ETV Bharat / sitara

'മനസിനിണങ്ങിയത് കണ്ടെത്തി'; പുതിയ ചിത്രത്തിന്‍റെ പേര് പ്രഖ്യാപിച്ച് സത്യൻ അന്തിക്കാട് - സിനിമ വാർത്ത

നീണ്ട ഇടവേളയ്ക്ക് ശേഷം സത്യൻ അന്തിക്കാട്-ജയറാം കൂട്ടുകെട്ടിൽ പുറത്തിറങ്ങാനൊരുങ്ങുന്ന പുതിയ ചിത്രത്തിന്‍റെ പേര് പ്രഖ്യാപിച്ചു

Sathyan Anthikad New film name announced as Makal  Jayaram Meera Jasmine new movie  സത്യൻ അന്തിക്കാട് പുതിയ ചിത്രം മകൾ  ജയറാം മീര ജാസ്‌മിൻ പുതിയ ചിത്രം  സിനിമ വാർത്ത  movie news
'മനസിനിണങ്ങിയ പേര് കണ്ടെത്തി'; പുതിയ ചിത്രത്തിന്‍റെ പേര് പ്രഖ്യാപിച്ച് സത്യൻ അന്തിക്കാട്
author img

By

Published : Dec 11, 2021, 7:11 PM IST

Jayaram - Meera Jasmine Combo : നീണ്ട ഇടവേളയ്ക്ക് ശേഷം സത്യൻ അന്തിക്കാട്-ജയറാം കൂട്ടുകെട്ടിൽ പുറത്തിറങ്ങാനൊരുങ്ങുന്ന ചിത്രത്തിന്‍റെ വരവിനായി കാത്തിരിക്കുകയാണ് മലയാള സിനിമാലോകം. 11 വർഷങ്ങൾക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രത്തിലൂടെ പ്രിയ താരം മീര ജാസ്‌മിൻ തിരിച്ചുവരവ് നടത്തുകയാണ്.

New film name announced as Makal : എന്നാൽ ഇപ്പോൾ പുതിയ ചിത്രത്തിന്‍റെ പേര് പ്രഖ്യാപിച്ചിരിക്കുകയാണ് സംവിധായകൻ സത്യൻ അന്തിക്കാട്. 'മകൾ' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ ഷൂട്ടിങ് ഏറെക്കുറെ പൂർത്തിയായതായും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. മനസിനിണങ്ങിയ ഒരു പേര് കണ്ടെത്താനുള്ള ശ്രമം സിനിമയെപ്പറ്റി ആലോചിക്കുമ്പോൾ തന്നെ തുടങ്ങയിരുന്നുവെന്നും എന്നാൽ അത് ഇപ്പോഴാണ് മനസിൽ തെളിഞ്ഞുവന്നതെന്നും അദ്ദേഹം പോസ്റ്റിൽ കുറിച്ചു.

  • " class="align-text-top noRightClick twitterSection" data="">

ALSO READ:Virushka wedding anniversary : അനുഷ്‌ക കോലി വിവാഹ വാര്‍ഷികം

സത്യൻ അന്തിക്കാടിന്‍റെ 'ഒരു ഇന്ത്യൻ പ്രണയകഥ', 'കുടുംബപുരാണം' എന്നീ സിനിമകൾ ഒരുക്കിയ സെൻട്രൽ പ്രൊഡക്ഷൻസാണ് ചിത്രത്തിന്‍റെ നിർമാണം. ഡോ. ഇക്‌ബാൽ കുറ്റിപ്പുറത്തിന്‍റേതാണ് രചന. എസ്. കുമാർ ഛായാഗ്രാഹണം നിർവഹിക്കുന്ന ചിത്രം മുഴുനീള കുടുംബ ചിത്രമായിരിക്കുമെന്നാണ് പുറത്തുവരുന്ന വിവരം. 'ഞാൻ പ്രകാശനി'ലെ ടീന മോളായി വന്ന ദേവിക സഞ്ജയും സിനിമയിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

Sathyan Anthikad - Jayaram Combo : ജയറാം, മമ്ത മോഹൻദാസ് എന്നിവർ ഒന്നിച്ച 'കഥ തുടരുന്നു' എന്ന ചിത്രമാണ് സത്യൻ അന്തിക്കാട്-ജയറാം കൂട്ടുകെട്ടിൽ ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയത്. പൊൻമുട്ടയിടുന്ന താറാവ്, മഴവില്‍ക്കാവടി, തലയണമന്ത്രം, സന്ദേശം, മനസ്സിനക്കരെ, യാത്രക്കാരുടെ ശ്രദ്ധയ്ക്ക് തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങൾ ഇരുവരുടെയും കൂട്ടുകെട്ടിൽ പിറന്നിട്ടുള്ളതുകൊണ്ട് തന്നെ 'മകൾ' എന്ന പുതിയ ചിത്രവും വലിയ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.