ETV Bharat / sitara

'ലാലേട്ടന് 'രാജാവിന്‍റെ മകന്‍' എങ്കില്‍ ദുല്‍ഖറിന് 'കുറുപ്പ്'... 'കുറുപ്പി'ന്‍റെ കണക്ക് പുസ്‌തകം ചരിത്രമാകും': ശ്രീകുമാര്‍ മേനോന്‍ - രാജാവിന്‍റെ മകന്‍

'രാജാവിന്‍റെ മകന്‍' മോഹന്‍ലാലിന് (Rajavinte Makan Mohanlal) നേടിക്കൊടുത്തത് എന്താണോ അതുപോലെ 'കുറുപ്പ്' ദുല്‍ഖറിനും (Kurup Dulquer Salmaan) നേടി കൊടുക്കുമെന്ന് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ (Shrikumar Menon).

Shrikumar Menon compared Mohanlal Rajavinte Makan and Dulquer Salmaan Kurup  Shrikumar Menon compared Rajavinte Makan and Kurup  Shrikumar Menon compared Mohanlal and Dulquer Salmaan  Rajavinte Makan Mohanlal  Kurup Dulquer Salmaan  Shrikumar Menon  മോഹന്‍ലാല്‍ 'രാജാവിന്‍റെ മകന്‍'  കുറുപ്പ്' ദുല്‍ഖര്‍ സല്‍മാന്‍  ദുല്‍ഖര്‍ സല്‍മാന്‍ കുറുപ്പ്  ദുല്‍ഖര്‍ സല്‍മാന്‍  കുറുപ്പ്  രാജാവിന്‍റെ മകന്‍ മോഹന്‍ലാല്‍  രാജാവിന്‍റെ മകന്‍  മോഹന്‍ലാല്‍
'ലാലേട്ടന് 'രാജാവിന്‍റെ മകന്‍' എങ്കില്‍ ദുല്‍ഖറിന് 'കുറുപ്പ്'... 'കുറുപ്പി'ന്‍റെ കണക്ക് പുസ്‌തകം ചരിത്രമാകും': ശ്രീകുമാര്‍ മേനോന്‍
author img

By

Published : Nov 15, 2021, 7:38 PM IST

വര്‍ഷങ്ങള്‍ക്ക് മുമ്പ് മോഹന്‍ലാലിന് 'രാജാവിന്‍റെ മകന്‍' നേടിക്കൊടുത്തത് എന്താണോ അതുപോലെ 'കുറുപ്പ്' ദുല്‍ഖറിനും നേടി കൊടുക്കുമെന്ന് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍. 'കുറുപ്പി'ല്‍ ദുല്‍ഖര്‍ അതിഗംഭീര പ്രകടനമാണ് കാഴ്ചവെച്ചതെന്നും 'കുറുപ്പ്' കണ്ട ശേഷം അദ്ദേഹം പറഞ്ഞു. ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെയാണ് അദ്ദേഹത്തിന്‍റെ ഈ വെളിപ്പെടുത്തല്‍.

'കുറുപ്പി'ന്‍റെ കണക്ക് പുസ്‌തകം ചരിത്രമാകുമെന്നും ഒരു നടന്‍ എന്നതിലുപരി ഒരു സ്‌റ്റാറിലേക്കുള്ള ദുൽഖറിന്‍റെ പരിണാമമാണ് 'കുറുപ്പെ'ന്നും അദ്ദേഹം പറഞ്ഞു. 'കുറുപ്പി'ന്‍റെ ഗ്ലോബൽ മാർക്കറ്റിങ്ങും ഇന്നവേറ്റീവായ പബ്ലിക് റിലേഷൻ രീതികളും മലയാള സിനിമയെ ലോക സിനിമ ലാൻഡ്സ്കേപ്പിൽ എത്തിച്ചെന്നും ദേശീയ- അന്തർദേശീയ മാർക്കറ്റിൽ ത്രില്ലടിപ്പിക്കുന്ന വിജയങ്ങൾ ഇനിയും ഉണ്ടാകട്ടെയെന്നും അദ്ദേഹം കുറിച്ചു.

  • " class="align-text-top noRightClick twitterSection" data="">

'ഇന്നലെ രാത്രി സെക്കന്‍റ്‌ ഷോയ്ക്ക് പാലക്കാട് ന്യൂ അരോമയിൽ കുറുപ്പ് കണ്ടു. സംവിധാനത്തിലും സംഗീതത്തിലും പെർഫോമൻസിലുമെല്ലാം ഒരു ഇന്‍റർനാഷണൽ ത്രില്ലറിന്‍റെ സ്വഭാവം പുലർത്താൻ കുറുപ്പിന് കഴിഞ്ഞു. കൊറോണക്കാലത്ത് ഒടിടി പ്ളാറ്റ്‌ഫോമിന്‍റെ സാധ്യതയിൽ ലോകോത്തര സീരീസുകളുടെയും സിനിമകളുടെയും മേക്കിങ് സ്‌റ്റൈലും വാല്യൂസും അനുഭവിക്കാൻ നമുക്ക് അവസരവും സമയവും ലഭിച്ചു.

