ETV Bharat / sitara

Simbu Cries on Stage |'ഒരുപാട് പ്രശ്‌നങ്ങള്‍ ഉണ്ട്' ; പൊതുവേദിയില്‍ പൊട്ടിക്കരഞ്ഞ് ചിമ്പു - പൊട്ടിക്കരഞ്ഞ് ചിമ്പു

പൊതുവേദിയില്‍ പൊട്ടിക്കരഞ്ഞ് ചിമ്പു (Simbu cries on stage). സംഭവം 'മാനാട്' (Maanaadu) എന്ന ചിത്രത്തിന്‍റെ പ്രമോഷന്‍ പരിപാടിയില്‍

Simbu crying during Maanaadu promotion  Simbu emotional speech at Maanaadu movie event  Simbu crying  Simbu crying Maanaadu promotion  Simbu emotional speech  Maanaadu promotion  Simbu Maanaadu promotion  Simbu Maanaadu movie event  Simbu crying speech  Simbu Maanaadu  Venkat Prabhu  Simbu Venkat Prabhu  Maannadu release  Simbu Abdul Khalid Maanaadu  Science fiction thriller Maanaadu  Kalyani Priyadarshan Maanaadu  Simbu  പൊതുവേദിയില്‍ പൊട്ടിക്കരഞ്ഞ് ചിമ്പു  പൊട്ടിക്കരഞ്ഞ് ചിമ്പു  ചിമ്പു  മാനാട് വേദിയില്‍ പൊട്ടിക്കരഞ്ഞ് ചിമ്പു
Simbu crying speech | Maanaadu 'ഒരുപാട് പ്രശ്‌നങ്ങള്‍ ഉണ്ട്..'; പൊതുവേദിയില്‍ പൊട്ടിക്കരഞ്ഞ് ചിമ്പു; ആശ്വസിപ്പിച്ച് ആരാധകര്‍
author img

By

Published : Nov 18, 2021, 7:12 PM IST

Updated : Nov 19, 2021, 11:48 AM IST

പൊതുവേദിയില്‍ പൊട്ടിക്കരഞ്ഞ് തെന്നിന്ത്യന്‍ സൂപ്പര്‍ താരം ചിമ്പു (Simbu). താരത്തിന്‍റെ ഏറ്റവും പുതിയ ചിത്രമായ മാനാടിന്‍റെ (Maanaadu) പ്രമോഷന്‍ പരിപാടിയില്‍ ആരാധകരെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് ചിമ്പു വികാരാധീനനായത്. ജീവിതത്തില്‍ ഒരുപാട് പ്രശ്‌നങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുകയാണെന്നും തനിക്ക് വേണ്ടത് ആരാധകരുടെ സ്‌നേഹവും പിന്തുണയും മാത്രമാണെന്നും പറഞ്ഞ് നടന്‍ വിതുമ്പി.

'വെങ്കട്ട് പ്രഭുവുമായി (Venkat Prabhu) ഒരുപാട് വര്‍ഷത്തെ പരിചയമുണ്ട്. പല കഥകളും ഞങ്ങള്‍ തമ്മില്‍ ചര്‍ച്ച ചെയ്യാറുണ്ട്. പക്ഷേ പടം വരുമ്പോള്‍ അതില്‍ നായകന്‍ വേറെ നടനായിരിക്കും. ഈ ചിത്രത്തെ കുറിച്ച് ഒരേയൊരു ലൈന്‍ മാത്രമാണ് പറഞ്ഞത്. അങ്ങനെയാണ് അബ്‌ദുല്‍ ഖാലിഖ് (Abdul Khalid) എന്ന കഥാപാത്രത്തെ കുറിച്ച് എന്നോട് പറയുന്നത്. അതെനിക്ക് ഇഷ്‌ടപ്പെടുകയും താത്‌പര്യം പ്രകടിപ്പിക്കുകയും ചെയ്‌തു. ഈ ചിത്രം ബിഗ്‌ സ്‌ക്രീനില്‍ കാണുമ്പോള്‍ നിങ്ങള്‍ക്ക് ഇഷ്‌ടപ്പെടും. ചിത്രത്തിന്‍റെ പിന്നില്‍ പ്രവര്‍ത്തിച്ചവരെല്ലാം കഠിനാധ്വാനം ചെയ്‌തിട്ടുണ്ട്.

പൊതുവെ ഞാന്‍ പലയിടത്തും സിനിമയെ കുറിച്ചാണ് സംസാരിച്ചിട്ടുള്ളത്. ഇനി എന്ത് പറയണമെന്ന് എനിക്കറിയില്ല. എനിക്ക് വല്ലാത്ത വേദന തോന്നുന്നു. ഞാന്‍ ഒരുപാട് പ്രശ്‌നങ്ങളും വിഷമങ്ങളും അഭിമുഖീകരിക്കുന്നുണ്ട്. അതെന്നെ ശരിക്കും ബുദ്ധിമുട്ടിക്കുന്നുണ്ട്. എന്‍റെ പ്രശ്‌നങ്ങള്‍ ഞാന്‍ കൈകാര്യം ചെയ്‌തോളാം, പക്ഷേ ദയവായി നിങ്ങള്‍ എനിക്ക് കരുതല്‍ നല്‍കണം.' -ചിമ്പു പറഞ്ഞു.

Also Read:Marakkar | Alphonse Puthren | 'കാലാപാനിയേക്കാള്‍ വലിയ സിനിമ'; മരക്കാര്‍ കണ്ട്‌ അല്‍ഫോണ്‍സ് പുത്രന്‍

അതേസമയം പൊതുവേദിയില്‍ പൊട്ടിക്കരഞ്ഞ താരത്തെ ആരാധകര്‍ ആശ്വസിപ്പിച്ചു. 'അണ്ണാ, കരയാതെ, ഞങ്ങളുണ്ട്... നിങ്ങളില്ലാതെ ഞങ്ങളില്ല, തലൈവാ ഞങ്ങളുണ്ട്..' -ഇപ്രകാരം ആരാധകര്‍ സദസ്സില്‍ നിന്ന് വിളിച്ചുപറഞ്ഞു.

നേരത്തെ ചിത്രവുമായി ബന്ധപ്പെട്ട് ഏറെ വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. 'മാനാട്' റിലീസ് തടയാനും ശ്രമം നടന്നിരുന്നു. തുടര്‍ന്ന് ചിത്രത്തിന്‍റെ റിലീസ് അനിശ്ചിതത്വത്തിലാവുകയായിരുന്നു.

വിവാദങ്ങള്‍ക്കൊടുവില്‍ നവംബര്‍ 25നാണ് 'മാനാട്' (Maannadu release) പ്രേക്ഷകര്‍ക്ക് മുമ്പിലെത്തുന്നത്. റിലീസ് പ്രഖ്യാപിച്ചതിന് പിന്നാലെ താരത്തിന് വധഭീഷണി നേരിടേണ്ടി വന്നു. ചിത്രത്തിന്‍റെ റിലീസ് വൈകിയതും നടനെ അസ്വസ്ഥനാക്കിയിരുന്നു.

വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന സയന്‍സ് ഫിക്ഷന്‍ ത്രില്ലര്‍ (Science fiction thriller) ചിത്രമാണ് 'മാനാട്'. ചിത്രത്തില്‍ കല്യാണി പ്രിയദര്‍ശനാണ് (Kalyani Priyadarshan) നായിക. എസ്‌.ജെ സൂര്യയും ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

Last Updated : Nov 19, 2021, 11:48 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.