്ന്. ചെയര്‍മാന്‍ എന്‍റെ റൂമില്‍ വന്ന് പറഞ്ഞു അനിലേട്ടനാണ് ഗസ്റ്റ് ആയി വന്നതെന്ന്. ഈ സാധാരണക്കാരനായ ഞാന്‍ ഗസ്റ്റ് ആയിട്ട് വന്നാല്‍ അനിലേട്ടന്‍ സ്റ്റേജില്‍ കേറൂല, അവനോട് ഇവിടെ വരരുത് എന്ന് അനിലേട്ടന്‍ പറഞ്ഞെന്ന് അവരെന്നോട് പറഞ്ഞു. അവന്‍ എന്‍റെ പടത്തില്‍ ചാന്‍സ് ചോദിച്ച ആളാണ്. ഞാന്‍ മേനോനല്ല, നാഷണല്‍ അവാര്‍ഡ് വാങ്ങിച്ച ആളല്ല'' - ബിനീഷ് പറഞ്ഞു. എനിക്ക് വിദ്യാഭ്യാസമില്ല, അതോണ്ട് ഞാന്‍ എഴുതിക്കൊണ്ടുവന്നതാണെന്ന് പറഞ്ഞ് അദ്ദേഹം നിറകണ്ണുകളോടെ കയ്യിലുള്ള കുറിപ്പ് വായിച്ചു. കുറിപ്പ് പൂര്‍ത്തിയാക്കിയതിന് ശേഷം യാത്ര പറഞ്ഞിറങ്ങുകയും ചെയ്തു. വേദി വിട്ട ബിനീഷിനെ വലിയ കയ്യടികളോടെയാണ് വിദ്യാര്‍ത്ഥികള്‍ സ്വീകരിച്ചത്. സംഭവം വിവാദമായതോടെ മന്ത്രി എ കെ ബാലനെ നേരിട്ട് കണ്ട് കാര്യങ്ങൾ വിശദീകരിക്കുമെന്ന് കോളേജ് പ്രിൻസിപ്പല്‍ ഡോക്ടർ കുലാസ് പറഞ്ഞു.

  • " class="align-text-top noRightClick twitterSection" data="">

Intro:Body:Conclusion:
Last Updated : Nov 1, 2019, 9:23 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.