കുറച്ചു മെനക്കട്ടാൽ നമ്മുടെ സിനിമയും ഇങ്ങനെ എടുക്കാമല്ലോ എന്ന് നാമോരോരുത്തരും മനസിൽ പറഞ്ഞു. കുറുപ്പത് സ്ക്രീനിൽ കാണിച്ചു തന്നു. ദുൽഖർ അതിഗംഭീര പെർഫോമൻസാണ്. ആക്ടർ എന്നതിലുപരി ഒരു സ്‌റ്റാറിലേയ്ക്കുള്ള ദുൽഖറിന്‍റെ പരിണാമമാണ് കുറുപ്പ്. രാജാവിന്‍റെ മകൻ ലാലേട്ടന് എന്തു ചെയ്തോ, ദുൽഖറിനത് 'കുറുപ്പ്' ചെയ്യുമെന്ന് ഞാൻ വിശ്വസിക്കുന്നു.

സുഷിൻ ശ്യാമിന്‍റെ സംഗീതം ഗ്ലോബലാണ്. അത്യുജ്ജലമാണ് ഷൈൻ ടോം ചാക്കോ. വല്ലാതെ ഭയപ്പെടുത്തുന്ന വില്ലൻ. ഷൈൻ നമ്മെ കൂടുതൽ അമ്പരപ്പിക്കും കഥാപാത്രങ്ങളിലൂടെയും നേട്ടങ്ങളിലൂടെയും!

ബംഗ്ലന്‍റെ പ്രൊഡക്ഷൻ ഡിസൈൻ സത്യസന്ധമായ ഫീൽ സിനിമയ്ക്ക് നൽകുന്നു. സ്വഭാവികത സൃഷ്‌ടിക്കുന്ന സത്യസന്ധമായ നിറങ്ങൾ. ആക്ച്വൽ ലൊക്കേഷനിലല്ല പലതും ഷൂട്ട് ചെയ്തിരിക്കുന്നത്. എന്നാൽ യഥാർഥം എന്ന ഫീൽ കാഴ്ചയിലുടനീളം നൽകുന്നത് ബംഗ്ലന്‍റെ മിടുക്കാണ്. അടുത്ത സാബു സിറിലാണ് ബംഗ്ലൻ!

കഥയുടെ മർമ്മം അറിഞ്ഞുള്ള വിവേക് ഹർഷന്‍റെ ഷാർപ്പ് എഡിറ്റിങ്. സംവിധായകൻ ശ്രീനാഥ് ഒരുപാട് റിസർച്ച് ചെയ്‌തിട്ടുണ്ടെന്നും പ്രീ പ്രൊഡക്ഷൻ ചെയ്‌തിട്ടുണ്ടെന്നും സിനിമ കണ്ടാൽ മനസിലാകും. കാരണം എളുപ്പമല്ല, ഇങ്ങനെ ഒരു കഥ വർക്ക് ചെയ്യാൻ. ആളുകളുടെ മനസിൽ വാർത്തകളിലൂടെയും കേട്ടുകേൾവികളിലൂടെയും പലരീതിയിൽ പതിഞ്ഞ ഒരു കഥയാണ്.

വിശ്വാസയോഗ്യമായി ആ കഥ അവതരിപ്പിക്കൽ അത്ര എളുപ്പമല്ല. റിസർച്ചിന്‍റെ അത്യുത്സാഹം സംവിധാനത്തിൽ കാണുന്നുണ്ട്. എല്ലാ ഫിലിം മേക്കേഴ്‌സിനും ഒരുകാര്യം കുറുപ്പ് പറഞ്ഞു തരുന്നുണ്ട്, അധികമായ റിസർച്ചും തളരാത്ത പ്രീപ്രൊഡക്ഷനും അളവില്ലാത്ത തയ്യാറെടുപ്പുകളും അത്യുഗ്രൻ സിനിമയേ സംഭവിപ്പിക്കു!

'കുറുപ്പി'ന്‍റെ ഗ്ലോബൽ മാർക്കറ്റിങ്ങും ഇന്നവേറ്റീവായ പബ്ലിക് റിലേഷൻ രീതികളും മലയാള സിനിമയെ ലോക സിനിമ ലാൻഡ്സ്കേപ്പിൽ കൊണ്ടുപോകാൻ നമുക്കുള്ള ആഗ്രഹം നിറവേറ്റി. പാൻ ഇന്ത്യ-ഗ്ലോബൽ ശ്രദ്ധ കുറുപ്പിന് ലഭിച്ചത് മലയാള സിനിമയുടെ നല്ല നാളെയാണ്. ശുഭ വാർത്തയാണ്. ദേശീയ- അന്തർദേശീയ മാർക്കറ്റിൽ ത്രില്ലടിപ്പിക്കുന്ന വിജയങ്ങൾ ഇനിയും കുറിക്കാനാവട്ടെ.

'കുറുപ്പി'ന്‍റെ കണക്ക് പുസ്തകം ചരിത്രമാകും; ഉറപ്പ്. സന്തോഷം ദുൽഖർ, ഈ വലിയ ശ്രമത്തിന് ഇന്ധനം പകർന്നതിന്. സിനിമ തിയേറ്ററിൽ തന്നെ പ്രദർശിപ്പിച്ചതിന്. സിനിമ കഴിഞ്ഞ് രാത്രി 12ന് പുറത്തിറങ്ങുമ്പോൾ ലേറ്റ്‌നൈറ്റ് ഷോയ്ക്കുള്ള തിരക്കായിരുന്നു പുറത്ത്.' -ശ്രീകുമാര്‍ മേനോന്‍ ഫേസ്‌ബുക്കില്‍ കുറിച്ചു.

Also Read: 'ഞാന്‍ ജീവിച്ചത് ധര്‍മ്മം നടപ്പിലാക്കാന്‍'; 4 മില്യണ്‍ കാഴ്‌ച്ചക്കാരുമായി പൃഥ്വിരാജ് ടീസര്‍ ട്രെന്‍ഡിങില്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.