‘ചെന്നൈ എക്സ്‌പ്രസ്’എന്ന ചിത്രമിറങ്ങിയ സമയത്ത് ഭാഷാഭേദമില്ലാതെ തെന്നിന്ത്യ മൊത്തം പാടിനടന്ന ഗാനമാണ് 'ലുങ്കി ഡാൻസ്'. വീണ്ടുമിതാ, സാക്ഷാൽ ഷാരൂഖ് ഖാൻ തന്നെ ലുങ്കി ഡാൻസ് ഗാനത്തിനൊപ്പം ചുവടുവെയ്ക്കുകയാണ്. കരീബിയൻ പ്രീമിയർ ലീഗീൽ തന്‍റെ ടീം തുടർച്ചയായി മൂന്ന് തവണ വിജയം കൈവരിച്ചത് ആഘോഷിക്കാനായി സംഘടിപ്പിച്ച പാർട്ടിക്കിടയിലായിരുന്നു ഷാരൂഖ് ഖാന്‍റെ ലുങ്കി ഡാൻസ്.
കിങ്ങ് ഖാനും വിൻഡീസ് ക്രിക്കറ്റ് താരം വെയിൻ ബ്രാവോയും ലുങ്കി ഡാൻസിന് ചുവടുവെക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് ആഢംബരനൗകയിൽ വെച്ച് വിജയാഘോഷ പാർട്ടി സംഘടിപ്പിച്ചത്. ഷാരൂഖിനും ബ്രാവോയ്ക്കുമൊപ്പം ടീമിലെ നിരവധി കളിക്കാരും വിരുന്നിൽ പങ്കെടുത്തു. വിരുന്നില്‍ നിന്നുള്ള ദൃശ്യങ്ങൾ ടീമംഗങ്ങളും സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്. കരീബിയൻ പ്രീമിയർ ലീഗിൽ തുടർച്ചയായ മൂന്നാം ജയമാണ് ഷാരൂഖ് ഖാന്‍റെ ടീമായ ട്രിൻബാഗോ നൈറ്റ് റൈഡേഴ്‌സ് സ്വന്തമാക്കിയിരിക്കുന്നത്.
-
The champions DJ Bravo and King Khan dancing to Lungi Dance at the Carribean cruise party 😍 after the 3 big wins of TKR. pic.twitter.com/bz9cUtU2qo
— SRK Universe Fan Club (@SRKUniverse) September 9, 2019 " class="align-text-top noRightClick twitterSection" data="
">The champions DJ Bravo and King Khan dancing to Lungi Dance at the Carribean cruise party 😍 after the 3 big wins of TKR. pic.twitter.com/bz9cUtU2qo
— SRK Universe Fan Club (@SRKUniverse) September 9, 2019The champions DJ Bravo and King Khan dancing to Lungi Dance at the Carribean cruise party 😍 after the 3 big wins of TKR. pic.twitter.com/bz9cUtU2qo
— SRK Universe Fan Club (@SRKUniverse) September 9, 2019
-
SRK on the cruise party with the TKR players after the third win of TKR ❤️ pic.twitter.com/VIrvFdbJBK
— SRK Universe Fan Club (@SRKUniverse) September 9, 2019 " class="align-text-top noRightClick twitterSection" data="
">SRK on the cruise party with the TKR players after the third win of TKR ❤️ pic.twitter.com/VIrvFdbJBK
— SRK Universe Fan Club (@SRKUniverse) September 9, 2019SRK on the cruise party with the TKR players after the third win of TKR ❤️ pic.twitter.com/VIrvFdbJBK
— SRK Universe Fan Club (@SRKUniverse) September 9, 2019
ആനന്ദ് എല്‍ റായുടെ 'സീറോ'യിലാണ് ഷാരൂഖ് അവസാനമായി അഭിനയിച്ചത്. ചിത്രം ബോക്സ് ഓഫീസില്‍ പരാജയപ്പെട്ടതോടെ സിനിമകളില്‍ നിന്ന് ഒരു ഇടവേള എടുത്തിരിക്കുകയാണ് താരം. പുതിയ ചിത്രങ്ങൾക്കൊന്നും ഷാരൂഖ് ഇതുവരെ ഒപ്പുവച്ചിട്ടില്ല. കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കണം എന്നതിനാല്‍ പുതിയ ചിത്രങ്ങളിലൊന്നും ഒപ്പുവയ്ക്കാന്‍ തോന്നുന്നില്ലെന്നാണ് ഷാരൂഖ് മുമ്പ് ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയത്.