ETV Bharat / sitara

സജിയെ പോലെയല്ല, ഷമ്മിയെ പോലെയാണ് ഞാൻ; ശ്യാം പുഷ്കരൻ - സജിയെ പോലെയല്ല, ഷമ്മിയെ പോലെയാണ് ഞാൻ; ശ്യാം പുഷ്കകൻ

സ്ത്രീ കഥാപാത്രങ്ങളെ സൃഷ്ടിക്കുമ്പോള്‍ താന്‍ കൂടുതല്‍ ശ്രദ്ധിക്കാറുണ്ടെന്ന് ശ്യാം പുഷ്കരന്‍ പറയുന്നു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ശ്യാമിന്‍റെ വെളിപ്പെടുത്തല്‍.

ശ്യാം പുഷ്കരൻ
author img

By

Published : Aug 19, 2019, 1:58 PM IST

അക്രമം കൈവെടിയാന്‍ പുരുഷന്മാരെ പ്രേരിപ്പിക്കുകയാണ് സിനിമകളിലൂടെ ലക്ഷ്യമിടുന്നതെന്ന് തിരക്കഥാകൃത്ത് ശ്യാം പുഷ്‌കരന്‍. ഒരു ഫെമിനിസ്റ്റ് ആകാൻ ആഗ്രഹിക്കുന്നയാളാണ് താനെന്നും സ്ത്രീ കഥാപാത്രങ്ങൾക്ക് കാര്യമായ പരിഗണന സിനിമകൾ നല്‍കാറില്ലെന്നും ശ്യാം വെളിപ്പെടുത്തി.

"കംപ്ലീറ്റ് മാന്‍ എന്ന സങ്കല്‍പമാണ് പുരുഷന്മാരില്‍ സമ്മര്‍ദ്ദം സൃഷ്ടിക്കുന്നത്. കരുത്തരായിരിക്കുക, കരയരുത് എന്നാണ് കംപ്ലീറ്റ് മാന്‍ സങ്കല്‍പം. ഇതാണ് ആക്രമണോത്സുകതയുടെ അടിസ്ഥാനം. വികാരഭരിതരാകുന്നതില്‍ തെറ്റില്ലെന്നാണ് എനിക്ക് പുരുഷന്മാരോട് പറയാനുള്ളത്". ശ്യാം പറഞ്ഞു. കുമ്പളങ്ങി നൈറ്റ്സിലെ സജി എന്ന കഥാപാത്രത്തെക്കാളും ഷമ്മിയോടാണ് തനിക്ക് സാമ്യമെന്നും ചിത്രത്തിന്‍റെ തിരക്കഥാകൃത്തായ ശ്യാം വ്യക്തമാക്കി. 'ഷമ്മിയെപ്പോലെ ആഹാരം കഴിക്കാന്‍ എനിക്കും പ്രത്യേകം പ്ലേറ്റൊക്കെയുണ്ട്. ആ കഥാപാത്രത്തിന്‍റെ രൂപീകരണവേള എനിക്ക് എന്‍റെയുള്ളിലേക്ക് തന്നെ നോക്കാനുള്ള സന്ദര്‍ഭമായിരുന്നു. എന്നാല്‍ സൗബിന്‍ ഷാഹിര്‍ അവതരിപ്പിച്ച 'സജി'യെ എഴുതുന്ന സമയത്ത് ഉദാഹരണങ്ങള്‍ക്കായി ചുറ്റുപാടിലേക്കുമാണ് നോക്കിയത്', ശ്യാം പറയുന്നു.

ഫഹദ് ഫാസിലിനോട് ഷമ്മി എന്ന കഥാപാത്രത്തെക്കുറിച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് സംസാരിച്ചിരുന്നു. തിയേറ്ററുകളില്‍ വിജയിക്കുന്ന സിനിമകള്‍ ചെയ്യുന്നതിനിടയിലാണ് അദ്ദേഹം ഈ സിനിമ ചെയ്യാന്‍ തയ്യാറായത്. ഈ കഥാപാത്രമാകാന്‍ തയ്യാറല്ലെങ്കിലും കുഴപ്പമില്ലെന്ന് താന്‍ ഫഹദിനോട് പറഞ്ഞു. പക്ഷേ ധൈര്യസമേതം അദ്ദേഹം ആ കഥാപാത്രം ഏറ്റെടുത്തു. തങ്ങളുടെ പ്രതിച്ഛായക്കുറിച്ച് ചിന്തിക്കുന്ന പലരും ഇതിന് തയ്യാറാകില്ലെന്നും ശ്യാം പുഷ്കരന്‍ പറഞ്ഞു.

Intro:Body:

entertainment

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.