അപ്രതീക്ഷിത വിയോഗം, വളരെ നേരത്തെ ആയിപ്പോയി ഈ വേർപാട്. സ്വർഗത്തിന് മറ്റൊരു സുവർണ താരത്തെ ലഭിച്ചു, സിദ്ധാര്‍ഥ് ശുക്ലയുടെ വിയോഗത്തിന്‍റെ ഞെട്ടലില്‍ അടുപ്പക്കാരും ആരാധകരും കുറിക്കുന്നു. ബോളിവുഡും ഹിന്ദി ടെലിവിഷൻ രംഗത്തെ പ്രമുഖരും തങ്ങളുടെ സഹതാരത്തിന്‍റെ നഷ്‌ടത്തിന്‍റെ വേദനയിലാണ്. ഹൃദയാഘാതത്തെ തുടർന്നാണ് 40 വയസുകാരൻ നടൻ മരിച്ചത്.
ബാലിക വധു എന്ന പരമ്പരയിലൂടെ മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയതാരമായ സിദ്ധാർഥ് ശുക്ലയുടെ വേർപാടിൽ ആരാധകരും അതീവദുഖം രേഖപ്പെടുത്തി. ബിഗ് ബോസ് വിജയി കൂടിയായ സിദ്ധാർഥിന്‍റെ മരണത്തിന് പിന്നാലെ, അഞ്ച് വര്‍ഷം മുന്‍പ് ജീവനൊടുക്കിയ, ബാലിക വധു എന്ന പരമ്പരയിലെ നായിക പ്രത്യുഷ ബാനർജിയെയും അനുസ്‌മരിക്കുകയാണ് ആരാധകര്‍.
-
Three of them., 🥺💔
— Anjali 안잘리 ♥️ (@_anjaliofficial) September 2, 2021 " class="align-text-top noRightClick twitterSection" data="
End of Balika Vadhu Era.
May his soul rest in peace 🙏. #SidharthShukla pic.twitter.com/GiCOYrbJeP
">Three of them., 🥺💔
— Anjali 안잘리 ♥️ (@_anjaliofficial) September 2, 2021
End of Balika Vadhu Era.
May his soul rest in peace 🙏. #SidharthShukla pic.twitter.com/GiCOYrbJePThree of them., 🥺💔
— Anjali 안잘리 ♥️ (@_anjaliofficial) September 2, 2021
End of Balika Vadhu Era.
May his soul rest in peace 🙏. #SidharthShukla pic.twitter.com/GiCOYrbJeP
സീരിയലിലെ ഇരുവരുടെയും ചിത്രങ്ങൾ അവര്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ച് വേദന കുറിക്കുന്നു. ബാലിക വധുവിലെ നായകനെയും നായികയെയും നഷ്‌ടപ്പെട്ടതിനെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നു.
ബാലിക വധുവിലെ ദാദി സായായി അഭിനയിച്ച സുരേഖ സിക്രി ഇക്കഴിഞ്ഞ ജൂലൈയിലാണ് അന്തരിച്ചത്. സീരിയലിലെ തങ്ങളുടെ ഇഷ്‌ടതാരങ്ങളെ നഷ്‌ടപ്പെട്ട ദുഖവും ആരാധകർ ട്വീറ്റുകളിൽ പങ്കുവയ്ക്കുന്നു.
ALSO READ: ബാലിക വധു ഫെയിം സിദ്ധാർഥ് ശുക്ല അന്തരിച്ചു
2016ലാണ് പ്രത്യുഷയെ ബാങ്കൂർ നഗറിലെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. താരത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പ്രത്യുഷയുടെ ആൺസുഹൃത്ത് രാഹുൽരാജ് സിംഗിനെതിരെ നടിയുടെ വീട്ടുകാർ ആരോപണമുയർത്തിയിരുന്നു. ഇയാളെ ആത്മഹത്യ പ്രേരണാകുറ്റം ചുമത്തി അറസ്റ്റ് ചെയ്യുകയും പിന്നീട് ജാമ്യത്തിൽ വിടുകയും ചെയ്‌തു.
ടിവി ഷോകളിലും പരമ്പരകളിലും സജീവ സാന്നിധ്യമായിരുന്ന സിദ്ധാർഥ് ശുക്ലയെ വ്യാഴാഴ്‌ച പുലർച്ചെ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ താരത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.