ആനി എന്ന നടിയെ മലയാളികൾക്ക് അത്ര എളുപ്പം മറക്കാനാവില്ല. സിനിമ വിട്ട് കുടുംബ ജീവിതത്തിന്റെ തിരക്കുകളിൽ ജീവിക്കുമ്പോഴും ടെലിവിഷൻ പരിപാടിയുമായി ആനി ഇപ്പോഴും പ്രേക്ഷകർക്കൊപ്പമുണ്ട്. ആനിയുടെ ജന്മദിനമായിരുന്നു കഴിഞ്ഞ ദിവസം. ജന്മദിന നാളിൽ പ്രിയപ്പെട്ടവൾക്ക് ആശംസകൾ നേർന്ന് ആനിയുടെ ഭർത്താവും മലയാളത്തിന്റെ പ്രിയ സംവിധായകനുമായ ഷാജി കൈലാസ് ഫേസ്ബുക്കിൽ ആശംസ അറിയിച്ചു.
- " class="align-text-top noRightClick twitterSection" data="">
‘എന്നെ കൂടുതൽ നല്ല വ്യക്തിയാക്കാൻ പ്രേരിപ്പിക്കുന്ന പ്രിയപ്പെട്ടവൾക്ക് പിറന്നാൾ ആശംസകൾ. എപ്പോഴും എനിക്ക് നൽകുന്ന സ്നേഹത്തിനും കരുതലിനും നന്ദി. ഒരു ഭാര്യയിലും അമ്മയിലും ഏതൊരാളും ആഗ്രഹിക്കുന്ന എല്ലാം നിന്നിലുണ്ട്. ഓരോ ദിവസവും നിന്റെ മുഖത്ത് കൂടുതൽ മനോഹരമായ പുഞ്ചിരി വിരിയിക്കാൻ ഞാൻ ശ്രമിക്കും. നീ എന്റെ ഹൃദയത്തിൽ നിറയ്ക്കുന്നത് വർണിക്കാനാകാത്ത സന്തോഷമാണ്. ജന്മദിനാശംസകൾ ചിത്ര’– ഷാജി കൈലാസ് കുറിച്ചു.
ഏകദേശം മൂന്ന് വര്‍ഷത്തിനുള്ളില്‍ പതിനാറോളം ചലച്ചിത്രങ്ങളിലഭിനയിച്ച ആനി, 1993 ല്‍ ബാലചന്ദ്ര മേനോന്‍ സംവിധാനം ചെയ്ത ‘അമ്മയാണെ സത്യം’ എന്ന സിനിമയിലൂടെയാണ് അഭിനയ രംഗത്തെത്തിയത്. ഷാജി കൈലാസുമായുള്ള വിവാഹത്തോടെ അഭിനയ രംഗത്തോട് വിട പറഞ്ഞ ആനി ഇപ്പോള്‍ ഭര്‍ത്താവും മൂന്ന് മക്കളുമൊത്ത് തിരുവനന്തപുരത്താണ് താമസിക്കുന്നത്. ജോബിയുടേയും മറിയാമ്മ ജോബിയുടെയും മകളായി തിരുവനന്തപുരത്താണ് ആനിയുടെ ജനനം. ചെറുപ്പത്തില്‍ തന്നെ അമ്മയെ നഷ്ടമായ ആനി ഹോളി ഏഞ്ചല്‍സ് കോണ്വെന്റിലാണ് പഠിച്ചത്. പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ ദൂരദര്‍ശന്‍ ചാനലിന് വേണ്ടി ബാലചന്ദ്ര മേനോനെ അഭിമുഖം ചെയ്യാനെത്തിയ ആനിയെ അദ്ദേഹം തന്റെ സിനിമയിലേക്ക് നായികയായി ക്ഷണിച്ചു.
അങ്ങനെ 1993 ല്‍ 'അമ്മയാണെ സത്യം' എന്ന സിനിമയിലൂടെ ആനി തന്റെ കലാജീവിതം ആരംഭിച്ചു. തുടര്‍ന്ന് കുറച്ചു കാലം പഠനത്തിന്റെ തിരക്കിലായി സിനിമാ രംഗത്ത് നിന്ന് വിട്ട് നിന്ന ആനി ഷാജി കൈലാസ് സംവിധാനം ചെയ്ത 'രുദ്രാക്ഷം' എന്ന ആക്ഷന്‍ സിനിമയിലൂടെ സുരേഷ് ഗോപിയുടെ നായികയായി അഭിനയ രംഗത്ത് തിരിച്ചെത്തി. അക്ഷരം എന്ന സിനിമയിലും സുരേഷ് ഗോപിയുടെ നായികയായി. കമല്‍ സംവിധാനം ചെയ്ത 'മഴയെത്തും മുന്‍പേ' ആനിയുടെ അഭിനയ ജീവിതത്തിലെ മികച്ച ചിത്രങ്ങളിലൊന്നായി. തുടര്‍ന്ന് ധാരാളം ചിത്രങ്ങളില്‍ നായികയായി തിളങ്ങിയ ആനി ഷാജി കൈലാസുമായുള്ള വിവാഹത്തോടെ അഭിനയ ജീവിതത്തോട് വിട പറഞ്ഞു.