തിരുവനന്തപുരം : പ്രേമം എന്ന ചിത്രത്തിലൂടെ ഗിരിരാജൻ കോഴിയായി എത്തി പ്രേക്ഷകശ്രദ്ധ നേടിയ താരമാണ് ഷറഫുദ്ദീൻ. പിന്നീട് ഹാപ്പി വെഡ്ഡിങ്, പാവാട, പ്രേതം തുടങ്ങി നിരവധി ചിത്രങ്ങളിൽ ഹാസ്യതാരമായി ഷറഫുദ്ദീൻ തിളങ്ങി. ഫഹദ് ചിത്രം 'വരത്തനി'ലെ ജോസി എന്ന നെഗറ്റീവ് കഥാപാത്രമാണ് ഷറഫുദീൻ്റെ ഹാസ്യനടൻ എന്ന ഇമേജ് മാറ്റിയെടുക്കാൻ സഹായിച്ചത്. ചിത്രത്തിലെ നെഗറ്റീന് ടച്ചുള്ള മാസ് വില്ലനെ ആരാധകർ ഏറ്റെടുത്തു.
- " class="align-text-top noRightClick twitterSection" data="">
താരത്തിൻ്റെ മാസ് എൻട്രി വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. അടിക്കൂട്ടത്തിന് ഇടയില്‍ നിന്നും നടന്ന് വരുന്ന ഷറഫുദ്ദിനെ ഹര്‍ഷാരവത്തോടെയാണ് കോളേജ് വിദ്യാര്‍ത്ഥികള്‍ സ്വീകരിക്കുന്നത്. ഷറഫുദ്ദീൻ്റെ മരണമാസ് എന്‍ട്രി ആരോ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു.