ETV Bharat / sitara

സ്കൂളില്‍ പഠിക്കുമ്പോള്‍ തൻ്റെ ഹോംവർക്ക് കളവ് പോവാറുണ്ടായിരുന്നെന്ന് സിദ്ധാര്‍ത്ഥ്; റാഫേൽ രേഖ മോഷണത്തെ പരിഹസിച്ച് താരം - sidharth

റാഫേല്‍, പരാജയം, കളളന്‍, എന്നീ ഹാഷ് ടാഗുകളോടെയാണ് സിദ്ധാർത്ഥ് ട്വീറ്റ് ചെയ്തിരിക്കുന്നത്.

rafale1
author img

By

Published : Mar 8, 2019, 1:10 PM IST

ചെന്നൈ: റാഫേൽ വിമാന ഇടപാടുമായി ബന്ധപ്പെട്ട രേഖകള്‍ പ്രതിരോധ മന്ത്രാലയത്തില്‍ നിന്ന് മോഷ്ടിക്കപ്പെട്ടെന്ന കേന്ദ്രത്തിൻ്റെ വാദത്തെ പരിഹസിച്ച്‌ തമിഴ് താരം സിദ്ധാര്‍ത്ഥ്. സ്കൂളില്‍ വച്ച്‌ തൻ്റെ ഹോംവര്‍ക്കും ഇതുപോലെ കളവ് പോവാറുണ്ടായിരുന്നെന്നാണ് സിദ്ധാര്‍ത്ഥ് പറയുന്നത്. ട്വിറ്ററിലൂടെയാണ് സിദ്ധാര്‍ഥിൻ്റെ പ്രതികരണം.

'ഞാന്‍ സ്കൂളില്‍ പഠിക്കുമ്പോൾ എൻ്റെ ഹോംവര്‍ക്ക് ഇതുപോലെ കളവ് പോവാറുണ്ടായിരുന്നു. അന്ന് അധ്യാപകന്‍ റൂളർ കൊണ്ട് എന്നെ അടിക്കുകയും കാല്‍മുട്ടില്‍ നിര്‍ത്തിക്കുകയും ചെയ്യുമായിരുന്നു,' സിദ്ധാര്‍ത്ഥ് ട്വിറ്ററിൽ കുറിച്ചു. 'റാഫേല്‍, പരാജയം, കളളന്‍, എൻ്റെ ഹോം വര്‍ക്ക് പട്ടി തിന്നു' എന്നീ ഹാഷ് ടാഗുകളോടെയാണ് അദ്ദേഹം ട്വീറ്റ് ചെയ്തിരിക്കുന്നത്.

റാഫേല്‍ വിമാന ഇടപാടുമായി ബന്ധപ്പെട്ട രേഖകള്‍ പ്രതിരോധമന്ത്രാലയത്തില്‍ നിന്ന് മോഷ്ടിക്കപ്പെട്ട വിവരം കഴിഞ്ഞ ദിവസമാണ് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചത്. കഴിഞ്ഞ ദിവസം അധ്യാപികയും എഴുത്തുകാരിയുമായ ദീപ നിശാന്തും സംഭവത്തെ ട്രോളി രംഗത്തുവന്നിരുന്നു. കവിതാ മോഷണ വിവാദവുമായി ബന്ധപ്പെട്ട് നിരന്തരം ആക്രമണത്തിന് വിധേയയായ അവര്‍ തൻ്റെ ഇക്കാര്യത്തിലുള്ള നിലപാട് ബോധ്യപ്പെടുത്തിയിട്ടും ഇപ്പോഴും അധിക്ഷേപങ്ങള്‍ തുടരുന്നുണ്ട്. അതുകൊണ്ടു തന്നെ ഇതേ നാണയത്തില്‍ തന്നെയായിരുന്നു ദീപ നിശാന്തിൻ്റെട്രോള്‍ പ്രതികരണവും.

Intro:Body:

സ്കൂളില്‍ പഠിക്കുമ്പോള്‍ തന്റെ ഹോംവര്‍ക്കും കളവ് പോവാറുണ്ടായിരുന്നെന്ന് സിദ്ധാര്‍ത്ഥ്; റാഫേൽ രേഖ മോഷണത്തെ പരിഹസിച്ച് താരം

ചെന്നൈ: റാഫേൽ വിമാന ഇടപാടുമായി ബന്ധപ്പെട്ട രേഖകള്‍ പ്രതിരോധ മന്ത്രാലയത്തില്‍ നിന്ന് മോഷ്ടിക്കപ്പെട്ടെന്ന കേന്ദ്രത്തിന്റെ വാദത്തെ പരിഹസിച്ച്‌ തമിഴ് താരം സിദ്ധാര്‍ത്ഥ്. സ്കൂളില്‍ വച്ച്‌ തന്റെ ഹോംവര്‍ക്കും ഇതുപോലെ കളവ് പോവാറുണ്ടായിരുന്നെന്നാണ് സിദ്ധാര്‍ത്ഥ് പറയുന്നത്. ട്വിറ്ററിലൂടെയാണ് സിദ്ധാര്‍ഥിന്റെ പ്രതികരണം.

'ഞാന്‍ സ്കൂളില്‍ പഠിക്കുമ്പോൾ എന്റെ ഹോംവര്‍ക്ക് ഇതുപോലെ കളവ് പോവാറുണ്ടായിരുന്നു. അന്ന് അധ്യാപകന്‍ റൂളർ കൊണ്ട് എന്നെ അടിക്കുകയും കാല്‍മുട്ടില്‍ നിര്‍ത്തിക്കുകയും ചെയ്യുമായിരുന്നു,' സിദ്ധാര്‍ത്ഥ് ട്വിറ്ററിൽ കുറിച്ചു. 'റാഫേല്‍, പരാജയം, കളളന്‍, എന്റെ ഹോം വര്‍ക്ക് പട്ടി തിന്നു' എന്നീ ഹാഷ് ടാഗുകളോടെയാണ് അദ്ദേഹം ട്വീറ്റ് ചെയ്തിരിക്കുന്നത്. 

റാഫേല്‍ വിമാന ഇടപാടുമായി ബന്ധപ്പെട്ട രേഖകള്‍ പ്രതിരോധമന്ത്രാലയത്തില്‍ നിന്ന് മോഷ്ടിക്കപ്പെട്ട വിവരം കഴിഞ്ഞ ദിവസമാണ് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചത്. കഴിഞ്ഞ ദിവസം അധ്യാപികയും എഴുത്തുകാരിയുമായ ദീപ നിശാന്തും സംഭവത്തെ ട്രോളി രംഗത്തുവന്നിരുന്നു. കവിതാ മോഷണ വിവാദവുമായി ബന്ധപ്പെട്ട് നിരന്തരം ആക്രമണത്തിന് വിധേയയായ അവര്‍ തന്റെ ഇക്കാര്യത്തിലുള്ള നിലപാട് ബോധ്യപ്പെടുത്തിയിട്ടും ഇപ്പോഴും അധിക്ഷേപങ്ങള്‍ തുടരുന്നുണ്ട്. അതുകൊണ്ടു തന്നെ ഇതേ നാണയത്തില്‍ തന്നെയായിരുന്നു ദീപ നിശാന്തിന്റെ ട്രോള്‍ പ്രതികരണവും.

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.