ഷാജി എന്‍ കരുണ്‍ സംവിധാനം ചെയ്ത് ഷെയിന്‍ നിഗം, എസ്തര്‍ അനില്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാകുന്ന ചിത്രമാണ് 'ഓള്'. കാത്തിരിപ്പിന് വിരാമമിട്ട് സെപ്റ്റംബര്‍ 20ന് ചിത്രം തിയറ്ററുകളിലെത്തും.
- " class="align-text-top noRightClick twitterSection" data="">
ടി ഡി രാമകൃഷ്ണനാണ് ഓളിന് തിരക്കഥ രചിച്ചിരിക്കുന്നത്. പ്രായപൂര്‍ത്തിയാവും മുന്‍പ് കൂട്ട ബലാത്സംഗത്തിന് ഇരയായി കായലില്‍ ഉപേക്ഷിക്കപ്പെട്ട മായ എന്ന പെണ്‍കുട്ടിയുടെ കഥയാണ് ചിത്രം പറയുന്നത്. വാസു എന്ന ചിത്രകാരനെയാണ് ഷെയ്ന്‍ ഇതില്‍ അവതരിപ്പിക്കുന്നത്. ഇവര്‍ രണ്ട് പേരും തമ്മിലുള്ള ബന്ധമാണ് ചിത്രത്തിന്‍റെ പ്രമേയം. ചിത്രത്തിന്‍റെ ട്രെയിലറും അണിയറപ്രവർത്തകർ പുറത്ത് വിട്ടു. ദൃശ്യത്തിലൂടെ മലയാളസിനിമയിലെത്തിയ എസ്തര്‍ അനില്‍ ആദ്യമായി നായികയാവുന്ന ചിത്രമാണിത്.
കഴിഞ്ഞവര്‍ഷത്തെ ഐ എഫ് എഫ് ഐയില്‍ ഇന്ത്യന്‍ പനോരമയുടെ ഉദ്ഘാടന ചിത്രവും 'ഓള്' ആയിരുന്നു. ചിത്രത്തിലെ ഛായാഗ്രഹണത്തിന് അടുത്തിടെ അന്തരിച്ച എം ജെ രാധാകൃഷ്ണന് ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നു. കാദംബരി ശിവായ, കനി കുസൃതി, കാഞ്ചന, പി ശ്രീകുമാര്‍, എസ് ഗോപാലകൃഷ്ണന്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു.